Image

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

Published on 10 May, 2023
വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

ഹൂസ്റ്റണ്‍: ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റും ഇന്‍ഡോ-അമേരിക്കന്‍ കള്‍ച്ചറല്‍ ഫെസ്റ്റും മെയ് ഏഴ് ഞായറാഴ്ച ഹൂസ്റ്റണില്‍ നടന്നു. 'നാട്ടു നാട്ടു' എന്നു പേരിട്ട സംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ പ്രസ്ഥാനങ്ങള്‍ക്കുംഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കുകയുണ്ടായി. ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിലായിരുന്നു രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നിശ.

പുരസ്‌കാരദാന ചടങ്ങിന് മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ടോമിന്‍ തച്ചങ്കരി ഐ.പി.എസ്, ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡൈ്വസര്‍ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ കെ.പി ജോര്‍ജ്, റോബിന്‍ ഇലക്കാട്ട്, സുരേന്ദ്രന്‍ പാട്ടേല്‍, ജൂലി മാത്യു തുടങ്ങിയവര്‍ ചേര്‍ന്നു തിരിതെളിയിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ശശിധരന്‍നായര്‍ക്കും ജോര്‍ജ് ജോസഫിനും സമ്മാനിച്ചു. മിസൂറി സിറ്റി ജഡ്ജ് കെ.പി. ജോര്‍ജ് പുരസ്‌കാരം വിതരണം ചെയ്തു. ഏബ്രഹാം വര്‍ക്കി, ഫാ. റോയി വര്‍ഗീസ്, ജേക്കബ് കുടശനാട് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും വിതരണം ചെയ്തു. ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് ഹൃദയത്തോടു ചേര്‍ക്കുന്നെന്നും ശശിധരന്‍നായര്‍ പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ഇന്ത്യന്‍ ന്യൂസ് എക്സലെന്‍സ് ഇന്‍ ചാരിറ്റി പുരസ്‌കാരം ഫോമായ്ക്കുവേണ്ടി റീജണല്‍ വൈസ് പ്രസിഡന്റ് മാത്യു മുണ്ടക്കൽ, ഷിജു കുളങ്ങര എന്നിവര്‍ ചേര്‍ന്ന് ജഡ്ജ് ജൂലി മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങി. റവ. ഫാ. സാം ഈശോ, ഫാ. ജീവന്‍ ജോണ്‍ എന്നിവര്‍ മെഡലും സര്‍ട്ടിഫക്കറ്റും വിതരണം ചെയ്തു. ഫോമ നടത്തിവരുന്ന പകരം വയ്ക്കാനില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മാത്യു മുണ്ടക്കയം പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്‍വയോണ്‍മെന്റല്‍ എക്സലന്‍സ് പുരസ്‌കാരം വേള്‍ഡ് മലയാളി കൗണ്‍സിലിന് സമ്മാനിച്ചു. ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി.പി വിജയന്‍, ഗ്ലോബല്‍ വി.പി എസ്.കെ ചെറിയാന്‍ എന്നിവര്‍ മേയര്‍ കെവിന്‍ കോയില്‍ നിന്ന് ഏറ്റുവാങ്ങി. ഫാ. ജീവന്‍ ജോണ്‍, ഫാ. സാം കെ ഈശോ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും ഏറ്റുവാങ്ങി. പരിസ്ഥിതി ഫോറം ചെയര്‍മാന്‍ ശിവന്‍ മഠത്തിലിന് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് ജോണി കുരുവിളയും പരിസ്ഥിതിയ്ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സിലെന്ന് ടി.പി വിജയനും പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ് സമ്മാനിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറര്‍ ഗിരിജ ബാബു, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മേയര്‍ കെവിന്‍ കോളില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ബേബി മണക്കുന്നേല്‍, സിദ്ധിഖ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഫൊക്കാനയ്ക്ക് സമ്മാനിച്ചു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയ ഭാരവാഹികള്‍ ചേര്‍ന്ന് ജഡ്ജ് സുരേന്ദ്രന്‍ കെ. പാട്ടേലില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. കൗണ്‍സിലര്‍ കെന്‍ മാത്യു, മേയര്‍ കെവിന്‍ കോൾ  എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. എല്ലാവിഭാഗം ജനങ്ങളേയും ചേര്‍ത്തു പിടിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് ഫൊക്കാനയുടെ വിജയമെന്ന്് പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ടോമാര്‍ കണ്‍സ്ട്രക്ഷനുവേണ്ടി സിഇഒ തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. മിസൂറിസിറ്റി മേയര്‍ റോബിന്‍ എലക്കാട്ട് തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. ഫാദര്‍ കുരുവിള മെഡലും സര്‍ട്ടിഫക്കറ്റും സമ്മാനിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ കൂട്ടായ്മ വലിയ മാതൃകകളാണ് തുറക്കുന്നത് തോമസ് മൊട്ടയ്ക്കല്‍ പറഞ്ഞു.

ഡോ. ഷിബു സാമുവല്‍ (ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍), രണ്‍ദീപ് നമ്പ്യാര്‍ (ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ലീഡര്‍ ഓഫ് ദി ഇയര്‍), അനു ടി. ചെറിയാന്‍ (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഓഫ് ദി ഇയര്‍), ഡോ. മനോദ് മോഹന്‍ (ബിസിനസ് ടെക്‌നോളജിസ്റ്റ് ഓഫ് ദി ഇയര്‍), അജി മാത്യു (എഡ്യൂപ്രണര്‍ ഓഫ് ദി ഇയര്‍), സക്കറിയ ജോയ് (എന്‍വയോണ്‍മെന്റലിസ്റ്റ് ഓഫ് ദി ഇയര്‍), സന്തോഷ് കുമാര്‍ കെ. ആര്‍ (അക്കാദമിക് അഡൈ്വസര്‍ ഓഫ് ദി ഇയര്‍), ഷമീം റഫീഖ് (ബിസിനസ് കോച്ച് ആന്‍ഡ് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഓഫ് ദി ഇയര്‍), ഷാജി നായര്‍ (ടെക്‌നോപ്രണര്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലര്‍ക്ക് വിവേര്‍ലി വാക്കര്‍, മേയര്‍ കെവിന്‍ കോള്‍, റോബിന്‍ ഇലക്കാട്ട്, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം വിതരണം ചെയ്തു.

തങ്കം അരവിന്ദ് (വുമണ്‍ ഓഫ് ദി ഇയര്‍), ലീലാമ്മ വടക്കേടം (കെയര്‍ എക്സലെന്‍സ്), തമ്പി ആന്റണി (പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍), ഡോ. ടാന്യ ഉണ്ണി (ഇന്നവേറ്റീവ് എന്‍ട്രപ്രെണര്‍) എന്നിവരും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സര്‍വീസ് 2023 പുരസ്‌കാരങ്ങള്‍ ഫിലിപ്പ് ചാമത്തില്‍ (കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍), ജോസ് കോലത്ത് (ഗുഡ് സമാരിറ്റന്‍ ഓഫ് ദി ഇയര്‍), പി. മോഹന്‍രാജ് കമ്മ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് അവാര്‍ഡ്), ജോര്‍ജ് ജോസഫ് (അച്ചീവര്‍ ഓഫ് ദി ഇയര്‍), ജോര്‍ജ് പണിക്കര്‍ (ഹ്യുമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എക്സലന്‍സ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ഡിജിറ്റല്‍ കമ്മ്യൂണിക്കേറ്റര്‍ ഓഫ് ദി ഇയര്‍ ശ്രീ ശ്രീനിവാസന്‍, ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ ശേഷാദ്രികുമാര്‍, സോഷ്യല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ ഷിജോ പൗലോസ്, പ്രസ്സ്മാന്‍ ഓഫ് ദ ഇയര്‍ പി. പി. ചെറിയാന്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജീമോന്‍ റാന്നി, മീഡിയ മാക്സിമസ് ദീപിക മുത്യാല, സെന്‍സേഷ്യനല്‍ ഫിലിംമേക്കര്‍ ഓഫ് ദ ഇയര്‍ റോമിയോ കാട്ടൂര്‍ക്കാരന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡിജിപി ടോമിന്‍ തച്ചങ്കരി, റോബിന്‍ എലക്കാട്ട്, മേയര്‍ കെവിന്‍ കോള്‍, മുന്‍ അംബാസിഡര്‍, ബിവര്‍ലി വാക്കര്‍, ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് കള്‍ച്ചറല്‍ പുരസ്‌കാരങ്ങള്‍ ചാള്‍സ് ആന്റണി (സെലിബ്രേറ്റി സിംഗര്‍ ഓഫ് ദി ഇയര്‍), ബിജു തയില്‍ച്ചിറ (കള്‍ച്ചറല്‍ അംബാസിഡര്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഡിജിപി ടോമിന്‍ തച്ചങ്കരി, മേയര്‍ റോബിന്‍ ഇലക്കാട്ട്, മേയര്‍ കെവിന്‍ കോള്‍, ബിവര്‍ലി വോക്കര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സജി തോമസ് കൊട്ടാരക്കരയ്ക്കു സമ്മാനിച്ചു. ഡിജിപി ടോമിന്‍ തച്ചങ്കരി, റോബിന്‍ ഇലക്കാട്ട്, ബ്ലെസന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരത്തോടൊപ്പം ആയിരം ഡോളറും സമ്മാനമായി നല്‍കി.

ബ്രേവ് ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മനോജ്കുമാര്‍ പൂപ്പാറയിലിന് സമ്മാനിച്ചു. ഡിജിപി ടോമിന്‍ തച്ചങ്കരി, കെവിന്‍കോള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ ആദരവ് സമര്‍പ്പിച്ചു. സുനില്‍ ട്രൈസ്്റ്റാര്‍, അനില്‍ ആറന്മുള, തോമസ് ഏബ്രഹാം, സണ്ണി മാളിയേക്കല്‍, സാമുവല്‍ ജോയ് തുമ്പമണ്‍, ജേക്കബ് കുടശനാട്, സൈമണ്‍ വാളാച്ചേരില്‍, രാജേഷ് വര്‍ഗീസ്, ജോര്‍ജ് തോമസ് തെക്കേമല, ജോര്‍ജ് പോള്‍, ഫിന്നി രാജു, മോട്ടി മാത്യു, റെനി കവലയില്‍, ഷിബി റോയ്, ലിഡ തോമസ്, റെയ്ന സുനില്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

see also

ഫൊക്കാന  ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്തിരിക്കും: ഡോ. ബാബിനു സ്റ്റീഫൻ 

ഇന്നലെകളേക്കാൾ ഇന്നിനെ മെച്ചമാക്കുക: തോമസ് മൊട്ടക്കൽ

ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ഫോമാ ആർ. വി.പി. മാത്യു മുണ്ടക്കൽ ഏറ്റുവാങ്ങി

സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 
വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

Join WhatsApp News
പൊന്നാടയെ നിന്നേ പുതച്ചു മയങ്ങാൻ എനിക്ക് കുളിരുവേണ്ട 2023-05-10 16:59:45
ഇത്രയും പേർക്ക് ഒരു വേദിയിൽ ഇത്രയും അവാർഡുകൾ നൽകിയ ഒരു സംഘടന ചരിത്രം അമേരിക്കൻ മലയാളീ സമൂഹത്തിൽ കാണില്ലെന്ന് തോന്നുന്നു. അതുകൊണ്ടു കാണികളുടെ ദാരിദ്രം മാറികിട്ടിക്കാണും . മറ്റുള്ള സംഘടനകളും ഈ രീതി വിപുലപ്പെടുതുകയും , സാധിച്ചാൽ അമേരിക്കൻ മലയാളി അവാർഡ് ഇൻകോർപ്പറേറ്റഡ് എന്ന സംഘടനയുണ്ടാക്കി എല്ലാ ഫ്രാഞ്ചികളുടെയും സങ്കടം നീക്കണം. നോട്ട് ദി പോയിന്റ് : "പത്താഴത്തിൽ നെല്ലുണ്ടാന്നു അറിഞ്ഞാൽ എലി മൂന്നാറിൽ നിന്നും വരും"
Kottayam Achayan 2023-05-10 18:36:47
I wonder how many of them paid to get these awards especially in the business side! I guess if you sponsor the event, you get an award! Adipoli!!
കണ്ഠൻശ്രീനായർ 2023-05-10 21:19:02
എന്താ അല്ലെ !
Donald 2023-05-10 21:34:08
മഗ്ഗ്ഷോട്ടിന്റ ഓർമ്മ വരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക