ഹാർവാർഡ് യൂണിവേഴ്സിറ്റി $200,000ൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ അണ്ടർ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കു ട്യൂഷൻ ഫീ ഈടാക്കില്ല. അടുത്ത ഫോൾ സീസണിൽ ഈ സൗജന്യം നിലവിൽ വരുമെന്നു യൂണിവേഴ്സിറ്റി അറിയിച്ചു.
കൂടാതെ, $100,000ൽ താഴെ വരുമാനം മാത്രമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും. ഹൗസിംഗ്, ഹെൽത്ത് ഇൻഷുറൻസ്, ക്യാമ്പസുകൾക്കിടയിലെ യാത്ര എന്നിങ്ങനെയുള്ള ചെലവുകൾ പൂർണമായും യൂണിവേഴ്സിറ്റി വഹിക്കും.
ഹാർവാർഡിൽ അണ്ടർ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കു ട്യൂഷൻ ഫീ ഈ വർഷം $56,000ൽ കൂടുതൽ ആയിരുന്നു. മൊത്തം ചെലവ് ഏതാണ്ട് $83,000.
യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജുവേറ്റ് സ്ഥാപനമാണ് ഹാർവാർഡ് കോളജ്.
2004ൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ആരംഭിച്ച ഹാർവാർഡ് ഫിനാൻഷ്യൽ എയ്ഡ് ഇനിഷ്യേറ്റിവ് ആണ് ഈ ധനസഹായത്തിനു പിൻബലം. ഇപ്പോൾ $85,000ൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്കാണ് സൗജന്യ വിദ്യാഭ്യാസം നൽകി വരുന്നത്.
ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കാണ് സൗജന്യം നൽകാൻ ഉദ്ദേശിക്കുന്നതെന്നു ഹാർവാർഡ് തിങ്കളാഴ്ച്ച വ്യക്തമാക്കി. യൂണിവേഴ്സിറ്റിക്കു 2024 സാമ്പത്തിക വർഷത്തിലേക്കായി $53.2 എൻഡോവ്മെന്റ് ഉണ്ടെന്നു സി എൻ എൻ പറയുന്നു.
കോളജ് വിദ്യാഭ്യാസ ചെലവ് കൂടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം. 1980നും 2020നുമിടയിൽ 169% വർധന ഉണ്ടായി എന്നാണ് കണക്ക്.
Harvard offers free tuition for families earning less than $200,000