ന്യൂ യോർക് : ഫോമാ കൾച്ചറൽ ഫോറം 2024 -2026 വർഷത്തെ ചെയർമാനായി ഡാനിഷ് തോമസ് (കാലിഫോർണിയ ) , സെക്രട്ടറിയായി ജെയിംസ് കല്ലറക്കാണിയിൽ (അറ്റ്ലാന്റാ)റി), വൈസ് ചെയർമാനായി ബിനീഷ് ജോസഫ് (ടെക്സസ്), ജോയിൻറ് സെക്രട്ടറിയായി ജിജോ ചിറയിൽ (ഫ്ലോറിഡ), കമ്മിറ്റി അംഗങ്ങളായി ബിഷോയി കൊപ്പാറ (ന്യൂ ജേഴ്‌സി), ഷാന മോഹൻ, (ചിക്കാഗോ), മിനോസ് എബ്രഹാം (ന്യൂ യോർക്ക്) എന്നിവരെ തെരഞ്ഞെടുത്തു.
ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഡാനിഷ് തോമസ്, ഫോമാ കൾച്ചറൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നല്ലൊരു കലാകാരൻ കൂടിയായ ഡാനിഷ്, പുന്റ കാനയിൽ നടന്ന ഫോമാ കൺവൻഷനിൽ "മലയാളി മന്നൻ" ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫോമാ വെസ്റ്റേൺ റീജിയണൽ സെക്രട്ടറി, യൂത്ത് ഫെസ്റ്റിവൽ ചെയർമാൻ, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് കാലിഫോർണിയുടെ (മങ്ക) ഡയറക്ടർ ബോർഡ് അംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡാനിഷ് നല്ലൊരു സംഘാടകൻ കൂടിയാണ്.
സെക്രട്ടറിയായി ജെയിംസ് കല്ലറക്കാണിയിൽ 2018 നടന്ന ചിക്കാഗോ കൺവൻഷനിൽ "മലയാളി മന്നൻ" ആയി വിജയിച്ചിട്ടുണ്ട്. അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെ മുൻ ഭാരവാഹിയും, ഫോമാ സൗത്ത് ഈസ്റ്റ് റീജിയണൽ മുൻ ചെയർമാനും, ഫോമാ മുൻ നാഷണൽ കമ്മിറ്റി അംഗവുമായ ജെയിംസ് അറിയപ്പെടുന്ന കലാകാരൻ കൂടിയാണ്. 2022 ൽ ഫോമാ കൺവൻഷൻ സബ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്
വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബിനീഷ് ജോസഫ്, മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ സ്‌ഥാപക അംഗവും, നിലവിലെ പ്രസിഡന്റുമാണ്. വിവിധ കലാ-സാംസ്‌കാരിക ചടങ്ങുകളുടെ സംഘാടകൻ കൂടിയാണ് ബിനീഷ്.
ജോയിൻറ് സെക്രട്ടറി ജിജോ ചിറയിൽ, ഓർലാന്റോ റീജിയണൽ മലയാളി അസ്സോസിയേഷൻ്റെ മുൻ പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സൺഷൈൻ റീജിയൻ കൾച്ചറൽ ഫോറം വൈസ് ചെയർമാനായും, ഫോമയുടെ വിവിധ ഓൺലൈൻ പരിപാടികളുടെ ടെക്‌നിക്കൽ ടീം ലീഡായും സേവനം ചെയ്‌തിട്ടുള്ള ജിജോ, നിരവധി ഗാനങ്ങളുടെ രചിയിതാവും സംഗീത സംവിധായകനാണ്.
കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിഷോയി കൊപ്പാറ, കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ സജീവ പ്രവർത്തകനാണ്. ബിഷോയി മികച്ചൊരു കലാകാരനും വിവിധ കലാ-സാംസ്‌കാരിക പരിപാടികളുടെ സംഘാടകനും കൂടിയാണ്
കമ്മിറ്റി അംഗം ഷാന മോഹൻ, ചിക്കാഗോ മലയാളി അസോസിയേഷൻറെ മുൻനിര പ്രവർത്തകയും ഫോമാ ബിസിനസ് ഫോറം കമ്മിറ്റി അംഗവുമാണ്. അനുഗ്രഹീത നർത്തകി കൂടിയായ ഷാന, വിവിധ സ്റ്റേജ് ഷോകളുടെ അവതാരകയായും, കൂടാതെ ഫ്‌ളവേഴ്‌സ് ടീവിലും പ്രവർത്തിക്കുന്നു.
മറ്റൊരു കമ്മിറ്റി അംഗം മിനോസ് എബ്രഹാം ഫോമാ വിമൻസ് ഫോറം മുൻ നാഷണൽ പ്രതിനിധിയാണ്. എഴുത്തുകാരിയും, കല- സാഹിത്യ പ്രവർത്തകയുമായ മിനോസ്, മികച്ച സംഘാടകയുമാണ്.
പുതിയ കൾച്ചറൽ കമ്മിറ്റിയെ ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
(ഷോളി കുമ്പിളുവേലി - പി.ആർ.ഓ, ഫോമാ ന്യൂസ് ടീം)