ന്യൂ യോർക്ക് മേയർ എറിക് ആഡംസ് നവംബറിൽ വീണ്ടും മത്സരിക്കാൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാവാൻ ശ്രമിക്കില്ല. പാർട്ടിയിൽ തുടരുമെങ്കിലും താൻ സ്വതന്ത്രനായി മത്സരിക്കുമെന്നു ബുധനാഴ്ച്ച അഴിമതി കേസുകളിൽ നിന്നു വിടുതൽ ലഭിച്ച ആഡംസ് പറഞ്ഞു.
പ്രസിഡന്റ് ട്രംപുമായി ചില ധാരണകൾ ഉണ്ടാക്കി കേസിൽ നിന്നു രക്ഷപെട്ട ആഡംസിനു ഡെമോക്രാറ്റിക് പ്രൈമറിയിൽ കടുത്ത വെല്ലുവിളി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. മുൻ ഗവർണർ ആൻഡ്രൂ കുവോമോ ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
ആഡംസ് പറഞ്ഞു: "എന്റെ ഡെമോക്രാറ്റിക് പ്രൈമറി അപേക്ഷയെ 25,000 പേർ പിന്തുണച്ചിട്ടുണ്ട്. എന്നാൽ എനിക്കെതിരായ വ്യാജ അഴിമതി കേസ് അനാവശ്യമായി നീണ്ടു പോയതിനാൽ എനിക്കു പ്രൈമറിക്കുള്ള തയാറെടുപ്പ് നടത്താൻ സമയമില്ല.
"പക്ഷെ ഞാൻ ഓടിപ്പോകുന്നവനല്ല. ഞാൻ ന്യൂ യോർക്കറാണ്. അതുകൊണ്ടു ഇന്നു ഞാൻ ഡെമോക്രാറ്റിക് പാർട്ടിയിൽ തന്നെ നിൽക്കുമ്പോഴും പ്രൈമറി ഉപേക്ഷിച്ചു സ്വതന്ത്രനായി ന്യൂ യോർക്ക് ജനതയോട് നേരിട്ട് സ്വതന്ത്രനായി വോട്ട് ചോദിക്കുന്നു."
കേസുകൾ വ്യാജം ആണെങ്കിലും വിശ്വസിക്കാൻ കൊള്ളാത്തവരെ താൻ വിശ്വസിച്ചു എന്നത് ഖേദകരമായ സത്യമാണെന്നു ആഡംസ് പറഞ്ഞു.
Eric Adams to run as independent