Image
Image

ഇന്ത്യൻ തീരുവയുടെ കണക്ക് യുഎസ് പറയുന്നത് പെരുപ്പിച്ചതെന്നു ബ്രോക്കറേജ് സ്ഥാപനം (പിപിഎം)

Published on 03 April, 2025
ഇന്ത്യൻ തീരുവയുടെ കണക്ക് യുഎസ് പറയുന്നത് പെരുപ്പിച്ചതെന്നു ബ്രോക്കറേജ് സ്ഥാപനം (പിപിഎം)

ഇന്ത്യ അമേരിക്കയുടെ മേൽ ചുമത്തുന്ന താരിഫ് എന്നു വൈറ്റ് ഹൗസ് പറയുന്നത് പെരുപ്പിച്ച കണക്കാണെന്നു പ്രമുഖ ബ്രോക്കറേജ് സ്ഥാപനം ബേൺസ്റ്റീൻ. താരിഫ് എന്നാൽ ഇറക്കുമതിക്കുള്ള നികുതിയാണ് എന്നിരിക്കെ, ഇന്ത്യയുടെ ആഭ്യന്തര നികുതികൾ പോലും ഉൾക്കൊള്ളിച്ചാണ് യുഎസ് അധികൃതർ ഇന്ത്യൻ താരിഫ് കണക്കാക്കിയത്. 

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കു ട്രംപ് പ്രഖ്യാപിച്ച 26% താരിഫ് യഥാർഥത്തിൽ ചുമത്താവുന്നതിൽ നിന്ന് ഏറെ കൂടുതലാണെന്നു ബേൺസ്റ്റീൻ പറയുന്നു. ഈ തീരുവ യുഎസ് വിപണിയിൽ വിലക്കയറ്റം സൃഷ്ടിക്കും. അപ്പോൾ വില്പന കുറയുകയും സാമ്പത്തിക മാന്ദ്യ സാധ്യത വർധിക്കയും ചെയ്യും.

ബേൺസ്റ്റീൻ പറയുന്നത് നിലവിലെ താരിഫ് വ്യാപാര ചർച്ചകൾക്ക് നല്ലൊരു തുടക്കമാവാം എന്നാണ്. ഇളവുകൾ ലഭിച്ചിട്ടുള്ള ഔഷധ-ഇലക്ട്രോണിക് മേഖലകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കു നിർണായകമാണ്.

ചൈനയ്ക്കു ഇന്ത്യയേക്കാൾ താരിഫ് കൂടുതലാണെന്നു ബേൺസ്റ്റീൻ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ നഷ്ടം ഇന്ത്യക്കു പ്രയോജനപ്പെടാം.

യുഎസ്ടിആർ ഏപ്രിൽ 1നു ട്രംപിനും കോൺഗ്രസിനും നൽകിയ റിപ്പോർട്ടിൽ ഇന്ത്യ ഒട്ടേറെ ഇനങ്ങൾക്കു ഉയർന്ന താരിഫ് ചുമത്തുന്നു എന്നു പറയുന്നുണ്ട്. സസ്യ എണ്ണ, ആപ്പിൾ, കോൺ, മോട്ടോർ സൈക്കിൾ, മറ്റു വാഹനങ്ങൾ, പൂക്കൾ, മദ്യം ഇവയെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. 

എന്നാൽ ഇന്ത്യയുടെ 2025-26 ബജറ്റിൽ കുറവ് വരുത്തിയത് അതിൽ പറയുന്നില്ല. ബൈക്കുകൾക്ക് 40% ഡ്യൂട്ടി കുറച്ചു. ബർബൻ വിസ്‌കിക്കു 150% ആയിരുന്നത് 100 ആയി കുറച്ചു.  

ചൈനയും യൂറോപ്യൻ യൂണിയനും കാനഡയും ബദൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരയുദ്ധവും വിലക്കയറ്റവും ഉണ്ടാവുമെന്നും വളർച്ച മുരടിക്കുമെന്നും ബേൺസ്റ്റീൻ പറയുന്നു.

US inflates India’s tariffs: Bernstein 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക