Image

എഞ്ചല മൈ ഏഞ്ചല (നോവല്‍ -9: നീന പനക്കല്‍)

Published on 30 May, 2019
എഞ്ചല മൈ ഏഞ്ചല (നോവല്‍ -9: നീന പനക്കല്‍)
വിവാഹം കഴിഞ്ഞ് വര്‍ഷം മൂന്നായിട്ടും ന്യൂലി വെഡ്‌സ് ആയി തുടരുകയാണു ഞങ്ങള്‍. അതായത് ഇതുവരെയും '' ഹണിമൂണ്‍ '' എന്ന പേരില്‍ എങ്ങോട്ടൂം പോയില്ല എന്നു സാരം. അതൊരു സ്വപ ്‌നമായി ഇന്നും അവശേഷിക്കുന്നു. ഞങ്ങളുടെ ഹണിമൂണ്‍ പോലെ ഗ്രെഗ്ഗിന്റെ മുഖവും നീണ്‍ ട് നീണ്‍ ട്........ ഗ്രെഗ്ഗിന് ഒന്നിലും ഒരു ഉല്‍സാഹവുമില്ല. ബാറില്‍ പോകാന്‍ പേ ാലും താല്പ്പര്യമില്ല. അവന്റെ ജോലി, വീട് അവന്റെ ലാപ്പ്‌ടോപ്പ് ഇതൊക്കെ മാത്രമാണവന്റെ മനസ്സില്‍.

ഓഫീസിലുള്ള എന്റെ ഒരു കൂട്ടുകാരി ഹെലന്‍ ചോദിച്ചു. ''ഗ്രെഗ്ഗിന് കുഞ്ഞുങ്ങളെ വേണ്‍ ട എന്നുണ്‍ ടോ?'' ഞാനവളെ നോക്കി കളിയാക്കല്ലേ എന്ന മട്ടില്‍ ചിരിച്ചു. '' ചോദിച്ചതില്‍ വിഷമം തോന്നരുത് ലീസാ.'' അവള്‍ തുടറ്ന്നു. '' നിനക്ക് വയസ്സു കൂടി വരികയാണ് . വെറുതേ ഒരോര്‍മ്മിപ്പിക്കല്‍.''

ഗ്രെഗ്ഗിന് ഈ വീട്ടില്‍ ഒരു സന്തോഷവുമില്ല. എന്റെ മനസ് വീണ്‍ ടും പറഞ്ഞു. സ്വന്തമായൊരു കുഞ്ഞിനെ വേണമെന്ന് അവന് ആഗ്രഹമില്ലതിരിക്കുമോ? തീര്‍ച്ചയായും ആഗ്രഹം കാണും. അതിന് ഭവനത്തിലെ അന്തരീക്ഷം നന്നായിരിക്കണ്‍ ടേ?. മനസ്സിന് സന്തോഷവും വീടിനകത്ത് സമാധാനവും ഉണ്‍ ടാവണ്‍ ടേ?

എനിക്ക് ഇസ്രായേല്‍ കാണണം എന്ന് ആഗ്രഹം തോന്നിയത്, ഞങ്ങളുടെ പള്ളിയിലെ നോട്ടീസ് ബോര്‍ഡില്‍ പ തിപ്പിച്ചിരുന്ന പഴയ പരസ്യങ്ങള്‍ മാറ്റിക്കൊണ്‍ ടിരുന്നപ്പോഴാണ്. കഴിഞ്ഞ വര്‍ഷം പള്ളിയില്‍ നിന്ന് കുറെപ്പേര്‍ ഇ സ്രായേല്‍ കാണാന്‍ പോയിരുന്നു. രണ്‍ ടാഴ്ച്ചത്തെ ടൂര്‍. ഈ വര്‍ഷവും ഇസ്രയെല്‍ ടൂര്‍ കാണുമായിരിക്കും. എങ്കിലും ഒരു വലിയ കൂട്ടം വയസ്സരോടൊപ്പം ഇസ്രായേല്‍ യാത്ര നടത്താന്‍ ഞാന്‍ തീരെ ഇഷ്ടപ്പെട്ടില്ല.

ഗ്രെഗ്ഗിന് റോമില്‍ പോകാനാണ് ഇഷ്ടം എന്നെനിക്കറിയാം. പക്ഷെ, സമയവും ഡോളറും ഒത്തുവന്നില്ല. എന്റെ ഭര്‍ത്താവ് സ്‌നേഹ സമ്പന്നനാണ്. എനിക്കും എന്റെ മക്കള്ക്കും വേണ്‍ ടി അവന്‍ എന്തും ചെയ്യും. പക്ഷെ അവന്റെ മനസ്സില്‍ നിറയെ ഏഞ്ചലയും അവളുടെ തന്നിഷ്ടങ്ങളുമാണ്. ഒരു ക്രിസ്ത്യന്‍ യുവതിയുടെ നാവില്‍ നിന്നുമുതിരാന്‍ പാടില്ലാത്ത ശാപവാക്കുകളാണ് ഏഞ്ചലയുടെ നാവില്‍ നിന്നും അവന്റെ നേര്‍ക്ക് നിര്‍ഗ്ഗമിക്കുന്നത്.

ഏതുമനുഷ്യനും ക്ഷമിക്കുന്നതിന് ഒരു അതിരുണ്‍ട്. അവന് ഒരു ബ്രേക്ക് കൊടുക്കണം. ഈ കോണ്‍ ടോയില്‍ നിന്ന് ഒരു മാസം മാറി നില്ക്കണം. ഞായറാഴ്ച്ച പള്ളികഴിഞ്ഞ് പതിവ് റെസ്റ്റോറണ്‍ ടില്‍ നിന്ന് ബ്രഞ്ചും കഴിച്ച് വീട്ടില്‍ വന്നപ്പോള്‍ ഒരല്പ്പനേരം വി ശ്രമിക്കണം എന്നെനിക്കു തോന്നി. ഒരു ചെറിയ ഉച്ചയുറക്കം. ഫിയസ്ത.

പതിവില്ലാതെ ഞാന്‍ കിടക്കുന്നതു കണ്‍ ടപ്പോള്‍ ഗ്രെഗ്ഗും കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നും എഴുന്നേറ്റുവന്ന് എന്റെയൊപ്പം കിടന്നു. ' വാട്ടീസ് ഗോയിംഗ് ഓണ്‍ ഹണീ?' അവന്‍ എന്റെ നെറ്റിയില്‍ കൈ വച്ചു. 'യൂ ഫീലിങ്ങ് ഓക്കേ?'

'യെസ് ഗ്രെഗ്ഗ്, ഐയാം ഫീലിങ്ങ് ഫൈന്‍. എന്റെ മനസ്സില്‍ ഒരാശ. ഞാന്‍ പറയട്ടേ?'
'യെസ്.'

'എനിക്ക് ഇസ്രായേല്‍ ദേശം ഒന്നു പോയി കാണണം. കഴിഞ്ഞ വര്‍ഷത്തെ നോട്ടീസ് പള്ളിയിലെ നോട്ടീസ് ബോര്‍ഡില്‍ കണ്‍ ടപ്പോള്‍ തോന്നിയ ആശയാണിത്. നമുക്കൊന്നു പോയാലോ ഗ്രെഗ്ഗ്?'

ഗ്രെഗ്ഗ് ഒന്നും മിണ്‍ ടാതെ എന്നെ ഒരു നിമിഷം നോക്കി. ' 'അതിനെന്താ ലീസാ, നമുക്ക് പോകാമല്ലോ.'

'പക്ഷേ നിനക്ക് റോം കാണാനാണല്ലൊ ഇഷ്ടം?'

'വിത്ത് ഗോഡ്‌സ് ഗ്രെയ്‌സ് നമുക്ക് റോമിലും പോകാം, അടുത്ത വര്‍ഷം. അതു വരെ റോം അവിടെത്തന്നെ കാണും. എങ്ങോട്ടും പോവില്ല.' ' എന്നാല്‍ നമുക്ക് ഒരു ട്രാവല്‍ ഏജന്റിനെ കാണാം?'

' യെസ്. ഉടനേ കാണണം. താമസിക്കണ്‍ ടാ.'

ഞാന്‍ വിചാരിച്ചതു പോലെ തന്നെ. ഗ്രെഗ്ഗിനും ഈ വീട്ടില്‍ നിന്ന് മാറി നില്ക്കാന്‍ ആഗ്രഹമാണ്.

'ലീസാ ഹണീ,' ഗ്രെഗ്ഗ് ചോദിച്ചു.' നമ്മള്‍ കുട്ടികളെ കൂടി കൊണ്‍ ടുപോകുന്നുണ്‍ ടോ?'

' വാട്ട് ആര്‍ യു ടാക്കിങ്ങ് എബൗട്ട് ഗ്രെഗ്ഗ്?' ഞാനവനെ കളിയാക്കി. 'ഹണീമൂണിനു പോകുമ്പോള്‍ കുട്ടികളെ കൊണ്‍ ടുപോകാറുണ്‍ ടോ ആരെങ്കിലും? അതൊക്കെ മൂവീസില്‍ മാത്രമല്ലേ?

'അപ്പോള്‍ ഏഞ്ചലയും ലിലിയനും ആരോടൊപ്പം റ്റ്ഹാമസിക്കും? നിന്റെ മമ്മിയും സഹോദരിയും സഹായിക്കുമോ? അവരോട് സഹായം അഭ്യര്‍ഥിക്കാന്‍ പോകയാണോ നീ?'

'ഈ ജീവിതത്തിലത് സംഭവിക്കാന്‍ പോകുന്നില്ല ഗ്രെഗ്ഗ്. ' ഞാന്‍ പറഞ്ഞു.' എനിക്ക് അവരുടെ ഹെല്പ്പ് വേണ്‍ ട. ലിലിയനെ നമുക്ക് നമ്മുടെ പള്ളിയില്‍ വരുന്ന അവളുടെ ഏതെങ്കിലും കൂട്ടുകാരികളുടെ വീട്ടില്‍ ഒരു മാസം താമസിപ്പിക്കാമോ എന്നു നോക്കാം. റെവറന്റ് മാഡിസനോട് ആദ്യം നാം നമ്മുടെ ആവശ്യമറിയിക്കണം

. അദ്ദേഹം നമ്മുടെ കോണ്‍ഗ്രിഗേഷനോട് സംസാരിക്കട്ടെ. ആരെങ്കിലും നമ്മെ സഹായിക്കാന്‍ മുന്നോട്ടു വരാതിരിക്കില്ല. ഏഞ്ചലയുടെ കാര്യം നമുക്ക് അവളുടെ നേഴ്‌സിനെ ഏല്പ്പിക്കാം. മലീസക്കറിയാമായിരിക്കും എന്താണു നമ്മള്‍ ചെയ്യേണ്‍ ടതെന്ന്.

ഗ്രെഗ്ഗ് ഒന്നും മിണ്‍ ടിയില്ല. മൗനം സമ്മതമെന്ന് ഞാന്‍ എടുത്തു.

നിര്‍ഭാഗ്യമെന്നു പറയട്ടെ, ലിലിയനെ കൂടെ താമസിപ്പിക്കാന്‍ ആരും തയാറായി മുന്നോട്ട് വരാത്തത് എന്റെ മനസ്സില്‍ നിരാശയുയര്‍ത്തി. പക്ഷെ ഗ്രെഗ്ഗ് ആശ കൈവെടിഞ്ഞില്ല. മുന്നോട്ട് വച്ച കാല്‍ പിന്‍ വലിക്കില്ല എന്നവന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.

ഞാന്‍ സാന്‍ഡിയെ വിളിക്കാന്‍ പോകയാണ്. അവന്‍ തറപ്പിച്ചു പ റഞ്ഞു. ഞാന്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ സാന്‍ഡിയും ആനിയും ഈ വീട്ടില്‍ വരും. എത്ര ദിവസം വേണമെങ്കിലും ഇവിടെ താമസിക്കയും ലിലിയന്റെ കാര്യങ്ങള്‍ നോക്കുകയും ചെയ്യും. ലീസാ, നീ ലിലിയനോട് സംസാരിക്കൂ. അവള്‍ സമ്മതിച്ചാല്‍ മാ ത്രം ഞാന്‍ സാന്‍ഡിയെ വിളിച്ചാല്‍ മതിയല്ലൊ. മാത്രമല്ല ഏഞ്ചലയുടെ കാര്യത്തില്‍ മലീസയെ സഹായിക്കാനും സാന്‍ഡിക്കു കഴിയും. അവനൊരു നേഴ്‌സും സോഷ്യല്‍ വര്‍ക്കറുമാണല്ലൊ.

ഞാന്‍ ആദ്യം ലിലിയനോട് സംസാരിച്ചു. അവളുടെ മറുപടിയെ ആശ്രയിച്ചിരിക്കും ഞങ്ങളുടെ ഇസ്രായേല്‍ യാത്ര.

' ഞാനും ഗ്രെഗ്ഗും ഇസ്രയേല്‍ കാണാന്‍ പോകാന്‍ തീരുമാനിച്ചിരിക്കയാണ്.' ഞാനവളോട് പറഞ്ഞു.

' വണ്‍ ടര്‍ഫുള്‍. എന്നാണ് പോകുന്നത്?'

' എന്നാണ് പോകുന്നതെന്നു ചോദിച്ചാല്‍...... ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ ഇറങ്ങിപ്പോകാനാവില്ലല്ലൊ. പ്രായപ ൂര്‍ത്തിയാവാത്ത നിന്നെ ഈ വീട്ടില്‍ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാന്‍ നിയമം അനുവദിക്കുന്നുമില്ല.'

'ഗ്രാന്‍ഡ്മായെ വിളിച്ച് സംസാരിക്കണോ ഞാന്‍? മമ്മിക്കു സമ്മതമാണെങ്കില്‍ ഞാന്‍ വിളിക്കാം. നമുക്ക് വേറെ ആരുമില്ലല്ലൊ. ഗ്രാന്‍ഡ്മാ സമ്മതിച്ചാല്‍ ഞാന്‍ ആ വീട്ടില്‍ താമസിച്ചോളാം. മാം, ഡോണ്‍ ട് വറി എബൗട്ട് മി.' ' നോ ലിലിയന്‍, അതുവേണ്‍ ടാ. എന്നെയവര്‍ ശത്രുവായാണ് കാണുന്നത്. മാത്രമല്ല ആ ആര്‍നോള്‍ഡിനെ എനിക്ക് തീരെ ഇഷ്ടമല്ല. ഗ്രെഗ്ഗ് പറയുന്നു, അവന്റെ ബ്രദര്‍ സാന്‍ഡി നമ്മെ സന്തോഷത്തോടെ സഹായിക്കുമെന്നു. അവന്‍ ഭാര്യയോടൊപ്പം ഇവിടെ വന്നു താമസിക്കും, നിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ നിന്നെ സഹായിക്കും, ഞങ്ങള്‍ക്ക് സമാധാനത്തോടെ പോയിവരാനുമാവും.'

ലിലിയന്‍ ഒരു നിമിഷം ചിന്തിച്ചു.

'സോറി മാം, നിങ്ങളുടെ സജഷന്‍ ബുദ്ധിപരമായ ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.' അവള്‍ പ റഞ്ഞു. 'എനിക്ക് തീര്‍ച്ചയായും അപരിചിതരാണ് അങ്കിള്‍ സാന്‍ഡിയും അദ്ദേഹത്തിന്റെ ഭാര്യയും. ഞാനവരെ നിങ്ങളുടെ വെഡ്ഡിങ്ങിനു വന്നപ്പോള്‍ കുറച്ചു മണിക്കൂറുകള്‍ കണ്‍ ടു . ഒന്നോ രണ്‍ ടോ വാചകങ്ങള്‍ കൈമാറി. അ ത്രയെ സംഭവിച്ചുള്ളു. ആ നിലക്ക് അവരെ ഈ വീട്ടില്‍ താമസിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല.'

'ബട്ട് ഹീ ഈസ് ഫാമിലി ലിലിയന്‍, നമ്മെ സ്‌നേഹിക്കാനും കരുതാനും മനസ്സുണ്‍ ടാവും എന്നു ഞാന്‍ ആശിക്കുന്ന ഫാമിലി. നിനക്കിഷ്ടമല്ലെങ്കില്‍ ഫൊര്‍ഗെറ്റ് ഇറ്റ്. നോ ഹാര്‍ഡ് ഫീലിങ്ങ്‌സ് ബേബി.'

'ഞാന്‍ ഒന്ന് ആലോചിക്കട്ടെ മാം.'

'ശരി.'

ലിലിയന് ആലോചിക്കാനും തീരുമാനമെടുക്കാനും അധികം സമയം വേണ്‍ ടി വന്നില്ല.

'ഇത് നിങ്ങളുടെ ഹണിമൂണ്‍ ട്രിപ്പ് ആണ്. അല്ലേ? അവള്‍ എന്റെ അടുക്കലേക്ക് വന്നു. 'നിങ്ങള്‍ രണ്‍ ടുപേ രും ഒരുമിച്ച് ഒരിടത്തും പോയില്ല ഇതുവരെ. അതുകൊണ്‍ ട് നിങ്ങള്ക്കു വേണ്‍ ടി ഞാനെന്റെ മനസ്സ് മാറ്റുന്നു. അങ്കിള്‍ സാന്‍ഡിയും ഫാമിലിയും വന്നോട്ടെ. എനിക്ക് കുഴപ്പമൊന്നുമില്ല. പ ിന്നെ ഒരു കാര്യം . അവരുടെ സംസാരത്തിലോ പ്രവര്‍ത്തിയിലോ എന്തെങ്കിലും ക്രമക്കേട് കണ്‍ ടാല്‍ ഞാന്‍ പോലീസിനെ വിളിക്കും. ഐ വില്‍ കാള്‍ നയന്‍ വണ്‍ വണ്‍.'

'നിനക്ക് പോലീസിനെ വിളിക്കേണ്‍ ട ആവശ്യമൊന്നും ഉണ്‍ ടാവില്ല, ഐ പ്രോമിസ് യു ലിലിയന്‍'

'അപ്പോള്‍ ഏഞ്ചലയെ ആരു നോക്കും?'

'അവള്‍ക്ക് മലീസയുണ്‍ ടല്ലൊ. മാത്രമല്ല, സാന്‍ഡി ഒരു നേഴ്‌സും സോഷ്യല്‍ വര്‍ക്കറുമാണ്, മലീസയെ അവന് സഹായിക്കാനാവും. ഞാനില്ലാത്ത ചില ആഴ്ചകള്‍ ഏഞ്ചലയുടെ കാര്യങ്ങള്‍ ഫുള്‍ടൈം നോക്കാന്‍ എന്തൊക്കെ ചെയ്യേണ്‍ ടതുണ്‍ ടെന്ന് മലീസക്ക് അറിയാമായിരിക്കും. ഞാനവളോടും സംസാരിക്കുന്നുണ്‍ ട്. താങ്ക് യു സോ മച്ച് ലിലിയന്‍.'

'' ഓ. ഡോണ്‍ ട് താങ്ക് മി നൗ മാം.'' അവള്‍ അര്‍ഥം വച്ച് ചിരിച്ചു. അവളുടെ മുഖത്ത് സംശയത്തിന്റെ കരിനിഴല്‍ പ ടര്‍ന്നിരുന്നു.

'ഞങ്ങള്‍ തിരികെ വരുമ്പോള്‍ നിനക്ക് എന്തു കൊണ്‍ ടുവരണം? എന്തെങ്കിലും വിശേഷമായത് നീ ആ ഗ്രഹിക്കുന്നുടെങ്കില്‍ പറയണം.' 'ഒരു കുഞ്ഞ് ഒലിവ് തൈ കിട്ടുമെങ്കില്‍ കൊണ്‍ ടു വരു. നമുക്ക് വളര്‍ത്താം. ഇസ്രായേലിന്റെ ഓര്‍മ്മക്കായി'

' അയ്യോ ലിലിയന്‍, നീ ചോദിച്ചത്, കൊണ്‍ ടുവരാന്‍ അല്പ്പം പ്രയാസമുള്ള വസ്തുവാണല്ലോ . നമ്മുടെ അമേരിക്കന്‍ ഗവണ്മെന്റ് മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വെജിറ്റബിള്‍, ഫ്രൂട്ട്, സീഡ്, പ്ലാന്റ് ഇവയൊന്നും ഇങ്ങോട്ട് കൊണ്‍ ടുവരാന്‍ അനുവദിക്കില്ല. അഥവാ കൊണ്‍ ടുവന്നാല്‍ കസ്റ്റംസ് പിടിക്കും, അവരതെടുത്ത് ട്രാഷില്‍ കളയും, പ ിഴയിടുകയും ചെയ്യും. ഫിലഡെല്ഫിയയില്‍ ഫ്രൂട്ട് ട്രീ കള്‍ വില്ക്കുന്നയിടങ്ങളുണ്‍ ട്. ഞാന്‍ അവിടെ അന്വേഷിക്കാം. ഞാന്‍ നിനക്ക് ഒരു ചെറിയ ഒലിവ് തൈ വാങ്ങിത്തരാം. അതു മതിയൊ?'

' ഓ. നെവെര്‍മൈന്‍ഡ്.'

ആ രാത്രി ഗ്രെഗ്ഗ് അവന്റെ ബ്രദറിനെ വിളിച്ചു.

സാന്‍ഡിക്ക് സന്തോഷമേയുള്ളു അനുജനെ സഹായിക്കാന്‍. എന്നാണ് യാത്ര തുടങ്ങുന്നത്, എത്ര ദിവസം കഴിഞ്ഞ് തിരികെ വരും എന്നൊക്കെ അറിയിച്ചാല്‍ സാന്‍ഡിയും ആനിയും അവധിക്കപേ ക്ഷിക്കും, ഒരു മാസം വരെ അവധിയെടുക്കാനവര്‍ക്ക് സാധിക്കും എന്നൊക്കെ എന്നോടു പറയുമ്പോള്‍ ഗ്രെഗ്ഗിന്റെ മുഖം സന്തോഷം കൊണ്‍ ട് തിളങ്ങിയിരുന്നു. ട്രാവല്‍ ഏജന്‍സി യിലെ ഏജന്റ് ഞങ്ങളെ വിടര്‍ന്ന ചിരിയോടെ സ്വീകരിച്ചു. അയാള്‍ സ്വയം പ രിചയപ്പെടുത്തി.: 'എന്റെ പേരു മാര്‍ക്ക് ആന്‍ഡേഴ്‌സന്‍. ഞങ്ങള്‍ പ തിനഞ്ചു വര്‍ഷമായി ഈ ട്രാവല്‍ ഏജന്‍സി നടത്തുന്നു. താങ്കളെ ഞങ്ങള്‍ എങ്ങനെയാണ് സഹായിക്കേണ്‍ ടത്'

' ഹായ്, അയാം ഗ്രെഗ്ഗ്, ദിസീസ് മൈ വൈഫ് ലീസ.' ഗ്രെഗ്ഗ് മാര്‍ക്ക് ആന്‍ഡേഴ്‌സന്റെ കൈ പിടിച്ചു കുലുക്കി.

'കോഫി...ടീ...?' അയാള്‍ ചോദിച്ചു.

'നോ, താങ്ക്‌സ്.

'എങ്ങോട്ടേക്ക് യാത്രചെയ്യാനാണ് ആഗ്രഹിക്കുന്നത്?' അയാള്‍ ഞങ്ങളെ പ്രതീക്ഷയോടെ നോക്കി. 'സൗത്ത് ആമേരിക്ക ? ബ്രസീല്‍? എന്നു പോകാനാണ് പ്ലാനിട്ടിരിക്കുന്നത്? ഈ ലോകത്ത് എവിടെ പേ ാകണമെങ്കിലും ഞങ്ങളുടെ ഏജന്‍സിക്ക് നിങ്ങളെ സഹായിക്കാനാവും.'

'ഞങ്ങള്‍ക്ക് ഇസ്രയേല്‍ കാണാനാണ് പോകേണ്‍ ടത്.' ഗ്രെഗ്ഗ് പറഞ്ഞു. ട്രാവല്‍ ഏജന്റിന്റെ മുഖം വിടറ്ന്നു. 'ഓ. വളരെ നല്ലത്. സെന്റ്. ജോസഫ്‌സ് ചര്‍ച്ചില്‍ നിന്ന് ഒരു കൂട്ടം തീര്‍ഥാടകര്‍ മേയ് മാസം ഇരുപതാം തീയതി ഇസ്രായേല്‍ കാണാന്‍ പോകുന്നുണ്‍ ട്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍സ്, ബെസ്റ്റ് റെസ്റ്റോറന്‍ ട്‌സ്, നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന ടൂര്‍ ഗൈഡ്‌സ്. പതിനാലു ദിവസത്തെ ടൂര്‍. ചീപ്പ് പ്രൈസ്.'

'നോ. ഞങ്ങള്‍ക്ക് മാര്‍ച്ച് അവസാനം പോയി ഏപ്രില്‍ അവസാനം തിരിച്ചെത്തണം.. ഒരു മാസത്തെ വെക്കേഷനാണ്.'

' സീസണ്‍ തുടങ്ങുന്നത് മേയ് മാസം അവസാനത്തോടുകൂടിയാണ് സര്‍. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തണുപ്പായിരിക്കും.'

' മിസ്റ്റര്‍ ആന്‍ഡേഴ്‌സണ്‍, ഞങ്ങള്‍ക്ക് മാര്‍ച്ച് അവസാനത്തിലാണ് പോകേണ്‍ ടത്. നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാനാവുമോ? ഇല്ലെങ്കില്‍ പറയു. ഞങ്ങള്‍ മറ്റേതെങ്കിലും ഏജന്റിനെ കണ്‍ ടോളാം.'

'സോറി സര്‍. ഐ കാന്‍ ആന്‍ഡ് വില്‍ ഹെല്പ്പ് യു. ഏതു ദിവസം മുതല്‍ ഏതു ദിവസം വരെയാണു ടൂര്‍ നടത്തുന്നത് എന്നു പറഞ്ഞാല്‍ മതി. എവിടെയൊക്കെ പോകണമെന്നും.'

' ജീസസ് ക്രൈസ്റ്റ് ജനിച്ചതു മുതല്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതു വരെയുള്ള സംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച എല്ലാ മുക്കും മൂലയും വരെയും ഞങ്ങള്‍ക്ക് കാണണം.' ഞാന്‍ പറഞ്ഞു

'ഈജിപ്റ്റും പിരമിഡുകളും കാണണ്‍ ടേ?' അയാള്‍ ചോദിച്ചു. ' അതുപിന്നൊരിക്കലാവാം.' ഗ്രെഗ്ഗ് പറഞ്ഞു ' ഞങ്ങള്‍ക്ക് നല്ല ഗൈഡുകളെ ഏര്‍പ്പാടാക്കിത്തരണം. എല്ലാ സ്ഥലങ്ങളും ഞങ്ങളെ കൊണ്‍ ടുപോയി കാണിക്കാന്‍ കഴിവ്ഉള്ള, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡുകളെ. നല്ല റെസ്റ്റോറന്റുകളും, ഹോട്ടലുകളും വേണം, നല്ല ഷോപ്പിങ്ങ് സെന്ററുകളില്‍ ഞങ്ങളെ കൊണ്‍ ടു പോകണം. മറ്റൊരു പ്രധാന കാര്യം, അമേരിക്കന്‍ പൗരര്‍ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സേവനം ഞങ്ങള്‍ക്ക് ഇസ്രയേലില്‍ ലഭിക്കണം.'

ഞങ്ങളുടെ ഡിമാന്‍ഡുകള്‍ ശ്രദ്ധാപൂര്‍വം കേട്ട ശേഷം ആന്‍ഡേഴ്‌സണ്‍ ഒന്നു രണ്‍ ടു പേപ്പറുകള്‍ ഞങ്ങള്‍ക്ക് തന്നു. 'ടൂറിസ്റ്റ്കളോട് ഇസ്രായേല്‍ ഗവണ്മെന്റിന്റെ പെരുമാറ്റച്ചട്ടങ്ങളും ടൂറിസ്റ്റുകള്‍ ഇസ്രായേലില്‍ പെരുമാറേണ്‍ ട വി ധങ്ങളും ചട്ടങ്ങളും അടങ്ങിയ പേപ്പറുകളാണിത്. ഞങ്ങള്‍ അമേരിക്കന്‍ പൗരരാണ്, ഞങ്ങള്‍ക്ക് എന്തും ചെയ്യാം എന്ന മനോഭാവം ആറ്ക്കും ഉണ്‍ ടാവാന്‍ പാടില്ല. ഇതു മുഴുവന്‍ വായിക്കണം. എന്നിട്ട് തീര്‍ച്ചയാക്കൂ അവിടെ പോകണോ വേണ്‍ ടയോ എന്ന്. പോകാമെന്നു തീരുമാനിച്ചാല്‍ എന്നെ വിളിക്കൂ.'

' ഞങ്ങള്‍ക്ക് മാര്‍ച്ച് ഇരുപത്തിരണ്‍ടിനു പോകണം, ഏപ്രില്‍ ഇരുപതിനു തിരിച്ചെത്തണം.' ഞാന്‍ പ റഞ്ഞു. 'ടൂറിസ്റ്റുകളുടെ പെരുമാറ്റ ചട്ടങ്ങള്‍ അതിനു മുന്‍പ് ഞങ്ങള്‍ വായിച്ചു മനസിലാക്കിയിരിക്കും. ഐ പ്രൊമിസ് യു.' ' താങ്ക് യു. പേപ്പറുകളെല്ലാം ശരിയാക്കിയിട്ട് ഞാന്‍ വിളിക്കാം. ആപ്ലിക്കേഷന്‍ ഫില്ല് ചെയ്തു തന്നേക്കു.'

മാര്‍ച്ച് ഇരുപതിന് സാന്‍ഡിയും ആനിയും എത്തി. ഏഞ്ചല അവരോട് എങ്ങനെ പെരുമാറുമെന്ന ഭയം എന്നെ അലട്ടിക്കൊണ്‍ ടിരുന്നു. ഭാഗ്യത്തിന് എന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നു തെളിയിക്കുന്ന വി ധത്തില്‍ ആയിരുന്നു ഏഞ്ചലയുടെ പെരുമാറ്റം. എന്തിനാണവര്‍ വന്നതെന്ന് ഏഞ്ചലക്ക് അറിയില്ലായിരുന്നല്ലൊ. ഞാനവളോട് ഒന്നും പറഞ്ഞില്ല. അവള്‍ സ്‌കൂള്‍ കഴിഞ്ഞു വരുമ്പോള്‍ ഞങ്ങളെ കാണില്ല, അന്വേഷിക്കുമ്പോള്‍ ലിലിയന്‍ അവസരോചിതമായതു പറഞ്ഞോളും. അത്ര തന്നെ. അതാണുചിതം. കുറച്ചകലെ മാറിനിന്ന് ഏഞ്ചല സാന്‍ഡിയെയും ആനിയെയും വീക്ഷിച്ചു. അവര്‍ കൊണ്‍ടുവന്ന സമ്മാനപ്പൊതികളെയും.

നല്ല ഭംഗിയുള്ള രണ്‍ ട് ഡിസൈനര്‍ ടോപ്പ്‌സ് ആണ് ലിലിയനു വേണ്‍ ടി ആനി കൊണ്‍ ടുവന്നത്. സ്‌ട്രോബ്രിഡ്ജ് ആന്‍ഡ് ക്ലോത്തിയറിന്റെ ഷോപ്പിങ്ങ് ബാഗ് സന്തോഷത്തോടെ ലിലിയന്‍ സ്വീകരിച്ചു. അവരുടെ മുന്നില്‍ വച്ചു തന്നെ തുറന്നു നോക്കി. ''ഓ മൈ ഗോഡ്. താങ്ക് യു അങ്കിള്‍ സാന്‍ഡി ആന്‍ഡ് ആന്റി ആനീ.'' അവള്‍ അവരെ രണ്‍ ടു പേ രെയും ആലിംഗനം ചെയ്തു. ഏഞ്ചല ആദ്യം എന്നെ നോക്കി. എനിക്കൊന്നും കൊണ്‍ ടു വന്നില്ലേ എന്ന അര്‍ഥത്തില്‍. പിന്നെ ആനിയെ നോക്കി നെറ്റിചുളിച്ചു. അപ്പോഴാണവള്‍ കണ്‍ ടത് ആനിയുടെ ക്യാരിയോണ്‍ ബാഗില്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്ന വലിയ പിസ്റ്റാഷ്യോ പായ്ക്കറ്റ് . ഒരൊറ്റ ചാട്ടത്തിനത് കൈക്കലാക്കാനവള്‍ കുതിച്ചു പ ക്ഷേ സാന്‍ഡി അവളേക്കാള്‍ ഫാസ്റ്റ് ആയിരുന്നു.

'നിനക്ക് ഒരു വലിയ പിടി പിസ്റ്റാഷ്യൊ ഞാനിപ്പോള്‍ തരും.' പിസ്റ്റാഷ്യോ പായ്ക്കറ്റ് തുറന്ന് സാന്‍ഡി പറഞ്ഞു. ' നീ നല്ല പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴെല്ലാം ഓരോ വലിയ പിടി വീതം. യൂ ബിഹേവ് ആന്‍ഡ് ആള്‍ ദിസ് പിസ്റ്റാഷ്യോ ഇസ് യുവേഴ്‌സ്. മറ്റാറ്ക്കും കൊടുക്കില്ല.'

ഏഞ്ചലക്ക് സന്തോഷമായി. കൈക്കുമ്പിള്‍ നിറയെ പിസ്റ്റാഷ്യോയുമായി അവള്‍ മുറിയിലേക്കോടി. ' നോ . നോ. കിച്ചന്‍ ടേബിള്‍ ഏഞ്ചല, ആന്‍ഡ് ക്ലീന്‍ അപ്പ് ആഫ്റ്റര്‍ . ഓക്കേ?'

'ഓക്കെ.' സാന്‍ഡിയെ നോക്കി ചിരിച്ച് കിച്ചനിലേക്ക് ഓടുന്ന ഏഞ്ചലയെ നോക്കി ഞാനും ചിരിച്ചു. ഗുഡ് ലക്ക് സാന്‍ഡി.

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം സൂക്ഷിക്കുന്ന, കടല്ത്തീരത്തെ മണല്ത്തരികള്‍ പോലെ യഹൂദരെ വര്‍ദ്ധിപ്പിച്ച , അവരുടെ ദൈവമായ ജഹോവയുടെ സാന്നിധ്യം അനുഭവിച്ച , എന്റെ ജീസസ് ജനിച്ച് വളര്‍ന്ന് പാപ ികള്‍ക്കായി ക്രൂശിലേറി മരിച്ച് ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്ത , ആ പുണ്യഭൂമിയില്‍ കാലുകുത്താനായപ്പോള്‍ വീടിനെ കുറിച്ചും ഏഞ്ചലയെക്കുറിച്ചും എന്റെ മന്‍സ്സിലുണ്‍ ടായിരുന്ന വിഹ്വലതകള്‍ എങ്ങോ പേ ായി മറഞ്ഞു. ഓള്‍ഡ് ടെസ്റ്റമെന്റ് പലതവണ വായിച്ചത് വളരെ നന്നായി എന്നു തോന്നി.

'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഗ്രെഗറി, ഐയാം യുവര്‍ ഗൈഡ്. മൈ നയിം ഈസ് നേത്തന്‍' നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ മുന്‍പില്‍ വന്ന് കൈ നീട്ടി. ഞാന്‍ ട്രാവല്‍ ഏജന്റ് തന്ന ഫയല്‍ തുറന്നു നോക്കി. അതെ. നേത്തന്‍ തന്നെയാണ് ഞങ്ങളുടെ ട്രാവല്‍ ഗൈഡ്..

ഞങ്ങള്‍ അയാളോടൊപ്പം അയാളുടെ ടൂറിസ്റ്റ് കാറില്‍ ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടലിലേക്ക് പേ ായി. നല്ല ശുദ്ധിയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന അയാളെ ഞ്അങ്ങള്‍ക്ക് ബോധിച്ചു. നെയ്ത്തന്‍ സ്രാസ്സ് എന്നൊരു അമേരിക്കന്‍ യഹൂദന്‍ ആയിരത്തി തൊള്ളായിരത്തി ഇരുപത്തെട്ടില്‍ സ്ഥാപിച്ച കോളനി പിന്നീട് നഗരമായി തീറ്ന്നു , നത്താനിയ എന്ന പേരില്‍. അവിടെയാണ് ഞങ്ങളുടെ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. ഹൈവേയുടെ ഇടതുവശം മെഡിറ്ററേനിയന്‍ സമുദ്രം. ചെറിയ തണുപ്പുള്ള സുഖപ്രദമായ കാലാവസ്ഥയായിരുന്നു എങ്കിലും ടൂറിസ്റ്റ് സീസണ്‍ അല്ലായിരുന്നതിനാല്‍ റോഡില്‍ തീരെ തിരക്കുണ്‍ ടായിരുന്നില്ല.

ഹോട്ടലില്‍ വച്ച്, ഫിലഡെല്ഫിയയിലെ ട്രാവല്‍ ഏജന്റ് തന്ന പേപ്പറുകള്‍ എല്ലാം വായിച്ച് മന:പ ാഠമാക്കിയതിനാല്‍ തുടര്‍ന്ന് വന്ന ഗൈഡ്കളെ പേരു കേട്ടപ്പോള്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. സിസേറിയയില്‍, അപ്പോസില്‍ പോളിനെ തുറുങ്കിലടച്ചിരുന്ന സ്ഥലം ഞങ്ങളെ കാണിച്ചത് മറ്റൊരു ഗൈഡ് ആണ്. സിസേറിയയിലേക്ക് ശുദ്ധജലം കൊണ്‍ ടു വന്നിരുന്ന അക്ക്വഡക്റ്റിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നതു കണ്‍ ട് ഞങ്ങള്‍ അല്ഭുതപ്പെട്ടു. ഇസ്രായെല്‍ നേവിയുടെ പ്രധാന താവളമായ ഹൈഫ ഒരു വലിയ വ്യവസായ നഗരമാണ്. ദൈവത്തിന്റെ മുന്തിരിത്തോട്ടം എന്നര്‍ഥമുള്ള കര്‍മേല്‍ പര്‍വതത്തിന്റെ അടിവാരത്തില്‍ യഹൂദരും ക്രിസ്ത്യാനികളും മുസ്ലിംകളും ഇടതിങ്ങി പാറ്ക്കുന്നു

ഗലീലക്കടലിനരികെയുള്ള ടൈബീരിയസ് നഗരത്തിലെ സീസര്‍ ഹോട്ടലില്‍ ആയിരുന്നു ഞങ്ങള്‍ പ ിന്നെ താമസിച്ചത്. ആയിരത്തി എണ്ണൂറ്റി മുപ്പത്തേഴില്‍ ഭൂകമ്പത്താല്‍ നിശ്ശേഷം തകറ്ന്നു പോയ ടൈബീറിയസ് പ ിന്നീട് നവീന നഗരമായി നിര്‍മ്മിച്ചതാണത്രെ. ഈ നഗരത്തില്‍ ഔഷധ ഗുണങ്ങളുള്ള ഒരു ചൂടുറവയുണ്‍ ട്. കാറിലും, കാല്‍നടയായും നഗരം മുഴുവന്‍ കണ്‍ ട്, ചൂടുറവയില്‍ നന്നായി ഒന്നു കുളിച്ച് ഹോട്ടലില്‍ തിരിച്ചെത്തിക്കഴിഞ്ഞപ്പോഴേക്കും ഞാനും ഗ്രെഗ്ഗും പ ൂര്‍ണ്ണമായി റിലാക്‌സ്ഡ് ആയിരുന്നു. എന്നെക്കാള്‍ കൂടുതല്‍ റിലാക്‌സ്ഡ് ആയത് െഗ്രഗ്ഗ് ആണെന്നു തോന്നുന്നു. വീടും ജോലിയും ഏഞ്ചലയും അവള്‍ മനസ്സിലേല്പ്പിക്കുന്ന മുറിവുകളും എല്ലാം അവന്‍ മറന്നിരുന്നു.

ആധുനിക സൗകര്യങ്ങള്‍ എല്ലാമുള്ള ഒന്നാം തരം ഹോട്ടല്‍ മുറി, നാവിലെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണം, ഹോട്ടലില്‍ താമസിക്കുന്ന വിദേശികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പഴക്കവും രുചിയുമേറിയ വീഞ്ഞ്. പരസ്പരം ഉള്ളഴിഞ്ഞ് സ്‌നേഹിക്കുന്നവര്‍ തമ്മിലുണ്‍ ടാകാവുന്ന ഇന്റിമസിക്ക് അതിരില്ലാതാവാന്‍ മറ്റെന്തു വേണം?

തിരികെ അമേരിക്കയിലേക്ക് മടങ്ങി വരുന്നതിനു മുന്‍പ് ഇസ്രായെല്‍ ദേശത്ത് സന്ദര്‍ശിക്കാന്‍ ഇനിയൊരിടവുമില്ല എന്ന് ഞങ്ങള്‍ തീര്‍ച്ചയാക്കി. എങ്കിലും ഒലിവിന്റെ നാടായ ഇസ്രായേലില്‍ ഒരൊറ്റ ഒലിവിന്‍ കായപോലും മരത്തില്‍ നില്ക്കുന്നത് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല എന്നൊരു സങ്കടവും തോന്നി. ഗൈഡുകള്‍ ഞങ്ങളെ കൊണ്‍ ടുപോയ സ്ഥലങ്ങളിലെല്ലാം തഴച്ചു വളറ്ന്നു നില്ക്കുന്ന ഒലിവു മരങ്ങള്‍ കണ്‍ ടു. ഒരു പൂവോ കുഞ്ഞു കായയോ പേ ാലും ഇല്ലാത്ത മരങ്ങള്‍. ' വെറുതെയല്ല ജീസസ് അത്തിമരത്തെ നോക്കി ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്‍ ടാവാതെ പേ ാകട്ടെ എന്നു ശപിച്ചത്.' ഞാന്‍ ഗ്രെഗ്ഗിനെ നോക്കി പറഞ്ഞു ചിരിച്ചു.

'യൂ നീഡ് ടു അണ്‍ ഡര്‍സ്റ്റാന്‍ഡ് ദി സര്‍ക്കംസ്റ്റന്‍സെസ്.' എന്നു പറഞ്ഞു ഗ്രെഗ്ഗ് എന്റെ കൈവിരലില്‍ പിടച്ചമര്‍ത്തി.

മരുഭൂമിയില്‍ ഉപ്പുതൂണായി തീര്‍ന്ന '' ലോത്തിന്റെ ഭാര്യക്ക് '' ഒരു ഇരുപതടി നീളമെങ്കിലും കാണില്ലേ എന്ന് ഞാന്‍ പ ലതവണ ചിന്തി ച്ചു പോയി. എന്നും രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് റിസെപ്ഷനില്‍ ചെന്ന് വീട്ടിലേക്ക് ഇന്റെര്‍നാഷണല്‍ കാള്‍ നടത്തുമായിരുന്നു. ഇന്നത്തെപ്പോലെയല്ല. ഭയങ്കര ചാര്‍ജാണ് ഓരോ മിനിട്ടിനും. '' ഏഞ്ചല ഈസ് ഓക്കേ. ഷി ഈസ് ബിഹേവിങ്ങ് .'' എന്നു കേള്ക്കുമ്പോള്‍ സന്തോഷവും ഒപ്പം ഭീതിയും തോന്നും. അവള്‍ ബിഹേവ് ചെയ്യുന്നു എന്ന് ഞങ്ങളെ പ്രീതിപ്പെടുത്താന്‍ പറയുകയാണോ? പിന്നെ മലിസ കൂടെയുണ്‍ ടല്ലൊ എന്നൊരാശ്വാസമുണ്‍ ട്. ഒരു മാസം ഏഞ്ചലയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മലിസ ഏറ്റെടുത്തതായി രേഖയുമുണ്‍ ട്. ഫിസിക്കലി ആന്‍ഡ് മെന്റലി ചലെഞ്ച്ഡ് കുട്ടിയുടെ അമ്മക്ക് ഒരു മാസം വെക്കേഷനു പോകാന്‍ പാടില്ല എന്നൊരു നിയമവുമില്ല.

'മമ്മീ, ജീസസ് വെള്ളം വീഞ്ഞാക്കിയ സ്ഥലം കണ്‍ ടോ?' ലിലിയന്‍ ചോദിച്ചു.

' പിന്നേ? നസറത്തിലെ കാനാ യില്‍ ഞങ്ങള്‍ പോകാതിരിക്കുമോ ലിലിയന്‍? നല്ല കാര്യമായി!! ഗൈഡ് ഞങ്ങളെ കൊണ്‍ ടുപോയ വൈന്‍ ഷോപ്പിന്റെ പേരുപോലും കാനാ വൈന്‍ ഷോപ്പ് എന്നഅണ്. ടൂറിസ്റ്റ് കള്‍ക്ക് അനായാസേന പ്ലെയിനില്‍ കൊണ്‍ ടുപോകത്തക്ക വിധം വൈന്‍ കുപ്പികള്‍ പായ്ക്ക് ചെയ്തു തരും. ഞങ്ങള്‍ രണ്‍ ട് പ ായ്ക്ക് വാങ്ങി . വീട്ടില്‍ കൊണ്‍ ടുവരാന്‍.'

ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ വീട്ടിലേക്ക് വിളിച്ചു. ഞങ്ങള്‍ രണ്‍ ടോ മൂന്നോ മണിക്കൂറുകള്‍ക്കകം വീട്ടിലെത്തും.

ഞങ്ങള്‍ ഓരോ വലിയ ലഗേജാണ് കൊണ്‍ ടുപോയത്. തിരികെ വന്നതോ, നാലു വലിയ ലഗേജുകളുമായി. വാന്‍ വീട്ടുമുറ്റത്തെത്തി ഹോണടിച്ചപ്പോഴേക്കും ലിലിയനും ആനിയും ഓടി വന്നു ഞങ്ങളെ ആലിംഗനം ചെയ്തു. പിന്നാലെ സാന്‍ഡിയും. ലഗ്ഗേജ് ഇറക്കി വച്ച് വാനില്‍ കയറിയ ഡ്രൈവര്‍ക്ക് ടിപ്പ് കൊടുത്ത് തിരിഞ്ഞ ഗ്രെഗ്ഗിനെ സാന്‍ഡി മുറുകെ കെട്ടിപ്പിടിച്ചു. 'യൂ ലുക്ക് വെല്‍ മൈ ബോയ് ' സാന്‍ഡി പറഞ്ഞു. പിന്നാലെ മലിസയുമെത്തി. 'ഹൗ വാസ് യുവര്‍ ട്രിപ്പ്?' അവള്‍ ചോദിച്ചു. 'ഡിഡ് യു എഞ്ചോയ്?'

'വി മോസ്റ്റ് സേര്‍ട്ടന്‍ലി ഡിഡ്. താങ്ക് യു മലിസാ ഫോര്‍ ടേക്കിങ്ങ് കെയര്‍ ഒഫ് ഏഞ്ചല. എവിടെ അവള്‍?'

'പിണങ്ങിയിരിക്കയാണ്. പോകുന്നതിനു മുന്‍പ് അവളുടെ മമ്മി അവളോട് ഒന്നും പറയാത്തതില്‍ പ്രതിക്ഷേധിച്ച്.'

' ഞാനത് പ്രതീക്ഷിച്ചു,' ഞാന്‍ പറഞ്ഞു. 'എത്രനേരം പിണങ്ങിയിരിക്കുമെന്ന് നമുക്ക് നോക്കാം.'

'എന്നെയിങ്ങനെ കെട്ടിപ്പിടിച്ചു നില്ക്കാതെ ലഗേജുകള്‍ അകത്തു കൊണ്‍ ടുപോകാന്‍ സഹായിക്ക് . നിങ്ങള്‍ക്ക് ഞാന്‍ എന്തൊക്കെ കൊണ്‍ ടുവന്നിരിക്കുന്നു എന്നു കാണണ്‍ ടേ?'

'തീര്‍ച്ചയായും കാണണം.' സാന്‍ഡി പറഞ്ഞു.

'ഞാന്‍ കോഫിയുണ്‍ ടാക്കാം.' ലഗേജുകള്‍ ലിവിങ്ങ് റൂമില്‍ വച്ചിട്ട് ഗ്രെഗ്ഗ് അടുക്കളയിലേക്ക് പോയി. ' ഇ സ്രായേലിന്റെ ആല്മണ്‍ ഡ് കോഫിയുടെ രുചിയൊന്നു നോക്കണ്‍ ടേ'

ഒലിവുമരത്തടിയില്‍ നിര്‍മ്മിച്ച ജപമാലകള്‍, കുരിശുകള്‍, ബേബി ജീസസ്സും അമ്മയും കൂടിയുള്ള നിരവധി ലോക്കറ്റുകള്‍ ഇങ്ങനെ ഒരു നൂറു ചെറിയ സമ്മാനങ്ങള്‍ ഞങ്ങള്‍ വാങ്ങിയിരുന്നു.

' ഗാഗുല്ത്താ മലയില്‍ ജീസസ് കുരിശും ചുമന്നു നടന്ന പാതയിലൂടെ പോയപ്പോള്‍ പലയിടത്തും ചെറിയ കടകള്‍ കണ്‍ ടു.' ഞാന്‍ ആനിയോടു പറഞ്ഞു. ' ടൂറിസ്റ്റ് സീസണ്‍ അല്ലായിരുന്നതിനാല്‍ വിലയും കുറവായിരുന്നു. റോഡില്‍ ഭിക്ഷക്കാരെയും അധികം കണ്‍ ടില്ല. പക്ഷേ ഷോപ്പിങ്ങ് മാളുകളില്‍ എല്ലാറ്റിനും ഭയങ്കര വിലയാണ്. അവിടെ യൂറോ ഉള്ളവരേ പോകൂ.അല്ലെങ്കില്‍ ഡോളര്‍ ഉള്ളവര്‍.'

' പാക്ക് ചെയ്ത മധുരമേറിയ ഡേറ്റ്‌സ്, പിസ്റ്റാഷ്യോ, ചോക്കളേറ്റുകള്‍ മനോഹരമായ കല്ലുമാലകള്‍, ഇവയൊക്കെ ഞാന്‍ വാങ്ങിയത് എയര്‍പ്പോര്‍ട്ടില്‍ നിന്നാണ്. ' ആനിയോട് ഇഷ്ടമുള്ളത് എടുത്തുകൊള്ളാന്‍ പ റഞ്ഞ് ഞാന്‍ പെട്ടികള്‍ തുറന്നു മലര്‍ത്തിയിട്ടു. ഏഞ്ചല ആ പെട്ടികളിലേക്ക് നോക്കിയതു പോലുമില്ല എന്നു ഞാന്‍ ശ്രദ്ധിച്ചു. അവള്‍ക്ക് പകയാണ്. ഞാന്‍ ഗ്രെഗ്ഗുമായി ഹണിമൂണിനു പോയതാണെന്ന് അവള്‍ മലീസയില്‍ നിന്നോ ലിലിയനില്‍ നിന്നോ മനസ്സിലാക്കിക്കാണും.

ഞാനത് വകവച്ചില്ല. പറഞ്ഞിട്ട് പോകാത്തതിനു അപ്പോളജൈസ് ചെയ്യേണ്‍ ട ആവശ്യമുണ്‍ ടെന്ന് എനിക്ക് തോന്നിയില്ല എന്നു മാത്രമല്ല, അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചതുമില്ല.

പിറ്റേന്നു തന്നെ പോകണമെന്ന് പറഞ്ഞ് സാന്‍ഡി ബാഗുകള്‍ ഒരുക്കുമ്പോള്‍ , ഒരാഴ്ച്ച കൂടി കഴിഞ്ഞ് പേ ായാല്‍ മതി എന്നു ഞാന്‍ നിര്‍ബന്ധിച്ചു. ' നിങ്ങളോട് ശരിക്കൊന്നു സംസാരിക്കാന്‍ പോലും എനിക്ക് സാധിച്ചില്ല ' ഞാന്‍ പ റഞ്ഞു. 'കുറഞ്ഞത് ഒരു ദിവസം കൂടി എങ്കിലും ഇവിടെ താമസിക്കൂ സാന്‍ഡി, ആനീ പ്ലീസ് '

'' ഇല്ല ലീസ, ഞങ്ങള്‍ക്ക് പോയെ മതിയാവൂ. ഞങ്ങളുടെ പട്ടിയെയും പൂച്ചയെയും ഒരിടത്ത് ഏല്പ്പിച്ചിട്ടാണ് വന്നത്. നാളെ തന്നെ അവയെ പിക്ക് ചെയ്തില്ലെങ്കില്‍ പ്രശ്‌നമാവും. പറഞ്ഞ സമയത്തു തന്നെ പിക്ക് ചെയ്തുകൊള്ളാമെന്ന് എഴുതി ഒപ്പിട്ടു കൊടുത്തതാണ്. ഇല്ലെങ്കില്‍ അവര്‍ അവര്‍ പിഴ ഈടാക്കും, മാ ത്രമല്ല ഇനിയും ഒരാവശ്യം വന്നാല്‍ സഹായിക്കയുമില്ല. അതു കൊണ്‍ ട് പ്ലീസ് ലീസാ ഞങ്ങള്‍ പൊക്കോട്ടെ.'' ഞാന്‍ തല കുലുക്കി. ' നിര്‍ബന്ധമാണെങ്കില്‍ പൊക്കോളു. ചെയ്തുതന്ന ഉപകാരത്തിന് നന്ദി പ റയാന്‍ വാക്കുകളില്ല.'

' നന്ദി പറയണ്‍ ടാ. ഇനി നിങ്ങളുടെ ഊഴമാണ്. ജൂലൈ ഫോര്‍ത്ത് അറ്റ്‌ലാന്റയില്‍ ആഘോഷിക്കാം. എല്ലാവരും വരണം. ഞാന്‍ മലീസയോടും പറയാം. അവളെയും ക്ഷണിക്കാം'

ചാവുകടല്ത്തീരത്തുള്ള ബ്യൂട്ടി സ്റ്റോറില്‍ നിന്നു ഏഞ്ചലക്കു വേണ്‍ ടി വാങ്ങ്ഇയ ലിപ്സ്റ്റിക്കും ഫെയിസ് ക്രീമും, ഷോപ്പിങ്ങ് സെന്ററില്‍ നിന്ന് വാങ്ങിയ വിലകൂടിയ വസ്ത്രങ്ങളും അവള്‍ മന: പൂര്‍വം തിരസ്‌ക്കരിച്ചു. പിസ്റ്റാഷ്യോ പേ ാലും അവള്‍ തൊട്ടില്ല എന്ന സത്യം എനിക്കല്പ്പം മനോവേദന നല്കിയെങ്കിലും ഞാനത് എന്റെ മനസ്സില്‍ നിന്നും തള്ളിക്കളയാന്‍ ശ്രമിക്കയാണു ചെയ്തത്.

'നെവര്‍ മൈന്‍ഡ് ഹെര്‍ മാം. ' ലിലിയന്‍ അതേക്കുറിച്ച് സംസാരിക്കാന്‍ ഒരു ശ്രമം നടത്തി നോക്കിയങ്കിലും ഞാന്‍ മൗനം പാലിച്ചതേയുള്ളു. അവള്‍ പിന്നൊന്നും പറയാന്‍ നിന്നില്ല. അവള്‍ക്കറിയാം അവളുടെ മമ്മിയെ. മണം മൂക്കിലടിക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന, ഗ്രെഗ്ഗ് പ്രിപ്പെയര്‍ ചെയ്യുന്ന ഭക്ഷണത്തോട് വിരക്തിയും, ചര്‍ദ്ദിക്കണമെന്ന ഫീലിങ്ങും ഉണ്‍ ടായപ്പോള്‍ തന്നെ എനിക്കു മനസ്സിലായി, െഗ്രഗ്ഗിന്റെ ബേബി എന്റെ ഗര്‍ഭത്തില്‍ ഉരുവായി എന്നു. ഗ്രെഗ്ഗ് എന്റെ അടുത്ത് വരുന്നതു പേ ാലും എനിക്കിഷ്ടമല്ലാതായി. അവന്റെ ശരീരത്തില്‍ തൊടാതെ കട്ടിലിന്റെ ഓരം ചേറ്ന്നു കിടക്കുന്ന എന്നെ അവന് മനസ്സിലാവുമായിരുന്നില്ല.

' ലീസാ ' അവന്‍ ചോദിച്ചു. ' എന്താ നമുക്കിടയില്‍ സംഭവിക്കുന്നത്? വൈ യൂ ഡോണ്‍ ട് വാണ്‍ ഡ് ടു ടച്ച് മീ?'

'നമുക്കൊരു നല്ല ഗൈനക്കോളൊജിസ്റ്റിനെ കാണണം ഗ്രെഗ്ഗ്. ഐ തിങ്ക് ഐ ആം പ്രെഗ്നന്റ് വിത്ത് യുവര്‍ ബേബി.'

' നിനക്ക് ഈ ബേബിയെ വേണ്‍ ടാ എന്നുണ്‍ ടോ? നിനക്കെന്നോട് അത്രക്ക് വെറുപ്പായോ ലീസ?'

' എന്റെ പാവം ഗ്രെഗ്ഗ്, നിനക്കറിയില്ലേ ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ സ്ത്രീ ശരീരത്തിനുണ്‍ ടാവുന്ന മാറ്റങ്ങള്‍? പ ല സ്‌മെല്ലുകളും നോസിയായും വൊമിറ്റിങ്ങും ഉണ്‍ ടാക്കുമെന്ന്?'

അവന്‍ അല്ഭുതത്തോടെ എന്നെ നോക്കി. 'സോ യു ഡോണ്‍ ട് ലൈക്ക് മൈ സ്‌മെല്‍ നൗ? '

' നിന്റെ സ്‌മെല്‍ മാത്രമല്ല, നിന്റെ കുക്കിങ്ങിന്റെ സ്‌മെല്ലും എനിക്ക് സഹിക്കാന്‍ വയ്യ.'

' ഓ ജീസസ്!! ഏഴെട്ടു മാസങ്ങള്‍ ഞാനിനി എന്താ ചെയ്യുക? എനിക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ പ റ്റില്ല, അക്കാരണത്താല്‍ തന്നെ പാചകം ചെയ്യാതിരിക്കാനും .'

' നമുക്ക് ഡോക്ടറെ കാണാം ഗ്രെഗ്ഗ്, നോസിയക്ക് മരുന്നുണ്‍ ട്. ' ' ഇതും ഒരു പെണ്കുഞ്ഞാവുമോ എന്നാണ് എനിക്ക് ഭയം ഗ്രെഗ്ഗ്. എന്റെ വയറ്റില്‍ പെണ്‍ കുഞ്ഞുങ്ങളേ ജന്മമെടുക്കു. ' ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ഞാന്‍ ഗ്രെഗ്ഗിനോട് വേവലാതിപ്പെട്ടു. എന്റെ മമ്മിക്ക് രണ്‍ ടു പെണ്മക്കള്‍, എനിക്കും രണ്‍ ട് പെണ്മക്കള്‍. മൂന്നാമത്തെ കുഞ്ഞും പെണ്ണായിരിക്കും.'

'കുഞ്ഞുങ്ങള്‍ ദൈവം തരുന്ന ദാനമാണ് ലീസാ. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ എന്നു മാത്രം പ്ര ാര്‍ഥിക്കു. ഞാന്‍ അതേ ചെയ്യു. പിന്നൊരു കാര്യം , നീ നോക്കിക്കോ ലിലിയനും ഏഞ്ചലയും നമ്മുടെ ബേബിയെ പൊന്നു പേ ാലെ നോക്കും. എനിക്ക് നൂറു ശതമാനം വിശ്വാസമുണ്‍ ട് .' ഏഞ്ചലയോ? ഞാന്‍ തലയാട്ടി. ഒരിക്കലുമത് സംഭവിക്കില്ല. ബുദ്ധി വളരാത്ത സ്ത്രീയല്ല അവള്‍. സ്വന്തം മമ്മിയോടു പോലും മനസ്സില്‍ വെറുപ്പ് സൂക്ഷിക്കുന്ന ഒരു ജന്മം. ഗ്രെഗ്ഗിനെ അവള്‍ ഇത്രമാത്രം വെറുക്കാന്‍ കാരണമെന്ത്? അസൂയ? വെറുപ്പ്? എങ്കില്‍ എന്തിന്? 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക