നമുക്കറിയാം, നാളെ 20 ആം തിയതി തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ നടത്തി വീണ്ടും അമേരിക്കയുടെ പ്രസിഡൻറ്റ് ആകുന്നു. നാം അമേരിക്കക്കാർ മാത്രമല്ല ആഗോളതലത്തിൽ പ്രധാനമായും രാഷ്ട്ര നേതാക്കൾ ആകാംഷയോടെ ആയിരിക്കും വരുന്ന നാളുകൾ നേരിടുന്നത്. കാരണം ട്രംപിനെ പലേ ഭരണാധിപരും കാണുന്നത് ഒരു നിഗൂഢതയിലാണ് . പോടുംന്നനവെ ട്രംപ് ഏത് ദിശകളിലേയ്ക്ക് ആയിരിക്കും ശ്രദ്ധ തിരിക്കുക എന്നതിൽ.
അമേരിക്കക്കുള്ളിൽ , ഇപ്പോൾ നാം നേരിടുന്ന രാഷ്ട്രീയവും,സാമൂഹികവും,സാമ്പത്തിക അവസ്ഥകൾക്ക് മാറ്റങ്ങൾ വരുമോ, മാറ്റങ്ങൾ വരുത്തുവാൻ ട്രംപ് ശ്രമിക്കുമോ ? അതെല്ലാം ഇപ്പോൾ നമുക്ക് ഒരു മിസ്റ്ററി മാത്രം.2017 ൽ ട്രംപ് വിജയം വളരെ നേരിയ ഭൂരിപക്ഷത്തിൽ ആയിരുന്നു കൂടാതെ ഭരണ തുടക്കത്തിൽ ഓരോ വകുപ്പു മേധാവികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വേണ്ട ശ്രദ്ധനനൽകിയോ? കൂടാതെ നടത്തിയ ഒരുപാട് അനിയന്ത്രിത സംസാരങ്ങൾ സ്വന്തം പാർട്ടിയിൽ പോലും വിരോധികളെ സൃഷ്ട്ടിച്ചു.
ഏതൊരു അമേരിക്കൻ പ്രസിഡൻറ്റിൻറ്റെയും വിജയവും പരാജയവും തീരുമാനിക്കപ്പെടുന്നത് അധികാരം ഏറ്റെടുത്തു ആദ്യ രണ്ടു വർഷങ്ങൾ. അതിനുള്ളിൽ നേടാവുന്നതെല്ലാം നേടിയെടുക്കുക. താമസിച്ചാൽ അതിനുള്ളിൽ കോൺഗ്രസ്സ് ഇടക്കാല തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയിരിക്കും പിന്നെ കാര്യങ്ങൾ ഒന്നും വേഗതയിൽ നീങ്ങില്ല. ചർച്ചകൾ നടക്കുന്നത് ഭരണ പാർട്ടിയുടെ പ്രസിഡൻറ്റിൻറ്റെ വിജയവും പരാജയവും ആയിരിക്കും.
ഇതാണ് ബൈഡനു കിട്ടിയ ദുശകുനം. ആദ്യ രണ്ടു വർഷങ്ങൾ പിടിച്ചാൽ കിട്ടാത്ത വിലക്കയറ്റം, തെക്കനതിർത്തിയിൽ അരാചകത്വം, അഫ്ഗാനിസ്ഥാനിൽ കിട്ടിയ പരാജയം. അതോടെ ബൈഡൻ നല്ലകാലം അവസാനിച്ചു.
ഇത്തവണ ട്രംപ് വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നത് ഒരു ഉജ്ജ്വലമായ വിജയം നേടിയാണ് .കൂടാതെ കോൺഗ്രസ്സിൽ കാണുന്ന റിപ്പബ്ലിക്കൻ ഭൂരിപക്ഷവും നേതാക്കളും ട്രംപ് പക്ഷക്കാർ. ആദ്യ സമയം കോൺഗ്രസ്സിൽ കണ്ട റിപ്പബ്ലിക്കൻ സൈഡിൽ നിന്നും കണ്ട ട്രംപ് വിരോധം ഡെമോക്രാറ്റ്സ് മുതലെടുത്തു. റഷ്യൻ കൊലുഷൻ അന്വേഷണം ഒരു ഉദാഹരണം. പലേ ശ്രമങ്ങളും വിജയിച്ചില്ല. ഉദാഹരണത്തിന് ഒബാമകെയർ നവീകരണം.
വിജയത്തിനുശേഷം ട്രംപ് ഇതുവരെ നടത്തിയ നീക്കങ്ങളിൽ അധികം പാകപ്പിഴകൾ കാണുന്നില്ല. തിരഞ്ഞെടുത്തിരിക്കുന്ന ഒട്ടുമുക്കാൽ ക്യാബിനറ്റ് നിയുക്ത വ്യക്തികളും, കാര്യപ്പിടിപ്പ് കൂടാതെ ട്രംപിനോട് കൂറുള്ളവർ .
വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ്, പ്രസിഡൻറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്തമുള്ള വ്യക്തി. ആ വൃക്തി അറിയാതെ ഓവൽ ഓഫിസിൽ ഒരു ഈച്ച പോലും കയറിക്കൂട . സൂസി വൈലിസ് പുതിയ വൈറ്റ് ഹൌസ് സർവ്വപ്രധാനി വർഷങ്ങളായി പലേ നിലകളിൽ ട്രംപിനു വേണ്ടി ജോലികൾ ചെയ്തിട്ടുള്ള സ്ത്രീ. അവരുടെ കൂറ് ചോദ്യപ്പെടുമോ?
പൊതുവെ എല്ലാത്തരം ആളുകളും ട്രംപ് ഭരണ സഹായികളായി എത്തുന്നു. നിരവതി ഇന്ത്യൻ ചുവ ഉള്ളവർ കൂടുതൽ സ്ത്രീ പ്രാധാന്യത കാണുന്ന ഒരു മന്ധ്രിസഭ. ആർക്കും വിമർശിക്കുവാൻ പറ്റില്ല പ്രസിഡൻറ്റ് ഒരു സ്വവർഗ്ഗ പക്ഷപാതി എന്ന് എന്ന് ആർക്കും ട്രംപിനെ കുറ്റപ്പെടുത്തുവാൻ സാധിക്കില്ല.
ട്രംപ് ഭരണ തുടക്കത്തിൽ, നാം കാണുവാൻ സാധ്യത അനേകം "എക്സിക്യൂട്ടീവ് ഒർടേഴ്‌സ്" പ്രസിഡൻറ്റിന്ഭരണo എളുപ്പമാക്കുന്നതിന് ഭരണഘടന നൽകിയിരിക്കുന്ന അധികാരം. കൽപ്പനകൾ ഒന്നും ഭരഘടന ലംഘനം ആയിക്കൂടാ എന്നുമാത്രം. ജോർജ് വാഷിംഗ്‌ടൺ മുതൽ ബൈഡൻ വരെ ഈ അധികാരം നിരവധി തവണകളിൽ ഉപയോഗിച്ചിരിക്കുന്നു.
പലേ ആജ്ഞകളും ഇറങ്ങിപ്പോകുന്ന പ്രസിഡൻറ്റ് ബൈഡൻ നടപ്പാക്കിയവയെ അസാധൂകരിക്കുന്നത് ആയിരിക്കാം. അതിർത്തി, ഇന്ധന നിർമ്മിതി, അതിൽ ഏതാനും. ഇതിനൊന്നിനും കോൺഗ്രസ്സ് അനുമതി ആവശ്യമില്ല. എന്നാൽ കോൺഗ്രസ്സിന് നിയമങ്ങൾ നിർമ്മിച്ചു മറികടക്കുവാൻ ശ്രമിക്കാം അതും അത്ര എളുപ്പമല്ല.
എന്നാൽ, തിരഞ്ഞെടുപ്പുകാലം ട്രംപ് പറഞ്ഞിട്ടുള്ള മറ്റേതാനും മാറ്റങ്ങൾ, നവീകരണങ്ങൾ അതിന് കോഗ്രസ് അനുമതി ആവശ്യം. നികുതി, കുടിയേറ്റ നിയമങ്ങൾ, അന്താരാഷ്ട്രീയ ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കരാറുകൾ. രാജ്യ സംരക്ഷണത്തിനായി അടിയന്തരാവസ്ഥ ഒരു യുദ്ധം വരെ പ്രസിഡൻറ്റിന് പ്രഖ്യാപിക്കാം . ഇവയൊന്നും ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ നിൽക്കില്ലഎന്നാൽ അതിനെല്ലാം കോൺഗ്രസ്സ് കൂടെ നിന്നില്ലെങ്കിൽ പ്രസിഡൻറ്റ് വെള്ളത്തിലാകും എന്നുമാത്രം.
കഴിഞ എട്ടു വർഷങ്ങൾ ട്രംപിന്, തലസ്ഥാനത്തും പുറത്തും, അറിഞ്ഞും അറിയാതെയും നിരവധി രാഷ്ട്രീയ ശത്രുക്കൾ, ശ്രിഷ്ട്ടിതമായിട്ടുണ്ട്. എന്നാൽ അവരോടെല്ലാം ഒരു പകപോക്കിനു തുനിഞ്ഞാൽ അതിനെ പൊതുജനം സ്വീകരിക്കുമെന്ന് കരുതരുത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഒട്ടുമുക്കാൽ ജനത തന്നെ വീണ്ടും അംഗീകരിച്ചിരിക്കുന്നു.ഒരു നല്ല മനസ്ഥിതി അതാണ് ഇപ്പോൾ ഒരു നേതാവിന് ആവശ്യം.
ഇനിയൊരു തിരഞ്ഞെടുപ്പു ട്രംപിന് ഭയപ്പെടാനില്ല എന്നിരുന്നാൽ ത്തന്നെയും ഒരു പാർട്ടി നേതാവെന്ന നിലയിൽ ചുമതലകളുണ്ട്. ആ ചുമതലകൾ ഗൗനിക്കാതിരുന്നാൽ അത് നിരവധി പിൻഗാമികളെ, ഇപ്പോൾ കൂടെ നിൽക്കുന്നവരെ ബാധിക്കും. അവരുടെ രാഷ്ട്രീയ ജീവിതം തീർന്നിട്ടില്ല . നാലുവർഷങ്ങൾക്കുള്ളിൽ ഒരു മോശം പേര് സൃഷ്ടിച്ചാൽ, കൂടെയുള്ളവർ പതിയെ പിന്മാറുവാൻ തുടങ്ങും ഇപ്പോൾ ബൈഡൻ തലതാഴ്ത്തി ഇറങ്ങി പ്പോകുന്നതുപോലെ പോകേണ്ടിവരും.