സുനിത വില്യംസും ബുച് വിൽമോറും ഉൾപ്പെടെയുള്ള നാസ ബഹിരാകാശ യാത്രികർ ഭൂമിയിൽ എത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. ഒൻപതു മാസം ബഹിരാകാശത്തു കഴിച്ചു കൂട്ടിയ ഇന്ത്യയുടെ പുത്രിയെ അവരുടെ കരുത്തിന്റെ പേരിൽ മോദി അഭിനന്ദിച്ചു.
"സ്വാഗതം ക്രൂ 9!" അദ്ദേഹം എക്‌സിൽ കുറിച്ചു. "ഭൂമി നിങ്ങളെ കാത്തിരിക്കയായിരുന്നു. ധീരതയും അതിരുകൾ ഇല്ലാത്ത മനുഷ്യ ഊർജവും പരീക്ഷിക്കപ്പെട്ട നാളുകൾ.
"തോൽക്കാതെ പൊരുതുക എന്നത് സുനിത വില്യംസും ക്രൂവും ഒരിക്കൽ കൂടി നമ്മളെ പഠിപ്പിച്ചു. മനുഷ്യന്റെ കഴിവുകളുടെ പരമാവധി വിനിയോഗിക്കുന്ന ഒന്നാണ് ബഹിരാകാശ പര്യവേക്ഷണം. സ്വപ്നം കാണാൻ ധൈര്യപ്പെടുക, അവ സത്യമാക്കാൻ യത്നിക്കുക. സുനിത വില്യംസ് അവരുടെ ജീവിതത്തിൽ അത് പ്രയോഗികമാക്കി."
Modi greets Williams and crew