Image

ടെക്സസും ഹോളിയെ ഔദ്യോഗികമായി അംഗീകരിച്ചു; സ്റ്റേറ്റ് സെനറ്റ് പ്രമേയം പാസാക്കി (പിപിഎം)

Published on 19 March, 2025
ടെക്സസും ഹോളിയെ ഔദ്യോഗികമായി അംഗീകരിച്ചു; സ്റ്റേറ്റ് സെനറ്റ് പ്രമേയം പാസാക്കി (പിപിഎം)

ഹോളി ആഘോഷത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രമേയം ടെക്സസ് സ്റ്റേറ്റ് സെനറ്റ് പാസാക്കി. സെനറ്റർ സാറാ ഇഖ്ഹാർട് പ്രമേയം കൊണ്ടുവന്നത് ഹോളി ആഘോഷത്തിനു രണ്ടു ദിവസം മുൻപാണ്.

നിറങ്ങളുടെ ആഘോഷമായ ഹോളിയുടെ പ്രാധാന്യം സെനറ്റ് പ്രമേയത്തിൽ എടുത്തു പറയുന്നു. ടെക്സസിലെ ഹിന്ദുക്കൾക്കും ഹോളി ആഘോഷിക്കുന്ന മറ്റെല്ലാവർക്കും ആശംസ അർപ്പിക്കയും ചെയ്യുന്നു.

ഹോളി ചരിത്രത്തിൽ ആഴത്തിൽ വേരോടിയ ഉത്സവമാണെന്നു പ്രമേയം പറയുന്നു. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ആഘോഷിക്കുന്നത്. സ്നേഹം, ഐക്യം, പുതിയ തുടക്കങ്ങൾ എന്നിങ്ങനെയുള്ള ഹോളിയുടെ പ്രമേയങ്ങൾ എല്ലാ ജനവിഭാഗങ്ങളും ആദരിക്കുന്നു.  

ടെക്സസിന്റെ സമ്പന്നന്മായ സാംസ്‌കാരിക വൈവിധ്യത്തിനു ഹോളി സംഭാവന നൽകുന്നു.

ഇതോടെ ജോർജിയ, ന്യൂ യോർക്ക് എന്നിവയ്ക്കു ശേഷം ഹോളി ഔദ്യോഗികമായി അംഗീകരിക്കുന്ന മൂന്നാം സംസ്ഥാനമായി ടെക്സസ്.

ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ സെനറ്റർ സാറാ ഇഖ്ഹാർട്ടിന്റെ ഓഫിസുമായി ചേർന്നു പ്രമേയം അവതരിപ്പിക്കാൻ സഹായിച്ചു. സെനറ്റർക്കു അവർ നന്ദി പറഞ്ഞു.

Texas Senate accepts Holi officially 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക