Image

സ്‌നേഹത്തിന്റെ മാനവീകത: ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി കോരസൺ വർഗീസ് നടത്തിയ അഭിമുഖം

Published on 02 January, 2022
സ്‌നേഹത്തിന്റെ മാനവീകത: ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി കോരസൺ വർഗീസ് നടത്തിയ അഭിമുഖം

മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായി അഭിഷേകം ചെയ്യപ്പെട്ട ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി കോരസൺ വർഗീസ് നടത്തിയ അഭിമുഖം. മലങ്കര ഓർത്തഡോൿസ് സഭ ലോകത്തിൽ ആറുപതില്പരം രാജ്യങ്ങളിലായി വ്യാപിക്കയും പ്രവാസ-കുടിയേറ്റ ഭൂമിയിൽ അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്തപ്പോൾ പുതിയ തലമുറയെ കേരളത്തിൽ നിന്നും കാണുകയും അറിയുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സംഭാഷണം. 

പ്രവാസികളായി തുടർന്നതിനുശേഷം നാട്ടിൽ മടങ്ങിയെത്തുന്നവരുടെ മാനസീക അവസ്ഥയല്ല കുടിയേറ്റക്കാരായി മറ്റുരാജ്യങ്ങളിൽ നിലയുറച്ചുകൊണ്ടു കേരളത്തിലെ സഭയെ നോക്കിക്കാണുന്നവർ. പ്രവാസികളും കുടിയേറ്റക്കാരുമായി വർദ്ധിച്ചുവരുന്ന പുതിയ തലമുറയോടുള്ള സന്ദേശം എന്താണ്?

പ്രവാസികളും കുടിയേറ്റക്കാരും തങ്ങൾ എത്തിച്ചേർന്ന പുതിയ ഇടങ്ങളിലെ സംസ്കാരവും സാഹചര്യങ്ങളുമായി ഇഴുകിച്ചേരുമ്പോഴും സഭയുടെ വിശ്വാസങ്ങളിലും അടിസ്ഥാനതത്വങ്ങളിലും അണുവിട വിട്ടുവീഴ്ച്ച ചെയ്യാതെ ആത്മാർഥമായി സഭാജീവിതം അനുഷ്ഠിക്കുന്നവരാണ്. അത് അത്യധികം സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. അവരുടെ ജീവിതം നേരിട്ടുകണ്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ചുപേരെയുള്ളെങ്കിലും അവർ ഒരു ആരാധനാ ക്രമീകരണം ഉണ്ടാക്കാൻ തയ്യാറാവുകയും പ്രവർത്തിക്കയും ചെയ്യാറുണ്ട്. അങ്ങനെ തുടങ്ങിയ കൂട്ടങ്ങൾ വലിയ ഇടവകളായിത്തീർന്നതു കാണാനായിട്ടുണ്ട്. 

മലങ്കര ഓർത്തഡോൿസഭ ഇന്ന് ആഗോള സഭയായി രൂപപ്പെട്ടുകഴിഞ്ഞു. സഭയുടെ പരമാദ്ധ്യക്ഷൻ എന്ന നിലയിൽ, ഒരു യൂണിവേഴ്സൽ ചർച്ച്‌ എന്നരീതിയിൽ സഭയെ എങ്ങനെ നോക്കിക്കാണുന്നു?   

യൂണിവേഴ്സൽസഭ എന്നതിനേക്കാൾ ആഗോളസഭ എന്നുപറയാനാണ് താല്പര്യം. മുപ്പതു ഭദ്രാസനങ്ങളിലായി ലോകം മുഴുൻ വ്യാപിച്ചുകിടക്കുന്നു. എല്ലാ സഭാമക്കളും സഭയുടെ വിശ്വാസത്തിൽ അടിയുറച്ചു പോകണം എന്നാണ് എനിക്ക് പറയാനുള്ളത്. കാലദേശമായി വരുന്ന മാറ്റങ്ങൾ സഭാ ആചാരങ്ങളിൽ ഉണ്ടായിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ എത്തിയ സുറിയാനി ആരാധനാക്രമവും, പത്തൊൻപതാം നൂറ്റാണ്ടിൽ ചേര്‍ച്ചവരുത്തിയ പാശ്ചാത്യ സുറിയാനിക്രമങ്ങളും നമ്മുടെ പ്രാദേശികമായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് നടപ്പിലാക്കിയത്. അതുപോലെ ഓരോ പ്രദേശത്തെയും രീതികൾ ഉൾക്കൊണ്ടുകൊണ്ട് വിശ്വാസത്തിൽ കാതലായ മാറ്റങ്ങൾ വരുത്താതെ പോകണം എന്നാണ് എനിക്ക് പറയാനുള്ളത്. 

കേരളത്തിലെ പൊതുജീവിതത്തിൽ താല്പര്യമില്ലാതെ നമ്മുടെ യുവാക്കൾ എങ്ങനെയും നാടുവിട്ടുപോകാൻ ശ്രമിക്കുമ്പോൾ നമ്മുടെ രാഷ്ട്രീയ സ്വാധീനശക്തി നഷ്ട്ടപ്പെടുകയല്ലേ? 

അങ്ങനെ പറയുന്നതിനോട് പൂർണമായി യോജിക്കാനാവില്ല. യുവാക്കൾ നാടുവിടുന്നത് സഭയോടോ രാജ്യത്തോടോ ഉള്ള താല്പര്യക്കുറവുകൊണ്ടല്ല. അവസരങ്ങളുടെ ലഭ്യതക്കുറവ് , മത്സരരംഗത്ത് പിടിച്ചുനിൽക്കാനുള്ള പ്രയാസം, അല്ലെങ്കിൽ അവസരങ്ങളുടെ ലഭ്യത ഒക്കെയാണ് അവർ പുതിയ നാടുകൾ അന്വേഷിച്ചു പോകുന്നത്. ആശങ്കക്ക് കാരണമില്ല. ജനനിരക്കിലെ കുറവ് പഠനവിഷയം ആണ്.

ഏറ്റവും അടുത്ത പള്ളി, ഏറ്റവും ചുരുങ്ങിയ ക്രമങ്ങൾ എന്നിങ്ങനെ പുതിയ തലമുറ ചിന്തിച്ചുതുടങ്ങുമ്പോൾ നമ്മുടെ ആരാധനാരീതിയിൽ എന്തെങ്കിലും പരിഷ്‌കാരങ്ങൾ?

പഴയ തലമുറ വളരെ കഷ്ട്ടപെട്ടുതന്നെയാണ് പള്ളികൾ അവിടവിടെയായി ക്രമപ്പെടുത്തിയതെങ്കിൽ അവരുടെ ചില നടപ്പുദോഷങ്ങൾ പുതിയ തലമുറയ്ക്ക് ഉൾക്കൊള്ളാനാവില്ല. അവരെ കൂടുതൽ ഉൾപ്പെടുത്തി, സഹകരിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുകയാണ് അഭികാമ്യം. പുതിയ തലമുറ വളരെ ലളിതവും ഹൃദയംതുറന്ന ചിന്താഗതിയും ഉള്ളവരാണ്. 

മെത്രാപ്പോലീത്താമാരുടെ സ്വകാര്യ ട്രസ്റ്റുകൾ, സമ്പാദ്യങ്ങൾ, പണമിടപാടുകൾ ഒക്കെ ആളുകൾ സംശയത്തോടെ നോക്കികാണുമ്പോൾ തിരുമേനിയുടെ പുതിയ ഭരണസംവിധാനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാമോ?

കണക്കുകൾ ട്രാൻസ്പെരന്റ് ആകണം എന്ന് ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് നിസ്വാർത്ഥമായ  ഒരു സംസ്കാരം ഉണ്ടാവണം. സമൂഹത്തിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വല്ലാതെ വർദ്ധിച്ചു. കർത്താവിന്റെ ശിഷ്യൻ എന്ന നിസ്വാർത്ഥ സമീപനം നമുക്കാർക്കും ഇന്ന് ഉൾക്കൊള്ളാനാവില്ല. നമുക്ക് വളരെയധികം താലന്തുകൾ ലഭിച്ചിട്ടുണ്ട്, അത് മറ്റുള്ളവർക്ക് കൂടി പങ്കിടുവാനുള്ള സന്നദ്ധതയാണ് ഉണ്ടാവേണ്ടത്. നമ്മുടെ മനസ്സുകൾ തഴമ്പിച്ചുപോയി.   

സഭയുടെ തലവൻ ആരാണ്? മലങ്കര സഭയിൽ പാത്രിയർക്കിസിന്റെ സ്ഥാനം എന്താണ്?

ക്രിസ്തുവാണ് സഭയുടെ തലവൻ, ബാക്കിയുള്ളവർ ഒക്കെ ക്രിസ്തുവിന്റെ സ്ഥാനികൾ മാത്രം. ഏതു പേരിൽ വിളിച്ചാലും. മലങ്കര ഓർത്തഡോൿസഭ മാർത്തോമയുടെ പൗരോഹിത്യ പാരമ്പര്യത്തിൽ ഉണ്ടായതാണ്. പലസഭകളിൽ നിന്നും നമ്മൾ രീതികൾ ഉൾക്കൊണ്ടിട്ടുണ്ട്. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ആരാധനാ ക്രമം 1809 ലാണ് ആവിഷ്കരിച്ചത്. 18 നൂറ്റാണ്ടുകൾ അന്ത്യോക്യൻ ആരാധനാരീതി നമ്മൾ ഉപയോഗിച്ചിരുന്നില്ല. കേവലം രണ്ടു നൂറ്റാണ്ടുകൾ മാത്രം ഉപയോഗിച്ച പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിന്റെ പേരിൽ അധികാരവും അവകാശവും ഉണ്ടെന്നു വാദിച്ചാൽ ഒരു കോടതിയും അത് അംഗീകരിക്കില്ല. ഒരാളുടെ വീട് ജപ്തി ചെയ്യാൻ തുടങ്ങിയപ്പോൾ നമ്മൾ അവന്റെ കടം നികത്തികൊടുത്തതിന്റെ പേരിൽ അവന്റെ സ്വത്തും ഭാര്യയും മക്കളും ഒക്കെ നമുക്ക് അവകാശപ്പെട്ടതാണെന്ന് പറയാൻ കഴിയുമോ? അതെന്തു നീതിയാണ്? മലങ്കര സഭയുടെ പരമാധികാരി കാതോലിക്കോസ് ആണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് കോമൺവെൽത്തിലെ  രാഞ്ജിയുടെ സ്ഥാനം പോലെ പാത്രിയർക്കിസിന്റെ ബഹുമാനസൂചകമായ സ്ഥാനം നാം അംഗീകരിക്കുന്നു. ഒന്നാം തുബദെനിൽ നമ്മുടെ പാത്രിയർക്കീസന്മാരായ ഇഗ്നാത്തിയോസും ബസേലിയോസും എന്നാണ് പറയുന്നത്. അത് സുറിയാനിക്കാർ എഴുതിയതാണ്, നമ്മൾ കൂട്ടിച്ചേർത്തതല്ല.    

മലങ്കരയിലെ കക്ഷിവഴക്കിൻറെ പ്രധാന കാരണം അന്ത്യോക്യൻ പാത്രിയർക്കിസ് ആണോ?

പാത്രിയർക്കിസിന്റെ ഇടപെടലുകൾ ആണ് പ്രധാന കാരണം അല്ലാതെ ഇവിടുത്തെ ആളുകൾ അല്ല. ഇല്ലാത്ത അധികാരം ഉണ്ട് സ്ഥാപിക്കാനുള്ള ശ്രമമാണ്, അത് അവിടുത്തെ ആളുകൾ തിരിച്ചറിഞ്ഞു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പാത്രിയർക്കിസ് വിചാരിച്ചാൽ മാത്രമേ മലങ്കരയിൽ സമാധാനം ഉണ്ടാവുകയുള്ളൂ. നമ്മുടെ ഭരണഘടനയും കോടതിവിധികളും അംഗീകരിക്കണം.  

എന്തുകൊണ്ട് കുറച്ചൊക്കെ വിട്ടുകൊടുത്തുകൂടേ? അവർകൂടി ഉണ്ടാക്കിയ പള്ളികളല്ലേ?

മലങ്കരസഭ ഒന്നാണ്, ഇത് ആർക്കും വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടണം എന്നു അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ ആർക്കും വീതംവച്ചു പിരിയേണ്ട കാര്യമുണ്ടോ? ഒരു ട്രസ്റ്റിനുള്ളിലുള്ള പള്ളികൾ ഇന്ത്യൻ പ്രെസിഡന്റിനുപോലും ആർക്കും എടുത്തുകൊടുക്കാനാവില്ല. എന്തുകൊണ്ട് കോടതിവിധികൾ അംഗീകരിച്ചുകൊണ്ട് ഒന്നായിനിൽക്കാൻ എന്താണ് ബുദ്ധിമുട്ട് ? എന്താണ് എതിർപ്പിന്റെ കാരണം? 

സർക്കാർ ഇടപെട്ടു ഒരു ഓർഡിനെൻസ് വഴി പള്ളികൾ ഭൂരിപക്ഷാടിസ്ഥാനത്തിൽ വീതംവച്ചാലോ? അതിനുള്ള സാദ്ധ്യതകൾ?

അതിനു യാതൊരു സാധ്യതയുമില്ല. പള്ളികളുടെ അവകാശം ഇടവകക്കാർക്കാണ് എന്ന അവരുടെ സുപ്രീം കോർട്ട് വാദം ഞാൻ നേരിട്ടു കേട്ടതാണ്. ആ വാദങ്ങൾ സുപ്രീം കോർട്ടിലെ എല്ലാ ബെഞ്ചുകളും തള്ളിക്കഞ്ഞ സംഗതിയാണ്. ആർജ്ജവത്വമുള്ള, നീതിബോധമുള്ള ഒരു ഗെവർണ്ന്മേന്റ് സുപ്രീംകോടതിവിധിക്കെതിരായ ഒരു ഓർഡിനെൻസ് കൊണ്ടുവരുമെന്ന് തോന്നുന്നില്ല.  

സഭയുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ?

ശാശ്വത സമാധാനം, വ്യവഹാര രഹിതമായ സഭ, ഫോർ ദി ഹാർമണി ആൻഡ് പീസ് ഫോർ ദി ചർച്, വീ ആർ റെഡി റ്റു അക്‌സെപ്റ്റ് ദി പാട്രിയർക്ക് എന്ന് ഞാൻ പറഞ്ഞല്ലോ. പക്ഷെ എന്റെ സഭയുടെ അടിസ്ഥാന തത്വത്തെ ബലികഴിച്ചുകൊണ്ടു പറ്റില്ല. സഭ ഇന്ന് ആഗോളമായ ഒരു വലിയ ദൗത്യം നിർവഹിക്കുന്നതായ സമയത്തു ഇന്ന് സഭക്കുള്ള സ്ഥാനം എല്ലാം ഉന്നതമായിമാറും. സഭ സമൂഹത്തിന്റെ ഉപ്പും വെളിച്ചവുമായി മാറും, സഭക്ക് ഒരു വലിയ ഭാവിയുണ്ട്. എത്ര നമ്പറുകൾ കുറവായാലും ഇന്ത്യയിലെ എല്ലാ ക്രിസ്ത്യൻ സഭകളിലും ഒന്നാമതായി മലങ്കര ഓർത്തഡോൿസ് സഭ വളരും. പക്ഷെ അതിനുള്ള ഒരു കമ്മിറ്റ്മെന്റ് സഭാമക്കൾക്കു ഉണ്ടാവണം.  

മതാതീതമായ ഒരു സാമൂഹിക ഇടപെടൽ എവിടേയോ നഷ്ട്ടപെട്ടില്ലേ?

ഇടപെടുന്ന സാമൂഹിക മേഖലകളിൽ ഒരിക്കലും മതമോ മറ്റു അടയാളങ്ങളോ പരിമിതപ്പെടുത്താറില്ല. രോഗത്തിന് മതമില്ല, അപ്പോൾ സ്നേഹത്തിനും മതമില്ലല്ലോ. മതത്തിനപ്പുറത്തായി സ്നേഹത്തിനു ഒരു സ്കോപ്പ് ഉണ്ട്. ആ സ്കോപ്പ് നാം എക്‌സ്‌പ്ലോർ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.  

വിശദമായ അഭിമുഖം കാണുവാനായി താഴെയുള്ള ലിങ്കിൽ വിരലമർത്തുക. 

VALKANNADI MEDIA INC , USA PRESENTS

VALKANNADI MEDIA INC , USA PRESENTS

Join WhatsApp News
യേശുവിൻറ്റെ വംശാവലി 2022-01-02 21:17:19
സുവിശേഷങ്ങളിലെ അബദ്ധങ്ങളും കൃത്രിമങ്ങളും # 4 യേശുവിൻറ്റെ വംശാവലി : പഴയ നിയമം എന്നറിയപ്പെടുന്ന ഹീബ്രു ബൈബിൾ ചരിത്രമാണെന്നു എബ്രായർ / ഇസ്രായേല്യർ കരുതുന്നില്ല. ജൂദായിസത്തിനുമറ്റനേകം മതഗ്രന്ധങ്ങൾ ഉണ്ട്. വളരെ വിപുലമായ മതസാഹിത്യം അവർക്ക് ഉണ്ട്. അതിനാൽ ഇന്നുകാണുന്ന പഴയനിയമത്തിന് അവർ ആധികാരികതയോ പ്രാധാന്യമോ കൊടുക്കുന്നില്ല. ചുരുക്കം ചില നവീകരണ ക്രിസ്തീയ വിഭാഗങ്ങൾ മാത്രമേ പഴയ നിയമത്തെ 'തിരുവെഴുത്തുകൾ' എന്നും അവ ചരിത്രമാണെന്നും കരുതുന്നുള്ളു. കാത്തലിക്, ഓർത്തഡോക്സ് വിഭാഗങ്ങൾ ' സത്യവേദപുസ്തകത്തിനു' {പഴയതിനും പുതിയതിനും} പറയത്തക്ക ആധികാരികത കൊടുക്കുന്നില്ല. സഭയുടെ പാരമ്പര്യത്തിനും ആചാര അനുഷ്ട്ടാങ്ങൾക്കുമാണ് അവ പ്രാധാന്യം കൊടുക്കുന്നത്. ഇസ്രായേലിലെ മറ്റു ഗോത്രക്കാരെയും മറ്റു 'ജാതികളെയും' പരിഹസിക്കുവാൻ പുരോഹിതർ ചമച്ച വ്യജഎഴുത്തുകളാണ് പഴയനിയമം. മറ്റു ഗോത്രങ്ങളെ ഉപേക്ഷിച്ചു യഹൂദ ഗോത്രത്തെമാത്രം സ്വന്തജനമായി തിരഞ്ഞെടുത്ത ഒരു ചെറിയ ഗോത്രദൈവം മാത്രമാണ് പുരോഹിതർ സൃഷ്ട്ടിച്ച യാഹ് ദൈവം. യാഹിന് മൃഗബലിയും, നല്ല പാനീയങ്ങളും, നല്ല വസ്ത്രങ്ങളും വേണമെന്ന് യാഹ് കൽപ്പിക്കുന്നുവെന്നു പുരോഹിത പ്രവാചകർ ആക്രോശിച്ചു. പണിയെടുക്കാതെ ആഡംബര ജീവിതം നയിക്കാൻ അവർ രാജകീയ പുരോഹിതരാണെന്നും അവർ അവകാശപ്പെട്ടു. അത്തരം പൊള്ള അവകാശവും ആഡംബരവും ഇന്നും വിശ്വാസികളെ ചൂഷണംചെയ്തും കബളിപ്പിച്ചും പുരോഹിതർ തുടരുന്നു. മിസ്രെമിൽ നിന്നുള്ള പുറപ്പാട്, ചെങ്കടൽ കുറുകെ കടക്കുന്നത്, 40 വർഷം മരുഭൂമിയിലെ ചുറ്റിക്കറക്കം, അടുത്തുചെന്നാൽ ദഹിപ്പിക്കുന്ന നിയമ പെട്ടകം, യോശുവയുടെ പടയോട്ടം എന്നിവ ചരിത്രമല്ല വെറും കെട്ടുകഥയാണ് എന്ന് ഇന്ന് വെക്തമായി. ദൈവം മെനഞ്ഞു ഉണ്ടാക്കിയ മനുഷ്യൻറ്റെ കഥ വെറും സങ്കൽപ്പമാണ് എന്ന് കാത്തലിക് സഭപോലും അംഗീകരിച്ചു. അതിനാൽ പഴയനിയമത്തെ അടിസ്ഥാനമാക്കി അവയിലെ പ്രവചന നിവിർത്തിയാണ് യേശു എന്ന കഥയും പൊളിഞ്ഞു. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത 'ആദിമ/ ആദാമ്യ പാപം' പോക്കുവാൻ യേശുവിനെ വെറുതെ മരത്തിലും തൂക്കി. കഥ അറിയാതെ ആടിയ സുവിശേഷ എഴുത്തുകാർ ഇന്നീക്കാലംവരെ നമ്മെ പലരെയും പറ്റിച്ചു. പുതിയനിയമം എന്നത് റോമൻ എഴുത്തുകാരുടെ രാഷ്ട്രീയ ഗൂഡതന്ത്രം എന്ന് ഇന്ന് അനുമാനിക്കാം. യെരുശലേം പുരോഹിത എഴുത്തുകാരുടെ കള്ള എഴുത്തുകൾ സത്യമെന്നു കരുതി പുതിയനിയമ എഴുത്തുകാർ എഴുതിയ കഥകളും വ്യജമായി ഇന്നും അവശേഷിക്കുന്നു. മത്തായിയുടെ സുവിശേഷത്തിലെ യേശുവിൻറ്റെ വംശാവലി; ചരിത്രം അല്ല, വ്യാജവും കൃത്രിമമവുമാണ്. ''അബ്രാഹാമിൻറ്റെ പുത്രനായ ദാവീദിൻറ്റെ പുത്രനായ യേശുക്രിസ്തുവിൻറ്റെ വംശാവലി'' -മത്തായി 1:1 - ഇത് യേശുവിൻറ്റെ വംശാവലി അല്ല; 'ക്രിസ്തുവിൻറ്റെ' വംശാവലിയാണ്. സുവിശേഷങ്ങളിലെ യേശു; എന്ന് എപ്പോൾ ജനിച്ചു എന്നതുപോലും വെക്തമല്ല. മത്തായിയും ലൂക്കോയും മാത്രമേ യേശുവിൻറ്റെ ജനനകഥ പറയുന്നുള്ളു; അവരണ്ടും വെത്യസ്തമാണ്. യോഹാന്നാനും മർക്കോയും യേശുവിൻറ്റെ ജനനകഥ പറയുന്നുമില്ല. ''യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു''-മത്തായി 1: 16 . യേശു ജനിച്ചപ്പോൾത്തന്നെ ക്രിസ്തു എന്ന് ആരും കണക്കാക്കുന്നില്ല. മൂന്നാം നൂറ്റാണ്ടിലാണ് യേശുവിനെ ക്രിസ്തുവായി കണക്കാക്കാൻ തുടങ്ങിയത്. മത്തായിയുടെ സുവിശേഷം കാലഘട്ടങ്ങളിലൂടെ മാറി മാറി വന്ന രാഷ്ട്രീയ/ വേദചിന്തകൾക്ക് അനുയോജ്യമാംവണ്ണം തിരുത്തി എന്നത് ഇവിടെ വ്യക്തമാകുന്നു. മത്തായി 1: 21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തൻറ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. 22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”- എന്നാണ് ദൂതൻ യോസഫിനോട് പറയുന്നത്. 'ക്രിസ്തു' എന്ന് വിളിക്കുവാൻ പറയുന്നില്ല എന്ന് മത്തായിതന്നെ പറയുന്നു. യേശുവിനെ ഇമ്മാനുവേൽ എന്നും വിളിക്കുന്നില്ല. ഇ മത്തായിയെ എങ്ങനെ വിശ്വസിക്കും?. യെശയ്യാവ്‌ 7 :14 -ഹീബ്രുവിൽനിന്നും ഗ്രീക്കിലേക് തർജ്ജിമ ചെയ്തപ്പോൾ വന്ന പിശക് ആണ് 'കന്യക' എന്നത്. മൂല ഹീബ്രുവിൽ -യുവതി എന്നാണ്. മത്തായിയുടെ എഴുത്തുകാരൻ തെറ്റായ ഗ്രീക്ക് തർജ്ജിമക്കു പകരം ഹീബ്രുവിലെ യുവതി എന്നത് അറിഞ്ഞിരുന്നുവെങ്കിൽ 'യുവതി -കന്യക' ആകുമായിരുന്നില്ല. തെറ്റായ തർജിമ നിമിത്തം ഉണ്ടായ സുവിശേഷവും വിവിധ വിശ്വവാസവും, 4000ൽ അധികം വിവിധ കൃസ്തീയ വിഭാഗങ്ങളും 3000ൽ അധികം വിത്യസ്ത 'സത്യവേദപുസ്തകങ്ങളും' ഉണ്ടാകുമായിരുന്നില്ല. യോസേഫിനോട് ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് മത്തായി പറയുന്നത്.- മത്തായി 1 : 20 ......കർത്താവിൻറ്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിൻറ്റെ മകനായ യോസേഫേ, നിൻറ്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു''. ഭർത്താവുമായി ഇണചേരാതെ ഭാര്യ ഗർഭിണിയായാൽ, സ്വപ്നത്തിൽ ഒരു സങ്കൽപ്പികരൂപിയായ മാലാഖ വന്നു പറഞ്ഞു എന്നതു മതിയോ ഒരു ഭര്ത്താവിന്?. ''ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു യഹോവയുടെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു -എന്നാണ് യാഹ്- യിരോമ്യാവ് 23:25 ൽ പറയുന്നത്. യോസേഫ് സ്വപ്നംകണ്ടു എന്ന് മത്തായി പറയുന്നതും ഭോഷ്ക്ക് അല്ലേ?. മത്തായിയുടെ എഴുത്തുകാരൻ ആരാണെന്നും അറിയില്ല,അയാൾ യോസേഫിനെ കണ്ടിട്ടുമില്ല. യോസേഫും യേശുവും ഒക്കെ മരിച്ചതിനു എത്രയോ കാലം കഴിഞ്ഞാണ് മത്തായിയുടെ സുവിശേഷം എഴുതപ്പെടുന്നത്. മത്തായിയുടെ എഴുത്തുകാരനും മറ്റു ബൈബിൾ പുസ്തകങ്ങളുടെ എഴുത്തുകാരെപ്പോലെ കള്ളവും സ്വന്തം ഭാവനയും എഴുതിയിരിക്കുന്നു. യോസേഫിനു മാത്രമേ ദാവീദുമായി വംശാവലി പ്രകാരം ബന്ധമുള്ളൂ. യേശു യോസേഫിൻറ്റെ പുത്രൻ അല്ല എങ്കിൽ ഇ വംശാവലിയുമായി യാതൊരു ബന്ധവും ഇല്ല. യേശു ദൈവപുത്രനാണെന്ന് മത്തായി സാക്ഷിക്കുന്നു. ദൈവ പുത്രൻ എങ്ങനെ ദാവീദിൻറ്റെ ഗോത്രക്കാരനാവും?. ദൂതൻ യോസേഫിനോട് പറഞ്ഞ രഹസ്യം എങ്ങനെ മത്തായി അറിഞ്ഞു? ഇത് മത്തായിയുടെ ഭാവന അല്ലേ?. യൂദമതത്തിലെ അത്യുന്നതനു പുത്രൻ ഉണ്ടാകുക എന്നത് യൂദന്യായപ്രമാണപ്രകാരം കല്ലെറിഞ്ഞു കൊല്ലേണ്ട ദൈവ ദൂഷണമാണ്. ദാവീദ് ഉൾപ്പെടുന്ന യഹൂദ്യ ഗോത്രക്കാരുടെ മശിഹ- ദൈവപുത്രൻ അല്ല, രാജാവ് മാത്രമാണ്. 'ദാവീദിൻറ്റെ പുത്രൻ'- ദൈവപുത്രൻ ആണെന്ന് മത്തായി പറയുമ്പോൾ എല്ലാ യഹൂദനും ദൈവപുത്രനാണ് എന്ന് മത്തായി അംഗീകരിക്കുന്നു. ആദിമ യഹൂദ ക്രിസ്തിയാനികളുടെ മശിഹ ദാവീദിൻറ്റെ തുടർച്ചയായി വരുന്ന രാജാവ് ആണ്; ദൈവത്തിൻറ്റെ പുത്രനല്ല -യഹൂദ മശിഹ. മത്തായിയുടെ എഴുത്തുകാരൻ യൂദനോ യൂദമതക്കാരനോ അല്ല എന്ന് വ്യക്തമാകുന്നു. റോമാക്കാർ ആണ് ഇവ എഴുതിയത് എന്ന അനുമാനത്തിനു കൂടുതൽ ശക്തി ലഭിക്കുന്നു. രണ്ടാം നൂറ്റാണ്ടിലാണ് ഇ അജ്ഞാത എഴുത്തുകാരൻറ്റെ സുവിശേഷത്തിന് മത്തായിയുടെ സുവിശേഷം എന്ന് പേര് കൊടുത്തത് . Ebionites -എബിയോണിറ്റ്സ് എന്ന യഹൂദ ക്രിസ്തിയാനികൾ യേശുവിനെ ദാവീദിൻറ്റെ വംശത്തിൽനിന്നും വരുന്ന മശിഹായും യോസേഫിൻറ്റെ പുത്രനുമായി കണക്കാക്കിയിരുന്നു. മറിയയുടെയും യോസേഫിൻറ്റെയും മകനാണ് യേശു എന്നവർ കരുതി. എന്നാൽ ദൈവത്തിൻറ്റെ പുത്രനാണ് യേശു എന്നവർ കരുതിയിരുന്നില്ല. മറിയയുടെയും യോസേഫിൻറ്റെയും മകനാണ് യേശു എന്ന് പഴയ എഴുത്തുകളിലും കാണാം. യേശുവിൻറ്റെ ദൈവത്വം പിന്നീടുള്ള കാലങ്ങളിൽ രൂപാന്തരപ്പെട്ടതാണ്. യേശു ജനിച്ചു, ജീവിച്ചു എന്ന് പറയുന്ന ഒന്നാം നൂറ്റാണ്ടിൽ റോമക്കാരാണ് ഇസ്രായേൽ /യഹൂദ്യ പ്രദേശങ്ങൾ അടക്കി ഭരിച്ചിരുന്നത്. അവിടങ്ങളിലെ ധനികരും കച്ചവടക്കാരും റോമൻ ഭരണത്തെ എതിർത്തില്ല. പാവപ്പെട്ട കൃഷിക്കാരും ഇടയരും, മുക്കുവരും അടിമകളും ഉൾപ്പെട്ട ചെറിയ ഒരു ന്യൂനപക്ഷമാണ് റോമാക്കാരെ എതിർത്തത്. അവരിലെ സീലോട്ടുകൾ- ഇസ്ക്കാരിയോത്കൾ- മാത്രമാണ് റോമൻ ഭരണത്തെ എതിർത്തതും റോമക്കാർക്കെതിരെ പൊരുതിയതും. അവർക്കൊക്കെ അവരുടെ വീക്ഷണത്തിലുള്ള മശിഹ ഉണ്ടായിരുന്നു. ഹെരോദാവിനുമുമ്പ് യഹൂദ്യ ഭരിച്ചിരുന്ന മക്കാബികളുടെ {ഹസ്‌മോണിയൻ രാജവംശം} മശിഹ- രാജകീയ പുരോഹിതനായിരുന്നു. ബി സി ഇ 586ൽ നെബുക്കതിനെസർ നയിച്ച ബാബിലോൺ പട്ടാളം യെരുശലേം ദേവാലയം നശിപ്പിച്ചു. ദേവാലയത്തിലെ പുരോഹിതരെയും ദേവാലയവാസികളെയും തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി. പുരോഹിതരുടെ ദൈവത്തിനു ഒന്നും ചെയ്യുവാൻ സാധിച്ചില്ല. ദേവാലയത്തിലെ പൊന്നും വെള്ളിയും അടുത്തുചെന്നാൽ ദഹിപ്പിക്കുന്ന പെട്ടകവും ബാബിലോണിയർ കൊണ്ടുപോയി, ആരും ദഹിച്ചില്ല. ബാബിലോണിയരുടെ ദേവാലയത്തിനുവേണ്ട ഇഷ്ടിക ഉണ്ടാക്കുക മറ്റു മൈക്കാട് പണികൾ എന്നിവയിൽ ദേവാലയ വാസികളെ ബാബിലോണിയർ ഉപയോഗിച്ചു. അതിൻറ്റെ അരിശം തീർക്കാനാണ്‌ ബാബേൽ ഗോപുരം പണിതപ്പോൾ, ദൈവം അവരുടെ ഭാഷ കലക്കിക്കളഞ്ഞു എന്ന പരിഹാസം പുരോഹിതർ എഴുതിയത്. ഉൽപ്പത്തി പുസ്തകത്തിലെ ഇ കഥ എഴുതിയത് ബാബിലോണിൽനിന്നും തിരികെയെത്തിയ പുരോഹിതരാണെന്നു ഇത് വ്യക്തമാക്കുന്നു. മോശയാണ് ഇവ എഴുതിയത് എന്ന കള്ളവും പുരോഹിതരാണ് പ്രചരിപ്പിച്ചതു. പുരോഹിതരുടെ ഉദരം നിറക്കാൻ ഇറച്ചി, നല്ല പാനീയങ്ങൾ, വരുമാനത്തിൻറ്റെ 10 ശതമാനം എന്നിവ വേണം എന്ന് അവകാശപ്പെടുന്ന ദൈവവും പുരോഹിതർതന്നെ. സങ്കീർത്തനം 137: ''1 ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. 2 അതിൻറ്റെ നടുവിലെ അലരി വൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു. 3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു. 4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?''- എന്നവർ വിലപിച്ചു. അപ്പോൾ സങ്കീർത്തനം എഴുതിയത് ദാവീദോ അതോ യൂപ്രട്ടീസ് നദിതീരത്തു ചെളി കുഴച്ചു ഇഷ്ടിക ഉണ്ടാക്കിയ യെരുശലേം പുരോഹിതരോ?. ബാബിലോൺ എന്നാൽ സ്വർഗ്ഗകവാടം എന്നാണ്. ബാബിലോണിയരുടെ അത്യുന്നതദൈവം മർഡോക്കിൻറ്റെ ദേവാലയപണി ബിസി ഇ രണ്ടായിരം കാലങ്ങളിൽ തുടങ്ങി. അതിൻറ്റെ അറ്റകുറ്റപണികൾ നിരന്തരം നടത്തിയിരുന്നു. യൂപ്രട്ടീസ് നദിതീര സമീപത്തു പണിതുയർത്തിയ ദേവാലയം നദിയിലെ ചളികുഴച്ച ഇഷ്ട്ടിക കൊണ്ടാണ് നിർമ്മിച്ചത്. അന്നുകാലത്തെ ബാബിലോൺ സാമ്പ്രാജ്യത്തിലെ വിവിധ പ്രദേശങ്ങളിലെ വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ദേവാലയ നിർമ്മാണത്തിന് ബാബിലോണിയർ ഉപയോഗിച്ചു. പുതിയതായി എത്തിയ യെരുശലേം പുരോഹിതർക്ക് അവരുടെ ഭാഷ മനസ്സിലായില്ല. ബിസിഇ 539ൽ പേർഷ്യക്കാർ സൈറസിൻറ്റെ നേതിർത്തത്തിൽ ബാബിലോൺ ആക്രമിച്ചു കീഴ്‌പ്പെടുത്തി. ബാബിലോണിയരുടെ ദേവാലയം പണിയുവാൻ ഉപയോഗിച്ച വിവിധ ജനങ്ങളെ സൈറസ് തിരികെ അയച്ചു. യേശയ്യാവിൻറ്റെ പുസ്തകത്തിലെ മശിഹ ഇ സൈറസ് ആണ്. അങ്ങനെ യെരുശലേം പുരോഹിതരും തിരികെ യെരുശലേമിലെത്തി. 80-100 വർഷത്തിനുശേഷം തിരികെ എത്തിയ പുരോഹിതരുടെ ന്യൂജെൻ മക്കളെ യെരുശലേം നിവാസികൾ സ്വീകരിച്ചില്ല. കാരണം യെരുശലേമിലെ പുതിയ തലമുറക്ക് ഇവർ അപരിചിതർ ആയിരുന്നു. മാത്രമല്ല 100 വർഷക്കാലമായി ദേവാലയവും ബലിയും ഇല്ലായിരുന്നു. പുരോഹിതർ ഇല്ലായിരുന്ന അ കാലഘട്ടം ഇസ്രയേലിയർക്കു നല്ലകാലവും ആയിരുന്നു. ബാബിലോണിയർ കൊള്ളചെയിതുകൊണ്ടുപോയ പണവും സ്വർണ്ണവും മറ്റും സൈറസ്സ് രാജാവ് ഇവർക്ക് തിരികെ കൊടുത്തു അതിനാൽ ദേവാലയം ഉടൻ പണിയണം, ബലിയർപ്പണം വീണ്ടും തുടങ്ങണം എന്നൊക്കെ പുരോഹിതർ; ദൈവം കൽപ്പിക്കുന്നു എന്നൊക്കെ പ്രവചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ നുജെൻ ഇസ്രായേൽ ജനം അവരുടെ ആക്രോശത്തിനും ഭീഷണിക്കും വഴങ്ങിയില്ല. അവർ അവിടെയുണ്ടായിരുന്ന ഇസ്രായേല്യർ അല്ലാത്ത ഹിത്യർ,അമ്മോന്യർ, മോവാബ്യർ എന്നിങ്ങനെയുള്ള മറ്റ് ജനവിഭാഗങ്ങളുമായി ഇടപഴകി ഇണചേർന്ന് സന്തോഷത്തോടെ ജീവിച്ചു. ഇസ്റായേലിയർ അന്യ ജന സ്ത്രീകളെ വിവാഹം ചെയ്തതുകൊണ്ടാണ് അവർ തിരികെ വരാത്തത് എന്ന് പുരോഹിതർ കരുതി. അതിനാൽ അന്യജാതി ഭാര്യമാരെ ഉപേക്ഷിക്കാൻ പുരോഹിതർ കൽപ്പിച്ചു. അന്യജന ഭാര്യമാരെ ഉപേക്ഷിക്കാൻ വിസമ്മതിച്ച പുരുഷൻമ്മാരെ പുരോഹിതർ പീഡിപ്പിച്ചു. അവരുടെ മുഖരോമം പച്ചക്കു പറിച്ചു. അങ്ങനെ യെരുശലേം പുരോഹിതരെ ഇസ്രായേല്യരും മറ്റു ദേശവാസികളും വെറുത്തു. ജനത്തെ അടിച്ചമർത്തിഭരിക്കാൻ പുരോഹിതർ പണ്ടേ ഉപയോഗിച്ച തന്ത്രമാണ് സ്വജാതി വിവാഹം -{എൻഡോഗാമി} . ബാബിലോണിയർ കൊണ്ടുപോയ പണവും സ്വർണ്ണവും വെള്ളിയും ഒക്കെ സൈറസ്; പുരോഹിതർക്ക് തിരികെ കൊടുത്തു എന്നത് കള്ളമായിരുന്നു. അടുത്തുചെന്നാൽ ദഹിപ്പിച്ചുകളയുന്ന നിയമ പെട്ടകത്തിൻറ്റെ കഥയും അവർ വിഴുങ്ങി. യെരുശലേം ദേവാലയത്തിൽ ഉണ്ടായിരുന്ന നിയമ പെട്ടകം നെബുക്കഥിനേസർ കൊണ്ടുപോയി പക്ഷേ തിരികെ കിട്ടിയോ? ദേവാലയം പണിയുവാൻ നിവിർത്തിയില്ലാതെ അവർ ബലിപീഠം ഉണ്ടാക്കി. എൻറ്റെ ആലയത്തിലേക്ക് തടിച്ച മൃഗങ്ങളും നല്ല പാനീയങ്ങളും കൊണ്ടുവരൂ എന്ന് യഹോവ കൽപ്പിക്കുന്നു എന്ന് അവർ ആക്രോശിക്കുകയും കള്ള പ്രവചനങ്ങൾ നടത്തുകയും ചെയ്തു. എന്നിട്ടും ന്യൂജെൻ ജനം അവരെ ശ്രദ്ധിച്ചില്ല. അപ്പോൾ അവർ വീണ്ടും ഭീഷണി മുഴക്കി, 'യഹോവയുടെ ദിനം കത്തുന്ന തീച്ചൂളപോലെ വരും'- മലാഖി.1:4. പ്രവാചക പുരോഹിതർ പരസ്പ്പരം കള്ള പ്രവാചകർ എന്ന് വിളിച്ചു, അവരുടെ പ്രവചനവും കള്ളമാണ് എന്നവർ പരസ്പ്പരം സാക്ഷിച്ചു. ഇവരുടെ പ്രവചനങ്ങൾ കള്ളവും സംഭവിക്കാത്തവയും ആണ് എന്ന് ചരിത്രവും സാക്ഷിക്കുന്നു. യെരുശലേം പുരോഹിതരെ അനുസരിക്കാത്ത ഇസ്രായേല്യരെ അടിച്ചമർത്തി ഭരിക്കുവാൻ, ഇസ്രായേല്യരുടെയും യഹൂദ്യരുടെയും വേദസാഹിത്യം പുരോഹിതർ കൂട്ടിച്ചേർത്തു, അവർക്കു ആഡംബരത്തിൽ ജീവിക്കാൻ തക്കവണ്ണം അവയിൽ കൂടുതൽ കൂട്ടിച്ചേർത്തു, അവർക്കു ദൂഷ്യം ചെയ്യുന്നവയെ വെട്ടിമാറ്റി പുതിയ വേദസാഹിത്യം ബിസിഇ നാലാംനൂറ്റാണ്ടിൽ പുരോഹിതർ നിർമ്മിച്ചു. ഇതാണ് ഇന്ന് കാണുന്ന പഴയനിയമം. ഇതിനെ പുരോഹിത സാഹിത്യം എന്ന് വിളിക്കാം. യഹൂദരുടെ ബൈബിൾ ചരിത്രമാണെന്ന് ക്രിസ്തിയാനികൾ മാത്രമേ കരുതുന്നുള്ളു. യഹൂദമതം ഇവയെ ചരിത്രമായോ സത്യമായോ അംഗീകരിക്കുന്നില്ല. യിരോമ്യാവിൻറ്റെ നിർദേശപ്രകാരം ബാറുക്കിൻറ്റെ നേതിർത്തത്തിലുള്ള ഒരുകൂട്ടം എഴുത്തുകാരാണ് ഇ സംയോജനം നടത്തിയത്. യിരോമ്യാവിൻറ്റെ പുസ്തകം നോക്കുക. യിരോ. 5: 31 പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എൻറ്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും.യിരോ.6: 13 അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 14 സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു. 15 മ്ളേച്ഛത പ്രവർത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്തു അവർ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു. യിരോ. 8 :8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. 8 :10 ......... പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 11 സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവർ .....യിരോ 23: 11 പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എൻറ്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 23: 15 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരിൽനിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു. 16 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു. യിരോമ്യാവിലെ അദ്ധ്യായം 36 പ്രകാരം: ''4: അങ്ങനെ യിരെമ്യാവു നേർയ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവൻറ്റെ വാമൊഴിപ്രകാരം ബാരൂൿ ഒരു പുസ്തകച്ചുരുളിൽ എഴുതി''. എന്നാൽ യഹോയാക്കീം രാജാവ് -[36:23] ......രാജാവു എഴുത്തുകാരൻറ്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു''. അതിനുശേഷം വീണ്ടും 36:32 ''യിരോമ്യാവ് മറ്റൊരു ചുരുൾ എടുത്തു മകൻ ബാരൂൿ എന്ന എഴുത്തുകാരൻറ്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിൻറ്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു''. എഴുത്തുകാർ കൂടുതൽ കൂട്ടിച്ചേർത്തു എന്ന് അംഗികരിക്കുന്നു. ഇവയെല്ലാം സത്യമാണെന്നു കരുതിയാണ് പുതിയനിയമ എഴുത്തുകാരും അവരുടെ രീതിയിലുള്ള വ്യജ ചരിത്രം രചിച്ചത്. cont.
ഞാൻ ആയ ഞാൻ 2022-01-02 21:27:03
എന്നിലെ അൽമാവ്, എന്നിലെ ഞാൻ ആയ ഞാൻ, ഞാൻ ദൈവമാകുന്നു, ഞാനും നീയും ദൈവമാകുന്നു എന്നൊക്കെ തോന്നുന്നത് തലച്ചോറിലെ നുറോൺസിലെ രാസമാറ്റങ്ങളും ബയോ ഇലക്ട്രിസിറ്റിയും നിമിത്തമാണ്. അവയുടെ പ്രവർത്തനം നിൽക്കുമ്പോൾ -ഹേ! മനുഷ! നീയും മറ്റുള്ളവയെപ്പോലെ മണ്ണിലേക്ക് തിരികെ ചേരുന്നു. നിൻറ്റെ സ്വർഗ്ഗവും ദൈവവും മതവും ബന്ധങ്ങളും അവിടെ എന്നേക്കുമായി അവസാനിക്കുന്നു. -andrew
JACOB 2022-01-02 21:27:25
Dear Bishop, please use your influence to make peace with Jacobite Church. Please set a good example in front of others that we can discuss and come to a peaceful agreement. That is what God wants. Jesus cautions against getting richer through any means.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക