Image
Image

ഗുജറാത്ത് കലാപത്തില്‍ 3 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിയ കേസ്:കീഴ് കോടതി വിധി ഹൈകോടതി ശരിവെച്ചു

Published on 03 April, 2025
ഗുജറാത്ത് കലാപത്തില്‍ 3 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിയ കേസ്:കീഴ് കോടതി വിധി ഹൈകോടതി ശരിവെച്ചു

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ കേസിൽ  ആറുപേരെ കുറ്റമുക്തരാക്കിയ കീഴ് കോടതി വിധി ഗുജറാത്ത് ഹൈകോടതി ശരിവെച്ചു.   

ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ജെ. ദവേ എന്നിവരടങ്ങിയ  ബെഞ്ചാണ് വിധി ശരിവെച്ചത്. 2015 ഫെബ്രുവരിയിൽ സബർകാന്തയിലെ സെഷൻസ് കോടതി ആറുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. എഫ്‌.ഐ.ആറിൽ പ്രതികളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളുടെ അഭാവമാണ് കുറ്റവിമുക്തരാക്കാൻ കാരണമായത്.

2002 ഫെബ്രുവരി 28ന് ബ്രിട്ടീഷ് പൗരന്മാരായ ഇമ്രാൻ മുഹമ്മദ് സലിം ദാവൂദ്, സയീദ് സഫീക് ദാവൂദ്, സകിൽ അബ്ദുൽ ഹായ് ദാവൂദ് എന്നിവരെ കൊലപ്പെടുത്തിയതാണ് കേസ്.   

ആഗ്രയും ജയ്പുരും സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘത്തെ സബർകന്തയിൽ ജനക്കൂട്ടം ആക്രമിക്കുകയും വാഹനത്തിന് തീയിടുകയുമായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക