നഗരത്തിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്ത് 21 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ . 2024 ഒക്ടോബർ 15 ബ്രാംപ്റ്റനിലെ ബോവൈഡ് ഡ്രൈവിൽ മൗണ്ടനാഷ് റോഡിലെ പാർകിംഗ് സ്ഥലത്ത് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് 33കാരനായ സരബ്ജിത് സിംഗിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 25 കാരനായ ജോബൻ ജിത് സിങ്ങിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
രണ്ട് ടോ ട്രക്ക് കമ്പനികൾ തമ്മിലുണ്ടായ ശാരീരിക സംഘർഷത്തെ തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് നിസാര പരിക്കേൽക്കുകയും പ്രാദേശിക ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വെടിവെക്കൽ , ആയുധം ഉപയോഗിച്ചിട്ടുള്ള ആക്രമണം എന്നീ കാര്യങ്ങളാണ് സരബ്ജിതിനെതിരെ ചുമത്തിയിരിക്കുന്നത് . ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ ഒന്റാരിയോ കോടതി ൽ ഹാജരാക്കി .സംഭവത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ 905 453 2121 എക്സ്റ്റൻഷൻ 2133 നമ്പറിലോ 1-800-222 TIPS 8477 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു