MediaAppUSA

എഞ്ചല മൈ ഏഞ്ചല (നോവല്‍ -11: നീന പനക്കല്‍)

Published on 05 July, 2019
എഞ്ചല മൈ ഏഞ്ചല (നോവല്‍ -11: നീന പനക്കല്‍)
 ഡിസംബര്‍ മുപ്പത്തൊന്നിന് പാതിരാത്രി പള്ളിയില്‍ കുര്‍ബാനയുണ്‍ ടായിരുന്നു. ഗ്രെഗ്ഗും ഞാനും പള്ളിയില്‍ പോയി. ആയിരക്കണക്കിന് മള്‍ട്ടികളര്‍ ബള്‍ബ്കള്‍ കത്തിച്ച് അലങ്കരിച്ച പള്ളിയും പുല്ക്കൂടും തിളങ്ങുന്ന വസ്ത്രം ധരിച്ച ഇടവകജനങ്ങളും എന്തു കൊണ്‍ ടോ എന്റെ മനസ്സിനു ആഹ്ലാദമേകിയില്ല. പുതു വല്‍സരം അനുഗ്രഹത്തിന്റെയും, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വര്‍ഷമായിരിക്കണേ എന്നു യാചിക്കണം. അതു മാത്രമേ മനസ്സിലുണ്‍ ടായിരുന്നുള്ളു. എന്നാല്‍ ഞങ്ങളുടെ മുട്ടിപ്പായുള്ള, മുട്ടിന്മേല്‍ നിന്നുള്ള പ്രാര്‍ഥന ദൈവം ക്രൂരമായി തള്ളിക്കളയുകയാണു ചെയ്തത്..

ഞങ്ങളുടെ പ്രാര്‍ഥനക്കു നേരെ രക്ഷിതാവ് മുഖം തിരിച്ചു. ജാനുവരി മാസം പതിനാറാം തീയതി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറിന്റെ പിറന്നാള്‍ ദിനം. അന്ന് അവധി ദിവസമാണ്. ഫെഡറല്‍ ഹോളിഡെ. ജാനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പിറന്നാളായി അമേരിക്ക കൊണ്‍ ടാടുന്നു.

ഒരു അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ വികാരിയായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് , സിവിള്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ ഏറ്റവും വലിയ വക്താവും നേതാവും ആയിരുന്നു. മഹാത്മാ ഗാന്ധിയെപ്പോലെ അക്രമ രാഹിത്യത്തിലും സിവിള്‍ ഡിസൊബീഡിയന്‍സിലും വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബെല്‍ പ്രൈസ് ലഭിച്ചിരുന്നു.

മാര്‍ട്ടിന്‍ ലൂഥറിന്റെ ഐ ഹാവ് എ ഡ്രീം, ഐ ഹാവ് ബീന്‍ ടു ദി മൗണ്‍ ടന്‍ ടോപ്പ്, നോബല്‍ സമ്മാനം വാങ്ങിയിട്ട് അദ്ദേഹം ചെയ്ത പ്ര സംഗം എന്നിവ ലോക പ്രശസ്തമാണ്.

എന്റെ ഗൈനക്കോളജിസ്റ്റിന്റെ കണക്കിന്‍ പ്രകാരം എന്റെ കുഞ്ഞു ജനിക്കാനുള്ള സമയം അടുത്തു വരികയാണ് .ഗ്രെഗ്ഗിന്റെ നിദ്ദേശം അനുസരിച്ച് ജാനുവരി പതിനേഴു മുതല്‍ ഞാന്‍ അവധിയെടുത്തു. ബേബിലോറനു വേണ്‍ ടുന്ന കുഞ്ഞു സോക്‌സുകളും, കമ്പിളിയുടുപ്പുകളും കൈയിലിടാനുള്ള മിറ്റനുകളും പുതപ്പിക്കാന്‍ കമ്പിളിപ്പുതപ്പുകളും ഞാന്‍ നെയ്ത് വച്ചു.

ഏഞ്ചല എന്നൊരു പെണ്കുട്ടി ഞങ്ങളുടെ വീട്ടില്‍ താമസിക്കുന്നതായി ഗ്രെഗ്ഗിനു അറിഞ്ഞുകൂടാത്തതു പോലെയായിരുന്നു അവന്റെ പെ രുമാറ്റം. അവധി ദിവസങ്ങളില്‍ അവന്‍ ലാപ്പുമെടുത്ത് ലൈബ്രറിയില്‍ പോകും, ലൈബ്രറി അടയ്ക്കുന്നതുവരെ അവിടെയിരിക്കും. അവന്റെ പ്രേ ാജക്ടുകള്‍ അവിടെയിരുന്നു കമ്പ്‌ളീറ്റ് ചെയ്യുകയാവും അവനെന്ന് ഞാന്‍ അനുമാനിച്ചു. ചോദിക്കാന്‍ എനിക്ക് മടിയായിരുന്നു.

പുതു വല്‍സരം ഞങ്ങള്‍ക്ക് ഒരു കുന്ന് ദു:ഖവും ഹൃദയ വേദനയുമാണ് കൊണ്‍ ടുവന്നത്. പ്ര സവകാലം അടുത്തിരിക്കുന്നതിന്റെ അസ്വസ്ഥത എനിക്ക് ഒരു വശത്ത്, മറുവശത്ത് ഗ്രെഗ്ഗ് എല്ലാവരില്‍ നിന്നും അകന്നു മാറുന്നു എന്ന വേദന. ഏഞ്ചലയെ സന്തോഷിപ്പിക്കാന്‍ അവള്‍ക്കിഷ്ടമുള്ള ഭക്ഷണം പാകം ചെയ്യുന്ന പതിവ് അവന്‍ നിര്‍ത്തി. അവള്‍ അതേപ്പറ്റി എന്നോട് പരാതി പറയുകയും ചെയ്തു ,പലവട്ടം. എന്നിട്ടും അവനത് ഗണ്യമാക്കിയില്ല. ഏഞ്ചലക്കു വേണ്‍ ടി അവനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. എന്നാല്‍ എനിക്കായി അവന്‍ വളരെ പോഷകഗുണങ്ങളുള്ള ലഞ്ചും ഡിന്നറും ഉണ്‍ ടാക്കി തന്നു.

ജാനുവരി പതിനേഴ്. രാവിലേ പതിനൊന്നിനോടടുക്കുമ്പോള്‍ ആരോ ഞങ്ങളുടെ ഡോര്‍ ബെല്ലടിച്ചു. ഒപ്പം വാതിലില്‍ മുട്ടുകയും. ഞാന്‍ ജനാല കര്‍ട്ടന്‍ നീക്കി നോക്കിയപ്പോള്‍ ഏഞ്ചലയുടെ നേഴ്‌സിനെയാണ് കണ്‍ ടത്. ഒട്ടും സംശയിക്കാതെ ഞാന്‍ വാതില്‍ തുറന്നു. മലീസയോടൊപ്പം ഗൗരവക്കാരികളായ രണ്‍ ട് മധ്യ വയസ്‌കകളും നിന്നിരുന്നു.

'ഹായ് മലീസാ, ഹെലോ ലേഡീസ്' ഞാനവരെ സന്തോഷ പൂര്‍വ്വം വീടിനകത്തേക്ക് കയറ്റി. 'ഇരിക്കു, ഇരിക്കു.'

' ഇരിക്കാനല്ല ഞങ്ങള്‍ വന്നത്.' ഒരുത്തി ഗൗരവത്തില്‍ പറഞ്ഞു. ' ഞാന്‍ ലിബി വാട്ട്‌സണ്‍. ഇത് എന്റെ സഹപ്രവര്‍ത്തക, ബാര്‍ബറ ബട്ടണ്‍. ഞങ്ങളെ സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ ആന്‍ഡ് ഹെല്ത്ത് സര്‍വീസസില്‍ നിന്ന് ഇവിടേക്ക് അയച്ചതാണ്. പ ിന്നെ മലീസയെ നിങ്ങള്‍ക്ക് അറിയാമല്ലൊ.'

'എന്റെ ഏഞ്ചലയുടെ നേഴ്‌സിനെ എനിക്കറിയാതിരിക്കാന്‍ ആവില്ലല്ലൊ.' . ഞാനും ഗൗരവം വിട്ടില്ല. ' നിങ്ങള്‍ വന്നത് എന്തിനാണെന്ന കാര്യം പ റയു. ഏഞ്ചല സ്‌കൂളില്‍ പോയിരിക്കയാണ്.'

'അറിയാം. സ്‌കൂളില്‍ ആയിരുന്നു. അവളെ ഞങ്ങള്‍ ഞങ്ങളുടെ ഒരു ഹോമിലേക്ക് മാറ്റി. അവള്‍ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് ഇന്‍ വെസ്റ്റിഗേറ്റ് ചെയ്യാനാണ് ഞങ്ങള്‍ വന്നത്.'

ഗ്രെഗ്ഗ് ഇപ്പോള്‍ അവള്‍ക്ക് ആഹാരം ഉണ്‍ ടാക്കിക്കൊടുക്കുന്നില്ല എന്നാണോ ഏഞ്ചലയുടെ പരാതി? അതിനാണോ അവളെ ഒരു ഹോമിലേക്ക് മാറ്റിയത്? മമ്മിക്കു മാത്രമേ ഗ്രെഗ്ഗ് ഫുഡ് ഉണ്‍ ടാക്കി കൊടുക്കാറുള്ളു, എന്നെ ശ്രദ്ധിക്കാറേ ഇല്ല എന്നൊക്കെയാവും അവരോട് പരാതി പ റഞ്ഞത്. അതു കേള്‍ക്കേണ്‍ ട താമസം ഇന്‍ വെസ്റ്റിഗേറ്റ് ചെയ്യാന്‍ വന്നിരിക്കുന്നു. ഞാന്‍ ഉള്ളില്‍ ചിരിച്ചു.

' നിങ്ങളുടെ ഭര്‍ത്താവ് എവിടെ?'

'ഗ്രെഗ്ഗ് ജോലിക്കുപോയി. എന്താ കാര്യം?'

'എഞ്ചല പറയുന്നു, അവള്‍ ഗര്‍ഭിണിയാണെന്ന്. കാരണക്കാരന്‍ നിങ്ങളുടെ ഭര്‍ത്താവാണെന്നും.'

എന്റെ നെഞ്ചില്‍ ഇടിത്തീ വീണു.

'നോണ്‍ സെന്‍സ്!! എഞ്ചല ബുദ്ധിയുറച്ചിട്ടില്ലാത്ത ഒരു കുട്ടിയാണ്. അവള്‍ പറയുന്നത് എന്താണെന്ന് അവള്‍ക്കറിയില്ല.'

' ബുദ്ധിയുറക്കാത്ത കുട്ടിയോടാവുമ്പോള്‍ എന്തുമാവാമല്ലൊ അല്ലെ? ഏഞ്ചല പറയുന്നു ഇത് നടന്നത് നിങ്ങളുടെ മുന്നില്‍ വച്ചാണെന്നു '

'വാട്ട്?'

'നിങ്ങള്ക്കും നിങ്ങളുടെ മറ്റെ മകള്ക്കും എല്ലാം അറിയാമെന്നാണ് ഏഞ്ചല പറഞ്ഞത്.. യു നീഡ് ടു കം ടു ദി ഓഫീസ് വിത്ത് അസ്. നൗ.' 'ഏഞ്ചല നിങ്ങളോടു ഇങ്ങനെയൊക്കെ പറഞ്ഞൊ? ടെല്‍ മി. എനിക്കറിയണം.'

'ഏഞ്ചല അവളുടെ കൂട്ടുകാരോടു പറഞ്ഞു, അവര്‍ അവരുടെ ഇന്‍സ്ട്രക്ടറോടു പറഞ്ഞു. ഇന്‍സ്ട്രക്ടര്‍ ഞങ്ങളെ വിവരമറിയിച്ചു. ഏഞ്ചല പറഞ്ഞതു ശരിയാണെങ്കില്‍ നിങ്ങള്‍ മൂവരും കുറ്റവാളികളാണ്.'

എന്റെ ഉള്ളില്‍ ബേബി വല്ലാതെ പിടയാന്‍ തുടങ്ങി. എനിക്ക് ടോയ്‌ലറ്റില്‍ പോകണം എന്നു തോന്നി. ' ഐ നീഡ് ടു ചെയിഞ്ച് മൈ ക്ലോത്ത് സ്. ' ഞാന്‍ മുറിയിലേക്ക് പോകാന്‍ തിരിഞ്ഞു.'

' നോ നീഡ്. യുവര്‍ ഗൗണ്‍ ഇസ് ഗുഡ് ഇനഫ് '

എനിക്ക് ഭയങ്കരമായി ദേഷ്യം വന്നു. 'എന്റെ വ്യക്തി സ്വാതന്തൃത്തെ ചോദ്യം ചെയ്യാന്‍ ആരാണ് നിങ്ങള്‍ക്ക് അ ധികാരം തന്നത്?' ഞാന്‍ ഉച്ചത്തില്‍ ചോദിച്ചു. ' ഞാന്‍ വസ്ത്രം മാറാതെ ഈ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. നിങ്ങള്‍ എന്നെ മന:പൂര്‍വ്വം ഉപദ്രവിച്ച് എന്റെ ഉള്ളില്‍ കിടക്കുന്ന ബേബിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെയും നിങ്ങളുടെ സിറ്റി ഓഫീസിനെയും ഞാന്‍ കോര്‍ട്ടില്‍ കയറ്റും. ഓര്‍മ്മയിരിക്കട്ടെ.'

'നോ നോ... ഇറ്റ് ഈസ് ഓക്കെ മിസ് ലീസാ' മലീസ എന്റെ കരം ഗ്രഹിച്ച് ശാന്തമായി പറഞ്ഞു. ' യു ഗൊ ചെയിഞ്ച്.'

നനഞ്ഞുപോയ ഗൗണ്‍ മാറ്റി മറ്റേണിറ്റി ക്ലോത്തുകള്‍ ധരിച്ച് ഞാന്‍ പുറത്തു വന്നു.' എനിക്ക് ഗ്രെഗ്ഗിനെ വിളിച്ച് ഞാന്‍ എവിടെ പോകുന്നു എന്നു പ റയണം.'

ഞാന്‍ മേശപ്പുറത്തു നിന്ന് ഫോണ്‍ എടുത്ത് ഗ്രെഗ്ഗിനെ വിളിച്ചു. 'ഹണീ ഞാന്‍ ഡി .എസ്.എച്ച്.എസ് ലേക്ക് പോകയാണ്. ഇവിടെ രണ്‍ ട് പേ ാലീസുകാരികള്‍ മീശ പിരിച്ചു വന്നു നില്ക്കയാണ്. എന്നെ കൊണ്‍ ടുപോകാന്‍. നീ എത്രയും വേഗം അങ്ങോട്ടു വരണം'

' എന്താ കാരണം?'

'യു ഡോണ്‍ ട് വാണ്‍ ട് ടു നൊ'

' നോ ലീസാ, ഐ വാണ്‍ ട് ടു നോ.'
' ഡിഡ് യു മേക്ക് ഏഞ്ചല പ്രെഗ്നന്റ്?'

'വാട്ട്?' അവന്റെ ശബ്ദത്തിലെ അമ്പരപ്പും പ്രതിക്ഷേധവും ഞാന്‍ തിരിച്ചറിഞ്ഞു.

'റെഡിക്കുലസ് അല്ലെ?'

'ഓക്കെ ഹണീ. ഐ വില്‍ ബി ദെയര്‍.' *********************************** ഞാന്‍ സിറ്റിയുടെ ഓഫീസിനു മുന്നില്‍ എത്തി കാറില്‍ നിന്ന് ഇറങ്ങി ചുറ്റും നോക്കി. പരിചിതമല്ലാത്ത കുറെ മുഖങ്ങള്‍ മാത്രം.

ഓഫീസ് ഹാളില്‍ എനിക്കിരിക്കാന്‍ ഒരു വലിയ കസേര തന്നു. എന്റെ കേസ് നമ്പറും പറഞ്ഞു തന്നു. എന്റെ നമ്പര്‍ വിളിക്കുമ്പോള്‍ ഞാന്‍ അകത്തെ മുറിയിലേക്ക് ചെല്ലണം. അവിടെ എന്നെ ആരും കാണാതെ വിസ്തരിക്കും ; എന്നെ ക്രൂശിലേറ്റണമെന്നു വിധിക്കാന്‍ പ ീലാത്തോസുമാര്‍ നിരന്നിരിപ്പുണ്‍ ടാവും. കുറ്റം തെളിയിക്കാതെ അവര്‍ക്കാറ്ക്കും എന്നെ ഒരു ചുക്കും ചെയ്യാനാവില്ല എന്ന് എനിക്ക് എനിക്കുറപ്പുണ്‍ ട്.

ഏകദേശം ഒരു മണിക്കൂറായപ്പോള്‍ ഞാന്‍ വലിയ വയറും താങ്ങി എഴുന്നേറ്റ് നിന്നു. ഒരു തടിച്ചി 'മീശക്കാരി' ചുണ്‍ ടു കൂര്‍പ്പിച്ച് എന്റെ അടുക്കല്‍ വന്ന് നിന്നു.' വാട്ട് സീംസ് ടു ബി ദി പ്രോബ്ലം?'

എല്ലാ കണ്ണുകളും എന്റെ നേര്‍ക്ക്.

' ഐ നീഡ് ടു പീ. ' ഞാന്‍ ഉറക്കെ പറഞ്ഞു. എല്ലാവരും കേട്ടോട്ടെ. 'കം വിത്ത് മീ.' മീശക്കാരി എന്നെ നയിച്ച് മുന്‍പില്‍ നടന്നു. ബാത്ത് റൂം ഉപയോഗിച്ച് കൈ കഴുകി പുറത്ത് വന്നപ്പോഴുണ്‍ ട്' ഗ്രെഗ്ഗ് മുന്‍പില്‍. ' യു ഓക്കേ ഹണീ?' അവന്‍ വേഗം വന്ന് എന്നെ ആലിംഗനം ചെയ്തു. ഞാന്‍ തലകുലുക്കി.

'ഹൗ ഈസ് ദി ബേബി ഡൂയിങ്ങ്?'

' കുറച്ച് ടെന്‍സ്ഡ് ആണു. പക്ഷെ കുഴപ്പമൊന്നുമില്ല.'

' ഞാന്‍ നമ്മുടെ അറ്റോര്‍ണിയെ കൊണ്‍ ടുവന്നിട്ടുണ്‍ ട്. എവെരിതിങ്ങ് ഈസ് ഗോയിങ്ങ് ടു ബി ആള്‍ റൈറ്റ്.'

മീശക്കാരി അസ്വസ്ഥതയോടെ തലയാട്ടി. അപ്പോഴേക്കും ഗ്രെഗ്ഗിന്റെ കൂട്ടുകാരന്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു. 'ലീസാ, ഹണീ, ഇത് ചാര്‍ലി. നമ്മുടെ അറ്റോര്‍ണി.'

'നൈസ് മീറ്റിങ്ങ് യു ലീസാ.' ചാര്‍ലി കൈ നീട്ടി. 'യു ആര്‍ ഇന്‍ ഗുഡ് ഹാന്‍ഡ്‌സ്.'

ഞാന്‍ മീശക്കാരിയെ നോക്കി. ' നിനക്കു പോകാം. നീയിനി എനിക്ക് കാവല്‍ നില്‌ക്കേണ്‍ ട കാര്യമില്ല. ' ഞാന്‍ ഉറക്കെ പരിഹാസ രൂപത്തില്‍ പ റഞ്ഞതിനു ഒരു ഉദ്ദേശ്യമുണ്‍ ടായിരുന്നു. ഇവളുമാര്‍ക്ക് എന്നെ ഒന്നും ചെയ്യാനാവില്ല എന്ന് ഇവളെയൊക്കെ മനസ്സിലാക്കിക്കണം.

മീശക്കാരിയെ അവഗണിച്ച് ഞങ്ങള്‍ ചാര്‍ലിയോടൊപ്പം ഹാളിനകത്തു കയറി ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ അടുത്തടുത്ത് ഇരുന്നു.

അര മണിക്കൂര്‍ കഴിഞ്ഞ് ചാര്‍ലി എന്തോ എഴുതി ഹാളിലിരുന്ന ഓഫീസര്‍ക്ക് കൊടുത്തു. അഞ്ചു മിനിട്ടുപോലുമായില്ല എന്നെ അകത്തേക്ക് വിളിച്ചു. ചാര്‍ളി എന്റെ കൈമുട്ടില്‍ പിടിച്ച് എന്നോടൊപ്പം നടന്ന് അകത്തു കയറി.

അവിടെയിരുന്ന ഒരു പീലാത്തോസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ വിശദമായി മറുപടി നല്കി. 'ഇനി നിങ്ങള്‍ക്ക് പോകാം. ' അയാള്‍ പ റഞ്ഞു. 'ഞങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ ഇവിടെ വരണം.'

' ഞാന്‍ ആശുപത്രിയില്‍ പ്രസവിച്ച് കിടക്കുകയല്ലെങ്കില്‍... ' ' നിങ്ങളെ ഞങ്ങള്‍ക്ക് ഇനിയും വിസ്തരിക്കേണ്‍ ട ആവശ്യമുണ്‍ ടാവും. ' ഞാന്‍ തലകുലുക്കി. ' ഓക്കെ ഓഫീസര്‍.'

ചാര്‍ലിയുടെ ഉറപ്പിന്മേലാവണം ഗ്രെഗ്ഗിനെ ആരും ചോദ്യം ചെയ്യാന്‍ മുതിര്‍ന്നില്ല.

എനിക്ക് മനസ്സിനു വല്ലാത്ത ഒരു ധൈര്യം കിട്ടിയതു പോലെ. ചാര്‍ലിയുള്ളതു കാരണം ഇനി ഏതു തരം വിസ്താരത്തെയും നേരിടാമെന്നുള്ള ഒരു ൈധര്യം. ' ഏഞ്ചല വീട്ടില്‍ വന്നോട്ടെ. ഞാനവളോട് രണ്‍ ടുവാക്ക് സംസാരിക്കൂന്നുണ്‍ ട്.' ഞാന്‍ വീട്ടിലേക്ക് വരും വഴി കാറിലിരുന്നു പറഞ്ഞു.

'ഇല്ല ലീസാ,' ഒന്നും മിണ്‍ ടാതെ പാസഞ്ചര്‍ സീറ്റിലിരുന്ന ഗ്രെഗ്ഗ് പെട്ടെന്ന് വാചാലനായി എന്റെ നേര്‍ക്ക് തിരിഞ്ഞു. '

ഞാന്‍ അവളോടൊപ്പം ആ വീട്ടില്‍ ഇനി ഒരൊറ്റ ദിവസം പോലും താമസിക്കില്ല. നിനക്ക് എന്നെ വേണോ അതോ ഏഞ്ചലയെ വേണോ എന്ന് ഇന്ന് തീരുമാനിക്കണം.'

ഭാരമുള്ള ഒരു കല്ല് കയറ്റി വച്ചതു പോലെ എന്റെ നെഞ്ച് വേദനിച്ചു. ഗ്രെഗ്ഗിനെ കൂടാതെ , അവനെ പിരിഞ്ഞ് എനിക്ക് ജീവിക്കാനാവുമോ ഒരു ദിവസമെങ്കിലും? ഇല്ല . ഞാനോ അവനോ മരിക്കണം അങ്ങനെയൊന്ന് സംഭവിക്കണമെങ്കില്‍. ഞാന്‍ ഗ്രെഗ്ഗിനെ വിട്ട് പോവില്ല. എന്റെ യേശുവേ ഞാന്‍ എന്തു ചെയ്യണം? ഏഞ്ചലയെ ഞാന്‍ എന്തു ചെയ്യണം? എനിക്കൊരു വഴി പറഞ്ഞു തരൂ. പ്ലീസ് എന്റെ യേശുവേ...

ഞാന്‍ ഒന്നും മിണ്‍ ടുന്നില്ലെന്ന് കണ്‍ ട് ചാര്‍ലി തിരിഞ്ഞു നോക്കി. ' നമുക്ക് വീട്ടില്‍ ചെന്ന് സംസാരിക്കാം ലീസാ. ഡൂ നോട്ട് ക്രൈ.'

' ഞാന്‍ കരയുന്നില്ല ചാര്‍ലി '

വീട്ടിലെത്തിയ ഉടന്‍ ഗ്രെഗ്ഗ് അടുക്കളയിലേക്ക് നടന്നു. അവന് എന്റെ മുഖത്തു നോക്കാന്‍ ഇഷ്ടാമില്ലാതായോ ? അതോ പേ ടിച്ചിട്ടാണോ അടുക്കളയിയിലേക്ക് ഓടിക്കളഞ്ഞത് ? '

എനിക്കൊരു കോഫി വേണം'. പോകുമ്പോള്‍ അവന്‍ പറഞ്ഞു. ' ലീസാ, ചാര്‍ലീ, നിങ്ങള്ക്കും വേണമല്ലൊ അല്ലെ?'

ഞാന്‍ കുളിമുറിയില്‍ പോയി ഫ്രെഷ് ആയി വന്നപ്പോഴെക്കും കോഫിയും ക്രാക്കേഴ്‌സുമായി ഗ്രെഗ്ഗുമെത്തി. അവന്‍ ഞങ്ങള്‍ക്ക് കോഫി പ കറ്ന്നു തന്നു. ഒരു കവിള്‍ കോഫി കുടിച്ചിട്ട് ചാര്‍ലി പറഞ്ഞു. ' ഇത്രയും നല്ല കോഫിയുണ്‍ ടാക്കുന്ന ഗ്രെഗ്ഗിനെ പിരിഞ്ഞിരിക്കാന്‍ ലീസാക്ക് ആവില്ല തന്നെ. ലീസാ, നിങ്ങള്‍ ധര്‍മ്മ സങ്കടത്തിലായി എന്നെനിക്കറിയാം. പക്ഷേ സിറ്റിയുടെ നിയമം നിങ്ങള്‍ അനുസരിച്ചേ മതിയാവൂ. ഏഞ്ചലക്ക് ഇനി ഈ കേസ് കഴിയും വരെ നിങ്ങളോടൊപ്പം താമസിക്കാന്‍ പറ്റില്ല. അവളെ അവളെപ്പോലെ ഫിസിക്കലി ആന്‍ഡ് മെന്റലി ചലഞ്ച്ഡ് ആയിട്ടുള്ളവരെ താമസിപ്പിക്കുന്ന ഹോമില്‍ താമസിപ്പിക്കും. അതാണു നിയമം.' ഗ്രെഗ്ഗ് പെട്ടെന്ന് റിലാക്‌സ്ഡ് ആവുന്നതും അവന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറുന്നതും ഞാന്‍ കണ്‍ ടില്ല എന്നു നടിച്ചു. സത്യത്തില്‍ എനിക്കും ആശ്വാസമാണുണ്‍ ടായത്. എനിക്കെന്റെ ഗ്രെഗ്ഗിനെ നഷ്ടപ്പെടാനാവില്ല. 'കേസ് എളുപ്പം തീരില്ലേ ചാര്‍ലി?' ഗ്രെഗ്ഗ് അയാളെ ആകാംക്ഷയോടെ നോക്കി. ' ഞാന്‍ ഒരു തെറ്റും ചെയ്തില്ല. എന്റെ പേ രില്‍ കേസ് എടുത്താല്‍ എന്റെ റെക്കോര്‍ഡില്‍ അതു വരും. എന്റെ ജോലിക്ക് അതു ദോഷം ചെയ്യും. എന്റെ ഭാവിയെ അതു ബാധിക്കും. ഹെല്പ് മീ ചര്‍ലീ. '

' ഞാന്‍ ജനിച്ചത് ആഫ്രിക്കയിലാണ്.' അവന്‍ തുടറ്ന്നു. ' അവിടെ യുദ്ധമുണ്‍ ടായപ്പോള്‍ എനിക്ക് പത്തു വയസ്സായിരുന്നു പ്രായം. പട്ടാളക്കാര്‍ ചെറിയ പെണ്കുട്ടികളെ ഉപദ്രവിക്കുന്നത് ഞാന്‍ എത്ര കണ്‍ ടിരിക്കുന്നു, അവരുടെ പേടിച്ചരണ്‍ ട നിലവിളി എത്ര കേട്ടിരിക്കുന്നു. പൂര്‍ണ്ണ നഗ്നരായി ചോരയൊലിപ്പിച്ച് ചാകാറായി കിടക്കുന്ന യുവതികള്‍. ആണ്കുട്ടികളെയും പട്ടാളക്കാര്‍ പീഡിപ്പിച്ച് കൊല്ലുമായിരുന്നു. ഇതൊക്കെ കണ്‍ ട ഞാന്‍ ഏഞ്ചലയോട് ദുഷ്ടത പ്രവര്‍ത്തിക്കുമെന്ന് നീ ചിന്തിക്കുമോ ചാര്‍ലീ?'

ഗ്രെഗ്ഗിനെ പരിചയപ്പെട്ട നാള്‍ മുതല്‍ എന്നോടുള്ള അവന്റെ പെരുമാറ്റം ഓര്‍മ്മയില്‍ ഓടിയെത്തി. എത്ര സ്‌നേഹമാണെങ്കിലും എന്നെ തൊടാനവന് എന്തേ വൈമുഖ്യം എന്നെനിക്ക് മനസ്സിലായിരുന്നില്ല..

ഇപ്പോള്‍ മനസ്സിലാവുന്നു, അവനൂ ഭയമായിരുന്നു, എന്റെ പാവം ഗ്രെഗ്ഗിനു ഭയമായിരുന്നു. യുദ്ധം അവന്റെ മനസ്സിലേല്പ്പിച്ച വലിയ തഴമ്പുകള്‍ ഇന്നും ഉണങ്ങാതെ രക്തമൊലിപ്പിക്കുന്നു ണ്‍ ടാവണം.

ഗ്രെഗ്ഗ്, ആ പട്ടാളക്കാര്‍ നിന്നെ ഏതെങ്കിലും വിധത്തില്‍?' ഞാന്‍ ധൈര്യം സമ്പാദിച്ച് ചോദിച്ചു.

' ഇല്ല, പട്ടാളക്കാര്‍ എന്നെ കാണാതെ ഞാന്‍ സൂക്ഷിക്കുമായിരുന്നു. ഡാഡിയും മമ്മിയും സാന്‍ഡിയും ഞാനും ചില ദിവസങ്ങള്‍ ഒരു കാട്ടില്‍ ഒളിച്ചു താമസിച്ചു. ഞങ്ങളുടെ ഗ്രാന്‍ഡ്പാ കുറച്ചകലെ ഒരു ചെറിയ ഫാമില്‍ ഒറ്റക്ക് താമസിച്ചിരുന്നു. ഗ്രാന്‍ഡ് പായെ കൂടെ ക്കൂട്ടി രക്ഷപെടാന്‍ ഞങ്ങള്‍ ഫാമിനടുത്തെത്തിയപ്പോള്‍ കറുത്ത പട്ടാളക്കാരെ കണ്‍ ട് ഞങ്ങള്‍ വീണ്‍ ടും ഒളിച്ചു. ആ പട്ടാളക്കാര്‍ ഗ്രാന്‍ഡ്പായെ വെടിവച്ചു കൊല്ലുന്നത് ഞങ്ങള്‍ക്ക് ഒളിച്ചിരുന്നയിടത്ത് വച്ച് കാണാനുള്ള നിര്‍ഭാഗ്യമാണുണ്‍ ടായത്.. അവര്‍ പോയപ്പോള്‍ ഞങ്ങള്‍ വീണ്‍ ടും ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന വഴിയില്‍ വെളുത്ത പട്ടാളക്കാരുടെ മുന്നില്‍ ചെന്നു പെട്ടു. ധരിച്ചിരുന്ന വസ്ത്രം മാത്രമല്ലാതെ ഞങ്ങളുടെ പക്കല്‍ യാതൊന്നും ഉണ്‍ ടായിരുന്നില്ല. അവര്‍ എന്തു കൊണ്‍ ടോ ഞങ്ങളെ കൊന്നില്ല. പകരം പോര്‍ട്ടുഗലിലേക്ക് പോകുന്ന ഒരു കപ്പലിലേക്ക് കൊണ്‍ ടു പോയി കയറ്റി വിട്ടു. ഞങ്ങളെപ്പോലെ ധാരാളം പേര്‍ ആ കപ്പലില്‍ ഉണ്‍ ടായിരുന്നു. ഭിക്ഷ ചോദിക്കാന്‍ ഒരു പാത്രം പോലുമില്ലാതെ, അഭയാര്‍ഥികളായി ഭാഷയറിയാത്ത ഒരു നാട്ടില്‍ ഞങ്ങള്‍ എത്ര യാതനകള്‍ അനുഭവിച്ചു കാണും എന്ന് ഊഹിച്ചോളൂ.'

എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.

'നിനക്ക് ഏഞ്ചലയുടെ കേസിന്റെ കാര്യത്തില്‍ ഭയങ്കര ഭയമാണല്ലേ ഗ്രെഗ്ഗ്?' ചാര്‍ലി ചോദിച്ചു.

' അതെ ചാര്‍ലി.' അവന്‍ തലകുലുക്കി. ' പക്ഷേ ഞാന്‍ ഒരു തെറ്റും ചെയ്തില്ലല്ലൊ. ഒരു നേഴ്‌സൊ, ഗൈനക്കോളൊജിസ്റ്റോ ഏഞ്ചലയെ പരിശോ ധിച്ചാല്‍ അവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു അവളെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല എന്ന്'

ചാര്‍ലിയുടെ മൗനം ഞങ്ങളെ ഭയചകിതരാക്കി.

' എന്താ ചാര്‍ലി ഒന്നും മിണ്‍ ടാത്തത്? ഒരു ഗൈനക്കോളൊജിസ്റ്റിനു ഞങ്ങളെ രക്ഷപെടുത്താനാവില്ലേ?'

'ഗ്രെഗ്ഗ്, ലീസാ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം.. ഡൗണ്‍ സിന്‍ഡ്രോം ഉള്ളവരും മനുഷ്യരാണ്, നമുക്കുള്ളതു പേ ാലെ വികാരങ്ങള്‍ അവറ്ക്കുമുണ്‍ ട്; എനിക്കൊരു ബേബി വേണം എന്ന് ഏഞ്ചലക്ക് തോന്നിയതു പോലുള്ള വികാരങ്ങള്‍. സംടൈംസ് ദെ പ്ലേ വിത്ത് ദെംസെല്‍ വ്‌സ് ഗ്രെഗ്ഗ് . ചിലപ്പോളവര്‍ തങ്ങളെത്തന്നെ മുറിവേല്പ്പിക്കും.'

' ഓ ലോര്‍ഡ്!.' ഗ്രെഗ്ഗിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ' ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ശിക്ഷയേല്‌ക്കേണ്‍ ടി വരിക ! ഇത് അമേരിക്കയാണ്. ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് നിയമമുള്ള രാജ്യം. എനിക്കറിയില്ല ചാര്‍ലി, ഞാന്‍ എന്തു ചെയ്യുമെന്ന്. തെളിവുകള്‍ എനിക്കെതിരായിരുന്നാല്‍...' ' ഞാന്‍ കൂടെയുള്ളപ്പോള്‍ നീ ഭയപ്പെടുന്നത് എന്തിനാ ഗ്രെഗ്ഗ്? നീ പ്രാര്‍ഥിക്ക്. നിങ്ങള്‍ രണ്‍ ടുപേരും പ്രാര്‍ത്ഥ ിക്ക്. ബാലനായിരുന്നപ്പോള്‍ നിന്നെ രക്ഷിച്ച ദൈവം ഇപ്പോഴും നിന്നെ രക്ഷിക്കും.'

'ഒരു കാര്യം ലീസാ.' ചാര്‍ലി പോകാന്‍ എഴുന്നേറ്റു. 'കേസ് കോടതിയില്‍ പോകുന്നതിനു മുന്‍പ് നിന്റെ മകള്‍ ലിലിയനെ നിനക്ക് വിശ്വാസമുള്ള ആരുടെയെങ്കിലും ഒപ്പം താമസിപ്പിക്കണം. അല്ലെങ്കില്‍ സിറ്റി അവളെ വല്ല ഫോസ്റ്റര്‍ ഹോമിലും കൊണ്‍ ടാക്കും. കോടതി കേസ് തള്ളിക്കളയുന്നതു വരെ അവള്‍ക്ക് അവിടെ പാര്‍ക്കേണ്‍ ടതായി വരും. മിക്കവാറും ഫോസ്റ്റര്‍ ഹോമുകള്‍ നരകങ്ങളാവും കുട്ടികള്‍ക്ക്.'

ഞാന്‍ ഹതാശയായി. ' എനിക്ക് ആരുമില്ല ചാര്‍ലി. എന്റെ മമ്മിയും എന്റെ അനുജത്തിയും എന്നെ ശത്രുവായാണ് കരുതുന്നത്. ലിലിയന് ഫോസ്റ്റര്‍ ഹോമില്‍ താമസിക്കാനാണ് വിധിയെങ്കില്‍....'

'വെയിറ്റ് എ മിനിട്ട്.' ഗ്രെഗ്ഗ് ഇടയ്ക്ക് കയറി. ' നിനക്ക് ആരുമില്ലെങ്കിലും എനിക്ക് ആളുണ്‍ ട്. ഞാന്‍ സാന്‍ഡിയെ ഒന്നു വിളിക്കട്ടെ. എസ്‌ക്യൂസ് മി.' അവന്‍ ഫോണും കൊണ്‍ ട് ബെഡ് റൂമിലേക്ക് പോയി.

എന്റെ നിറകണ്ണൂകള്‍ ദൈവസന്നിധിയിലേക്ക് ഉയറ്ന്നു. ഇതാണ് ഗ്രെഗ്ഗ്. ഇവനെയാണോ നീ ശിക്ഷിക്കാന്‍ പോകുന്നത്? ഞാന്‍ മനസ്സു കൊണ്‍ ട് ചോദിച്ചു.

'ടേക്ക് ഇറ്റ് ഈസി ലീസാ.. ലെറ്റ് അസ് ഗിവ് ഹിം സം പ്രൈവസി.' ചാര്‍ലി എന്നെ നോക്കി പുഞ്ചിരിച്ചു.

പുറത്തു വന്നപ്പോള്‍ ഗ്രെഗ്ഗിന്റെ മുഖവും കഴുത്തും രക്തം പോലെ ചുവന്നിരുന്നു.' സാന്‍ഡി ഇന്നു രാത്രി ഇവിടെ എത്തും. ലിലിയന്‍ വന്നാലുടന്‍ അവളുടെ ബാഗ് റെഡിയാക്കി വക്കാന്‍ പറയു. നാളെ രാവിലെ അവളെയും കൊണ്‍ ട് അവന്‍ പോകും.'

' അപ്പോള്‍ നമുക്ക് ഇറങ്ങാമോ ഗ്രെഗ്ഗ്?' ചാര്‍ലി ചോദിച്ചു. 'നിന്റെ കാര്‍ ഓഫീസില്‍ കിടക്കയല്ലേ?'

'തീര്‍ച്ചയായും' ഗ്രെഗ്ഗ് കോഫി ട്രെ കള്‍ എടുത്തു കിച്ചനില്‍ വച്ച് തിരികെ വന്നു.

'ഞാന്‍ വേഗം വരാം ലീസാ.' അവന്‍ എന്റെ തലയില്‍ തലോടി. ' ബോസിനെ കണ്‍ ട് ഒരു മാസത്തെ അവധി ചോദിക്കണം. ബേബി വരുമ്പോള്‍ നിന്റെ അടുത്ത് ആരെങ്കിലും വേണമല്ലൊ. വരു ചാര്‍ലി നമുക്ക് പോകാം.' ലിലിയനെ ക്കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് ഭയം തോന്നി. സാന്‍ഡിയോടൊപ്പം പോകാന്‍ അവള്‍ സമ്മതിക്കുമോ? എന്തിനാണ് ഞാനിപ്പോള്‍ അങ്കിള്‍ സാന്‍ഡിയോടൊപ്പം പോകുന്നത്? അവള്‍ അമ്പരക്കും. ഇന്നു സംഭവിച്ച കാര്യങ്ങള്‍ അറിയുമ്പോളവള്‍ സാന്‍ഡിയോടൊപ്പം പേ ാകാന്‍ മടിക്കില്ലായിരിക്കും. ഫോസ്റ്റര്‍ ഹോമില്‍ പോകുന്നതിനേക്കാള്‍ നല്ലതല്ലേ അത്?

ഇതൊക്കെ എന്റെ മനസ്സിന്റെ ആശ മാത്രമാണ്. ലിലിയന്‍ എതിര്‍ത്താല്‍? സാന്‍ഡിയുടെ വീട്ടില്‍ പോവില്ല എന്നു വാശിപിടിച്ചാല്‍? ലിലിയന്‍ ഒരു ടീനേജറാണ്. എതിര്‍ക്കാം. അവളെ കുറ്റം പറയാനാവില്ല.

പക്ഷേ, ഏറ്റവുമധികം ഭയപ്പെടേണ്‍ ട ഒന്നുണ്‍ ട്. ഓര്‍ത്തപ്പോള്‍ വിറച്ചു പോയി.. '' ഞാന്‍ അങ്കിള്‍ സാന്‍ഡിയോടൊപ്പം പേ ാവില്ല. എനിക്ക് ഒരു ഡാഡിയുണ്‍ ടല്ലൊ. എന്നെ ഡാഡിയുടെ വീട്ടില്‍ ആക്കിയാല്‍ മതി. അറ്റ്‌ലീസ്റ്റ് ഹി ഈസ് മൈ ഡാഡി.'' എന്നവള്‍ വാശിപ ിടിച്ചാല്‍ ഞാന്‍ കുടുങ്ങിയതു തന്നെ. ഗ്രെഗ്ഗ് ചീത്ത മനുഷ്യനാണെന്ന കുറ്റം ആരോപിച്ച് ജാക്കിന് കോര്‍ട്ടില്‍ പോകാം, മകളെ സ്വന്തമാക്കാം.

പ ിന്നെ എനിക്ക് ലിലിയനെ ഒരു നോക്ക് കാണാന്‍ പോലും സാധിക്കില്ല. ഹി വില്‍ മേക്ക് ഷുവര്‍ ഓഫ് ദാറ്റ്. എന്നോടുള്ള പക തീര്‍ക്കാന്‍ കിട്ടുന്ന അവസരം അവന്‍ പാഴാക്കില്ല.

എന്റെ മനസ്സിന് ഒരു ശാന്തതയില്ല. എന്റെ സങ്കടം പറയാന്‍ ഒരു നല്ല കൂട്ടുകാരിപോലുമില്ല. ഐ വാണ്‍ ട് ടു റിലാക്‌സ് ഐ വാണ്‍ ട് ടു ലൈ ഡൗണ്‍. ഞാന്‍ മെല്ലെ എഴുന്നേറ്റ് ഞങ്ങളുടെ മുറിയിലെ കാബിനെറ്റില്‍ സൂക്ഷിച്ചിട്ടുള്ള, ഏഞ്ചലക്ക് ഉറങ്ങാന്‍ കൊടുക്കുന്ന ഗുളികകളില്‍ നിന്ന് ഒരെണ്ണമെടുത്ത് കഴിച്ചിട്ട് കട്ടിലില്‍ കയറിക്കിടന്നു.

മുന്‍ വാതില്‍ തുറക്കുന്ന ശബ്ദം പോലെ. മാം ഐ ആം ഹോം. അകലെയെവിടെനിന്നോ ഒരു സ്ത്രീ ശബ്ദം. കണ്ണുകള്‍ വലിച്ചു തുറന്നു. ആര്‍ യു സ്ലീപ്പിങ്ങ് മാം? യൂ ടയേഡ്?

'എ ലിറ്റില്‍' ഞാന്‍ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന്‍ ഒരു ശ്രമം നടത്തി. 'ഇറ്റ് ഇസ് ഓക്കെ മാം. ഡോണ്‍ ട് ഗെറ്റ് അപ്പ്.'

ഞാന്‍ വീണ്‍ ടും തലയിണയിലേക്ക് തല താഴ്ത്തി.

അയ്യോ. ലിലിയന്‍. ഞാന്‍ കണ്ണുകള്‍ വലിച്ചു തുറന്നു. സാന്‍ഡി വരുമ്പോള്‍ അവള്‍ക്ക് പോകേണ്‍ ടതാണ്. പോയാല്‍ പ ിന്നെ എന്നാണ് അവളെയൊന്നു കാണുക എന്നറിയില്ല. അവളോട് എല്ലാ കാര്യങ്ങളും പറയേണ്‍ ട്തുണ്‍ ട്. ഞാന്‍ കട്ടിലില്‍ ഇരുന്ന് കാലുകള്‍ തൂക്കിയിട്ടു. കാലുകള്‍ മന്തു പിടിച്ചതു പോലെ വീര്‍ത്തിരിക്കുന്നു.

കിച്ചനില്‍ അനക്കം കേട്ടു. ഞാന്‍ മെല്ലെ കാലുകള്‍ നിരക്കി കിച്ചനിലേക്ക് ചെന്നു.

' മാം, ഞാന്‍ ഈ പാസ്ത സാലഡ് കഴിക്കാന്‍ പോവാ. ഇറ്റ് ഈസ് സോ ടെയ്സ്റ്റി. മമ്മിക്ക് കുറച്ചു വേണോ?'

' വേണ്‍ ടാ. എനിക്ക് തീരെ വിശപ്പില്ല.'

' മമ്മിക്ക് തീരെ വയ്യ എന്നു കണ്‍ ടാലറിയാം. യൂ ലുക്ക് ആഫുള്‍. ഗ്രെഗ്ഗ് വരുമ്പോള്‍ എന്തെങ്കിലും കഴിക്കണം കേട്ടോ. നമ്മുടെ ബേബിക്ക് വിശക്കും.' അവളുടെ കണ്ണുകളിലെ ആര്‍ദ്രത എന്റെ കരളലിയീച്ചു. ലോറന്‍ ബേബിയെ താലോലിക്കാന്‍ എത്ര നാളായി അവള്‍ കാത്തിരിക്കുന്നു!! സാന്‍ഡിയുടെ കൂടെ പോയാല്‍ പിന്നെ എന്നാണ് എന്റെ കുട്ടി തിരികെ വരിക?

എനിക്ക് കരയാതിരിക്കാന്‍ കഴിഞ്ഞില്ല.

' മാം, മാം,' അവള്‍ ഓടി വന്ന് എന്നെ ഒരു കസേരയില്‍ പിടിച്ചിരുത്തി. 'എന്തു പറ്റി മാം? പ്ലീസ് ഡോണ്‍ ട് ക്രൈ. എന്റെ മമ്മി കരയുന്നതു കാണാന്‍ എനിക്ക് ശക്തിയില്ല.'

ഞാന്‍ ഉറക്കെ കരഞ്ഞു പോയി. കരച്ചിലടങ്ങുന്നതു വരെ ലിലിയന്‍ എന്നെ കെട്ടിപ്പിടിച്ച് എന്റെയരികില്‍ നിന്നു. കരയുന്നത് നല്ലതാണ്. അവള്‍ പ റഞ്ഞു. മനസ്സിലെ വേദന മുഴുവന്‍ ഒഴുകിപ്പോക്കോളും. ഐ ആം ഹീയര്‍ ഫോര്‍ യു മാം

കരച്ചില്‍ ഒന്നടങ്ങിയപ്പോള്‍ രാവിലെ ഡി എസ്. എച്ച്. എസ്. ഇല്‍ നിന്നും സ്ത്രീകള്‍ വന്നതു മുതലുള്ള കാര്യങ്ങള്‍ തേങ്ങലുകള്‍ക്കിടയിലൂടെ ഞാന്‍ ലിലിയനെ പറഞ്ഞു കേള്‍പ്പിച്ചു.

'ഓ. അപ്പോള്‍ അങ്കിള്‍ സാന്‍ഡി ഉടനേ ഇങ്ങെത്തും അല്ലേ. എനിക്ക് പാക്ക് ചെയ്യാനുണ്‍ ട്. ഞാന്‍ ഫോസ്റ്റര്‍ ഹോമിലൊന്നും പോവില്ല.'

എന്റെ മനസ്സ് അല്പ്പം തണുത്തു.

ആരെയും പഴിക്കാതെ, ഒരു പരാതിയും പറയാതെ എന്റെ മകള്‍ അവളുടെ അങ്കിളിനോടൊപ്പം പേ ാകാന്‍ ഒരുങ്ങുകയാണ്. അവളുടെ ഡാഡിയെക്കുറിച്ച് ഓര്‍ത്തുപോലുമില്ല. ഞാന്‍ എത്ര ഭയന്നു!

ഞാനവള്‍ക്ക് ഒരു വലിയ തുക ക്യാഷ് ആയും സാന്‍ഡിയുടെ പേരില്‍ ചെക്കായും കൊടുത്തു. ഇത് സൂക്ഷിച്ചു വക്കണം. എപ്പോള്‍ ഡോളറിന് ആവശ്യമുണ്‍ ടായാലും വിളിക്കണം. പോകുന്നതിനു മുന്‍പ് തന്നാല്‍ മതിയെന്നു വച്ചാല്‍ മറന്നു പോയാലോ എന്നു വച്ചിട്ടാണ് ഇപ്പോള്‍ ഈ പണം തരുന്നത്. ഗ്രെഗ്ഗിന്റെ, അല്ല, ഞങ്ങളുടെ അറ്റോര്‍ണി വളരെ പ്ര ശസ്തനാണ്. അയാള്‍ ഈ കേസ് വേഗം തള്ളിക്കളയിക്കും. കേസ് തള്ളിയാലുടന്‍ മമ്മി വന്ന് എന്റെ കുട്ടിയെ ഇങ്ങു കൊണ്‍ ടുവരും. 'അതിന് എത്ര കാലമെടുക്കും എന്ന് മമ്മിക്ക് വല്ല ഐഡിയയും ഉണ്‍ ടോ മമ്മീ? പലപ്പോഴും മാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്‍ ടി വന്നേക്കും. മമ്മി എന്നെ കുറിച്ചോര്‍ത്ത് വിഷമിക്കരുത്. നമ്മുടെ ബേബിയെ വളരെ നന്നായി വളര്‍ത്തണം. അറ്റ്‌ലാന്റയില്‍ നല്ല സ്‌കൂളുകള്‍ ഉാവും. ഞാന്‍ അവിടെ പ ഠിച്ചോളാം. ഐ വില്‍ ബികം എ ബിസിനസ് വുമണ്‍ മാം. ഐ പ്രോമിസ് യു.

''നീയിനി ഈയിടെയൊന്നും ഇങ്ങോട്ടില്ല എന്നു തോന്നുമല്ലൊ നിന്റെ വര്‍ത്തമാനം കേട്ടാല്‍?' .അങ്ങനെയൊന്നുമല്ല മമ്മീ. വീ ഹാവ് ടു പ്രിപ്പയര്‍ ഫോര്‍ ദി വേര്‍സ്റ്റ്.'
*****************************************************

ഗ്രെഗ്ഗ് വളരെ ഇരുട്ടിയാണ് വീട്ടിലെത്തിയത്. ' ഡിഡ് യു ഈറ്റ് എനിത്തിങ്ങ് ഡാര്‍ലിങ്ങ്?' അവന്‍ ചോദിച്ചു. ' വരൂ, ഞാനെന്തെങ്കിലും ഉണ്‍ ടാക്കിത്തരാം.'

'വേണ്‍ ട ഗ്രെഗ്ഗ്. ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. വളരെ ടയേഡാണ് ഞാന്‍. എനിക്കൊന്നു റിലാക്‌സ് ചെയ്താല്‍ മതി.'

' എനിക്കും ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. ഞാനും കിടക്കാന്‍ പോകയാണ്. ലിലിയന്‍ എന്തു പറഞ്ഞു? അവള്‍ക്ക് നമ്മളോട് വല്ലാത്ത ദേഷ്യം തോന്നിക്കാണും. അവള്‍ നിന്നെ വിഷമിപ്പിച്ചോ?'

'അവള്‍ ഒരു മാലാഖയാണ് ഗ്രെഗ്ഗ്. സാന്‍ഡി വരുന്നതും നോക്കി ബാഗും ഒരുക്കി കാത്തിരിക്കയാണവള്‍.'

'താങ്ക് ഗോഡ്.'

എത്ര നേരം കിടന്നു എന്നറിയില്ല. പെട്ടെന്ന് അടിവയറ്റില്‍ വല്ലാത്ത വേദന തോന്നി.. സഹിക്കാനാവാത്ത വേദന. 'ഗ്രെഗ്ഗ് ഐയാം ഗോയിങ്ങ് ടു ഹാവ് ദി ബേബി. നൗ. കാള്‍ മൈ ഡോക്ടര്‍ പ്ലീസ്.'

ഡോക്ടര്‍ ആശുപത്രിയിലേക്ക് ചെല്ലാന്‍ പറഞ്ഞു. അപ്പോഴേക്കും എന്നെ വ്അല്ലാതെ വിറയല്‍ പിടിച്ചു , ബ്ലീഡ് ചെയ്യാനും തുടങ്ങി. െഗ്രഗ്ഗ് ആംബുലന്‍സിനെ വിളിച്ചു. ആംബുലന്‍സ് അറ്റെന്‍ഡര്‍മാര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കി എന്നെ ആംബുലന്‍സിന്റെ ഗേണിയില്‍ കിടത്തിയപ്പോള്‍ െഗ്രഗ്ഗ് എന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചു. ' ഹണീ, സാന്‍ഡിക്കുവേണ്‍ ടി എനിക്കിവിടെ ഇരുന്നേ പറ്റൂ. ഞാനും സാന്‍ഡിയും കൂടി ആശുപത്രിയിലേക്ക് വരാം, പറ്റുമെങ്കില്‍. അല്ലെങ്കില്‍ അവനും ലിലിയനും പോയാലുടന്‍ ഞാന്‍ എത്തിക്കോളാം.'

' അതു മതി. എന്നെക്കുറിച്ച് ഭയപ്പെടണ്‍ ടാ െഗ്രഗ്ഗ്. ഞാന്‍ ദൈവത്തിന്റെ കരങ്ങളിലാണ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക