Geetham 46
I know not from what distant time thou art ever coming nearer to meet me. Thy sun
and stars can never keep thee hidden from me for aye.
In many a morning and eve thy footsteps have been heard and thy messenger
has come within my heart and called me in secret.
I know not why to-day my life is all astir, and a feeling of tremulous joy is
passing thru my heart.
It is as if the time were come to wind up my work, and I feel in the air a faint
smell of thy sweet presence.
ഗീതം 46
ഭവാനനേക കാലമായ് വരുന്നിതെന്റെ യന്തികം
ദിവാനിശം വരുന്നുവെന്നറിഞ്ഞിടുന്നു ഞാന്‍ വിഭോ !
ഭവാന്റെയര്‍ക്ക ചന്ദ്രതാര സഞ്ചയത്തിനേവിധം
ഭവാബ്ദിയിങ്കലങ്ങയേ മറയ്ക്കുവാന്‍ കഴിഞ്ഞിടും?
പ്രദോഷവും പ്രഭാതവും മുഴങ്ങിടുന്നതും ഭവല്‍
പദധ്വനി ശവിച്ചു ഞാനേകനാളിലായ് മുദാ
ത്വദീയ ദൂതനെന്റെ ഹൃത്തടേ കടന്നു ഗോപ്യമായ്
കുതൂഹലം ക്ഷണിച്ചിതെത്ര തോഷണീയമെന്‍ വിഭോ !
വിഷാദപൂര്‍ണ്ണ ദേഹിയോടെ ഞാനിരിക്കിലും സഖേ!
പ്രതുഷ്ടിയോടിടയ്ക്കിടെ ചലിപ്പിതെന്റെ മാനസം
എനിക്കു ശിഷ്ടജോലി തീര്‍ത്തിടേണ്‍ട നേരമായിതേ
ഭവല്‍ സുഗന്ധവും വഹിച്ചു തെന്നലെത്തിയന്താകേ.
Geetham 47
The night is nearly spent waiting for him in vain, I fear lest in the morning he
suddenly come to my door when I have fallen asleep wearied out. Oh friends, leave
the way open to him – forbid him not.
If the sound of his steps does not wake me, do not try to rouse me, I pray. I
wish not to be called from my sleep by the clamorous choir of birds, by the riot of
wind at the festival of morning light. Let me sleep undisturbed even if my lord
comes of a sudden to my door.
Ah, my sleep, precious sleep, which only waits for his touch to vanish. Ah,
my closed eyes that would open their lids to the light of his smile when he stands
before me like a dream emerging IgbªnSmsX t]mIpta DWÀfrom darkness of sleep.
Let him appear before my sight as the first of all lights and all forms. The
first thrill of joy to my awkward soul let it come from his glance. And let my return
to myself be immediate return to him.
ഗീതം 47
വഴിത്തലയ്ക്കല്‍ നോക്കി ഞാന്‍ കഴിപ്പു രാത്രി പൂര്‍ണ്ണമായ്
തവാഗമപ്രതീക്ഷയോടെ നിദ്രയറ്റിരിപ്പതാല്‍
കഴിഞ്ഞിടാതെ പോകുമോ ഉണര്‍ന്നിരിപ്പതിന്ന് ? മല്‍
ഭവാനിതെന്‍ പടിക്കല്‍ വന്നു നില്‍ക്കവേ ഭയന്നിതേന്‍ !
തരുക്കള്‍ ചുറ്റിലും വളര്‍ന്നൊരെന്റെ ഗേഹവാതിലില്‍
നിരാമയന്‍ കടന്നു വന്നിടട്ടെ വിഘ്‌നമെന്നിയേ
ഒരുക്കുവിന്‍ സഖാക്കളേ ഭവാനു പാത വീതിയില്‍
ഒരുത്തരും തടസ്സമായി നിന്നിടൊല്ല പാതയില്‍!
ഭവല്‍പ്പദസ്വനം ശ്രവിച്ചു ഞാനുണര്‍ന്നിടും വരെ
അവിഘ്‌നമങ്ങുറങ്ങിടട്ടുണര്‍ത്തിടാന്‍ ശ്രമിക്കൊലാ,
ദിവല്‍ പ്രഭോത്സവത്തിലെ ഖഗാരവം സുഗന്ധമെ
ന്നിവറ്റയേറ്റുണര്‍ന്നിടുന്നതിന്നു തൃപ്തിയില്ല, മേ !
അബോധമായ നിദ്ര, നിദ്ര ! താവകക്കരസ്പശം
ഉണര്‍ത്തി ദിവ്യ ദര്‍ശനം നടത്തുവാന്‍ കൊതിപ്പു ഞാന്‍,
പതിച്ചിടട്ടെ തല്‍സ്മിതം സകൗതുകം മമാനനേ
ഒരുന്മദക്കിനാവുപോലുദിച്ചിടട്ടെ മല്‍ഭവാന്‍!
പ്രകാശരശ്മിയാലെ ഞാനുണര്‍ന്നിടുന്നതിന്നു മുന്‍
പ്രകാശമായ് ഭവാനുദിച്ചിടേണമെന്റെ കണ്‍കളില്‍
പ്രചോദനം പകര്‍ന്നിടും ഭവല്‍കൃപാ കടാക്ഷമേ
പ്രതുഷ്ഠിയേകിയെന്നെ ചൈത്യഹര്‍ഷമായുണര്‍ത്തുവാന്‍.
ധരേശ്വരന്റെ രൂപദര്‍ശനം പ്രഭാതവേളയില്‍
നിറച്ചിടുന്നനാപ്യമാം പ്രചോദനം ദിനാദിയില്‍
ഉണര്‍ത്തിടൊല്ലൊരുത്തരും ഉണര്‍ത്തുവാന്‍ ശ്രമിക്കൊലാ
ഉണര്‍ന്നിടട്ടെ ദിവ്യ ദര്‍ശന പ്രകാശമേറ്റു ഞാന്‍.
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(Yohannan.elcy@gmail.com
Read More: https://emalayalee.com/writer/22