തിരുവനന്തപുരം: മഹാപ്രളയത്തെ അതിജീവിച്ച നോഹയുടെ പെട്ടകം ബൈബിളില്‍ പറയുന്നതുപോലെ
ദീര്‍ഘചുതുരാകൃതിയിലല്ല മറിച്ച്, വൃത്താകൃതിയിലാണെന്ന് ലണ്ടനിലെ ബ്രിട്ടീഷ്
മ്യൂസിയത്തിലെ പ്രമുഖ പുരാവസ്‌തു ഗവേഷകന്‍ ഇര്‍വിങ് എല്‍. ഫിന്‍കെല്‍. കേരള ചരിത്ര
ഗവേഷണ കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുരാതന
മൊസപ്പെട്ടോമിയന്‍ കളിമണ്‍ ലിഖിതങ്ങളില്‍ നിന്നാണ് അതുവരെ നോഹയുടെ
പെട്ടകത്തെക്കുറിച്ചുണ്ടായിരുന്ന ധാരണകളെ തിരുത്തുന്ന വിവരങ്ങള്‍ ലഭിച്ചത്.
വൃക്ഷനാരുകള്‍ ഉപയോഗിച്ച് 3600 മീറ്റര്‍ വൃത്താകൃതിയിലാണ് പേടകം
നിര്‍മ്മിച്ചത്. മരത്തടികൊണ്ട് അടിത്തട്ട് പണിതു. വെള്ളം അകത്തു
കയാറാതിരിക്കാന്‍ പുറത്ത് ടാര്‍ പൂശി. ഓരോ ഇനം ജീവജാലങ്ങളേയും രണ്ടു ജോഡികളെ
പേടകത്തില്‍ കയറ്റിയാണ് മഹാപ്രളയത്തെ അതിജീവിച്ചത്. തന്റെ ഈ കണ്ടെത്തല്‍
സ്ഥിരീകരിക്കാന്‍ കഴിഞ്ഞവര്‍ഷം കേരളത്തിലെത്തി സമാന പേടകം പണിതെന്നും
പുന്നമടക്കായലില്‍ ഇറക്കി വിജയകരമായി പരീക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കരയെ മുഴുവന്‍ മൂടാന്‍തക്ക ജലം ഭൂമിയില്‍ ലഭ്യമല്ലെന്നതു നോഹയുടെ
പെട്ടകത്തെക്കുറിച്ചുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഡോ. ഡി. ബാബു പോള്‍
പറഞ്ഞു. ഓരോ ജനവിഭാഗങ്ങളും അവരുടെ സംസ്‌കാരങ്ങളുടെ അന്ത്യത്തിനു കാരണം
പ്രളയമാണെന്നു വിവരിക്കുന്നുണ്ട്. ദൈവമുണ്ടെന്നും ദൈവത്തിനു മതമില്ലെന്നും തന്റെ
ഇതുവരെയുള്ള ജീവിതത്തില്‍ നിന്നു മനസിലാക്കിയെന്നും ബാബു പോള്‍ പറഞ്ഞു. ഡോ.
അച്യുത് എസ്. ശങ്കര്‍, പ്രൊഫ. പി.ജെ. ചെറിയാന്‍, ഡോ. പ്രേംകുമാര്‍, എ.എസ്
സജിത്ത്, ജയ സി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പട്ടണം പുരാവസ്‌തു
ഗവേഷണത്തെക്കുറിച്ചുള്ള ഒമ്പതാമത് റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനം ചെയ്‌തു.
ത്രികോണ ആകൃതി എന്ന് പറഞ്ഞില്ലല്ലോ. സാമ്പിൾ കഴിഞ്ഞ വര്ഷം കേരളത്തിൽ സായിപ്പു ഒരെണ്ണം ഉണ്ടാക്കി പക്ഷെ വെള്ളത്തിൽ ഇറക്കി പരീക്ഷിച്ചു എന്നത് ശുദ്ധ കളവു ആണ്. അതിനു ചോര്ച്ച കണ്ടപ്പോൾ അത് ഉപേക്ഷിച്ചു സായിപ്പു പോയിട്ട് ഇപ്പൊ ആണ് വരുന്നത്. അത് കൊണ്ട് കാര്യമായ മാധ്യമ ശ്രദ്ധ നേടാനും സായിപ്പിന് ആയില്ല.