മസ്കിറ്റ് (ഡാലസ്): വാഹനാപകടത്തില്‍
മരണമടഞ്ഞ പാട്രിക്കിന്റെ മൃതദേഹം ജൂണ്‍ 7 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9
വരെ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ പൊതു ദര്‍ശനത്തിന്
കൊണ്ടുവരും. നോര്‍ത്ത് അമേരിക്ക യൂറോപ്പു ഭദ്രാസനാധിപന്‍ റൈറ്റ് ഡോ.
തെയോഡോഷ്യസ് എപ്പിസ്കോപ്പ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
തിങ്കളാഴ്ച മുതല്‍ ഭദ്രാസന മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
ഒക്ലഹോമയില്‍ നടന്നു കൊണ്ടിരിക്കുന്ന വി ബി എസിന് നേതൃത്വം നല്കാന്
എത്തിയതായിരുന്നു പാട്രിക്കും സംഘവും. ചൊവ്വാഴ്ച പാട്രിക്ക്, ജസ്റ്റിന്,
സ്റ്റാന്‍, ഏമി എന്നിവര്‍ സഞ്ചരിച്ചിരിക്കുന്ന വാഹനം ഒരു വാനുമായി
കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ പാട്രിക്കിനെ
സാന്‍ അന്റോണിയായിലുള്ള ആശുപത്രിയില്‍ ഹെലികോപ്റ്ററില്‍ എത്തിച്ചുവെങ്കിലും
വഴിമധ്യേ മരണം സംഭവിച്ചിരുന്നു. സ്റ്റാന്‍, ഏമി എന്നിവരെ പ്രാഥമിക
ചികത്സക്കു ശേഷം ഡിസ്ചാര്‍ജു ചെയ്തു. ഡാലസ് പാര്‍ക്കലാന്റ് ആശുപത്രിയില്‍
കഴിയുന്ന ജസ്റ്റിന് സുഖം പ്രാപിച്ചു വരുന്നു
10 വര്‍ഷം മുന്‍പ് ഡാലസില്‍ വിദ്യാര്‍ഥിയായി എത്തിയ പാട്രിക്ക് പഠിപ്പില്‍
അതിസമര്‍ഥനായിരുന്നു എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം
ടെക്സസ് ഇന്‍സ്ട്രുമെന്റില്‍ ഉദ്യോഗസ്ഥനാായിരുന്നു.
വെണ്മണി ചെറുവല്ലൂര്‍ മരതുംമൂട്ടില് ഉമ്മന്‍ ചെറിയാന്റെയും ജെസി ഉമ്മന്റെയും ഏക മകനാണ് ഇരുപത്തിയാറുകാരനായ പാട്രിക.്
നല്ല ഗായകനും ഗിറ്റാറിസ്റ്റും ലളിതമായ ജീവിതത്തിന്റെ ഉടമയും
സേവനസന്നദ്ധനുമായ പാട്രിക്ക് കോളജ് വിദ്യാര്‍ഥികളുടെ ഇടയില്‍ ക്രിസ്തീയ
പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. ഡാലസ് സെന്റ് പോള്‍സ്
ഇടവക യൂത്ത് ലീഗ് അംഗം, സണ്ടേസ്കൂള്‍ അധ്യാപകന്
എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു
പാട്രിക്കിന്റെ നിര്യാണത്തോടനുബന്ധിച്ചു ആറിന്് ഡാലസ് സെന്റ് പോള്‍സ്
ഇടവകയില്‍ ചേര്‍ന്ന പ്രത്യേക പ്രാര്ഥനായോഗത്തില് ഭദ്രാസനാധിപന്്
ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് സംബന്ധിച്ചു. പാട്രിക്കിന്റെ സുഹൃത്തുക്കളും
സഭാവിശ്വാസികളും പട്ടക്കാരും ഉള്‍പ്പടെ നൂറു കണക്കിനാളുകള്‍
പ്രാര്‍ഥനകളില്‍ പങ്കെടുത്തു
വെള്ളയാഴ്ച നടക്കുന്ന പൊതു ദര്‍ശനത്തിനുശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോകും. സംസ്കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സണ്ണി കെ. ജോണ്‍ (സണ്ണിവെയ്ല്‍)
214 395 8476ട
ഒ സി കുര്യന് (Vicar, St Pauls)
469 964 7494