Image

ലാലിന്റെ വിലാപം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 04 April, 2025
ലാലിന്റെ വിലാപം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

1978 ൽ തിരനോട്ടം എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന തിരുവനന്തപുരം കാരൻ ജി സുരേഷ് കുമാർ ആണ്‌ തന്റെ അടുത്ത സുഹൃത്ത്‌ മോഹൻലാലിന് ആ സിനിമയിൽ അഭിനയിക്കാൻ ശുപാർശ ചെയ്തത്

ആ സിനിമ കുറെയധികം കാലം പുറംലോകം കാണാതെ പെട്ടിയിൽ ഇരുന്നു നീണ്ട ഇടവേളയ്ക്കു ശേഷം പ്രശസ്ത സംവിധായകൻ ഫാസിൽ തന്റെ അടുത്തു തന്നെ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് വില്ലൻ കഥാപാത്രം ചെയ്യാൻ പുതുമുഖത്തെ ആവശ്യം ഉണ്ടെന്നു പറഞ്ഞു പത്രത്തിൽ പരസ്യം കൊടുത്തു. ആ പരസ്യം കണ്ട ജി സുരേഷ് കുമാർ മോഹൻലാലിന്റെ ഫോട്ടോയും ബയോഡേറ്റയും വാങ്ങി തനിക്കു അന്നുണ്ടായിരുന്ന സ്കൂട്ടറിൽ പോസ്റ്റൊഫീസിൽ പോയി പത്ര പരസ്യത്തിൽ കണ്ട അഡ്രസ്സിൽ അയച്ചു കൊടുത്തു

അങ്ങനെ ചിത്രീകരണം പൂർത്തിയായി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റീലിസ് ആയി. കേരളത്തിൽ ഉടനീളം പ്രമുഖ തീയേറ്ററുകളിൽ ഇറങ്ങിയ ആ ചിത്രം ബോക്സ്‌ഓഫീസ് ഹിറ്റായി. ചിത്രത്തിലെ നായകൻ ശങ്കറിനെക്കാളും ശ്രദ്ധിക്കപ്പെട്ടതും ജനങ്ങളുടെ ഇടയിൽ സംസാര വിഷയം ആയതും നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ആയിരുന്നു

തുടർന്ന് കുറച്ചു കാലം വില്ലൻ കഥാപാത്രെങ്ങൾ ലാലിന് ലഭിച്ചെങ്കിലും താമസിയാതെ സഹനായകനിലേക്കും പതുക്കെ നായകനിലേക്കും ലാൽ ഉയർന്നു

മോഹൻലാൽ മലയാള സിനിമയിൽ തന്റേതായ ഒരു സ്‌ഥാനം ഉറപ്പിച്ചതോടെ അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തുക്കളും സ്കൂൾ കോളേജ് സഹപാഠികളും ആയ കുറെയധികം പേർ മലയാള സിനിമ രംഗത്തേയ്ക്കു കടന്നു വന്നു. അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കൾ ആയ സുരേഷ് കുമാറും സനൽ കുമാറും നിർമ്മാതാക്കൾ ആയപ്പോൾ പ്രിയദർശൻ സംവിധായകനായി. എം ജി ശ്രീകുമാർ തുടക്കത്തിൽ മോഹൻലാൽ സിനിമകളിലെ മാത്രം ഗായകൻ ആയപ്പോൾ മണിയൻപിള്ള രാജു നിർമ്മാതാവും നടനുമായി

എൺപതുകളിലും തൊണ്ണൂറുകളിലുമായി മോഹൻലാൽ മികച്ച സംവിധായകർ ആയ ഐ വി ശശിയുടെയും പി പദ്മരാജന്റെയും ഭരതന്റെയും ജോഷിയുടെയും സത്യൻ അന്തിക്കാടിന്റെയും ചിത്രങ്ങളിൽ അഭിനയിച്ചു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കുമ്പോഴും തന്റെ പഴയ മിത്രങ്ങളുടെ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്നു

1990 ൽ ലാൽ പ്രണവം ആർട്സ് എന്നൊരു സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചു. ഹിസ്ഹൈനെസ് അബ്‌ദുള്ള,  കാലാപാനി,  വാനപ്രസ്‌ധം തുടങ്ങിയ ഹിറ്റ്‌ സിനിമകൾ ഈ ബാനറിൽ ഉണ്ടായതാണ്

1988 ൽ ഹിറ്റ്‌ സംവിധായകൻ കെ മധുവിന്റെ മോഹൻലാൽ നായകനായ മൂന്നാംമുറ എന്നൊരു ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന ലൊക്കേഷനിൽ ആന്റണി എന്നൊരു ചെറുപ്പക്കാരൻ എല്ലാ ദിവസവും ചെല്ലുമായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകൻ ആയ ഈ ചെറുപ്പക്കാരന്റെ ഏക ആവശ്യം മോഹൻലാലുമായി ഒന്ന് സംസാരിക്കണം എന്നുള്ളതായിരുന്നു പല തവണ പ്രൊഡക്ഷൻ കൺട്രോളർ ഉൾപ്പെടെ ഉള്ളവരോട് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല

ഒടുവിൽ പുറത്തു ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിൽ അവിടെ തടിച്ചു കൂടിയ ജനങ്ങളുടെ ഇടയിൽ നിന്നും ആന്റണി ലാലേട്ടാ എന്നു ഉറക്കെ വിളിച്ചു. വിളി കേട്ട മോഹൻലാൽ ആന്റണിയെ അടുത്തു വിളിച്ചു സംസാരിച്ചു. ആന്റണി തന്റെ കടുത്ത ആരാധകൻ ആണെന്നും തന്റെ സിനിമ ഷൂട്ടിങ് കാണുവാൻ സ്‌ഥിരമായി വരുന്ന ആളാണെന്നും മനസിലാക്കിയ മോഹൻലാൽ ആന്റണിയോട് ചോദിച്ചു എന്റെ കൂടെ കൂടുന്നോ എന്ന്

ആ ആന്റണി ആണ്‌ 1999 ൽ ആരംഭിച്ച ആശീർവാദ് സിനിമ പ്രോഡക്ഷൻസിന്റെ അമരക്കാരൻ ആന്റണി പെരുമ്പാവൂർ

ആശീർവാദ് സിനിമയുടെ ഉത്ഭവത്തോടെ മോഹൻലാലിന്റെ കൂടുതലും ചിത്രങ്ങൾ ആ ബാനർ ആണ്‌ നിർമ്മിക്കുന്നത്. മോഹൻലാലിന്റെ ഏയ്‌ഓട്ടോ പോലുള്ള ചിത്രങ്ങൾ മാത്രം നിർമ്മിച്ചിട്ടുള്ള മണിയൻപിള്ളരാജു, ആറാംതമ്പുരാൻ പോലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ മാത്രം നിർമ്മിച്ചിട്ടുള്ള ജി സുരേഷ് കുമാർ അവരൊക്കെ സാവകാശം മറ്റു നടന്മാരെ വച്ചുള്ള സിനിമകൾ നിർമ്മിക്കുവാൻ തുടങ്ങി

2010 ന് ശേഷം ലാലിന്റെ സുഹൃത്ത് വലയത്തിലും ചെറിയ വ്യത്യാസങ്ങൾ വന്നു തുടങ്ങി. പഴയ കൂട്ടുകാർക്കു പകരം ആന്റണി പെരുമ്പാവൂർ, മേജർരവി ദൃശ്യം സംവിധായകൻ ജിത്തു ജോസഫ് ഇവരാണ് ലാലിന്റെ ഇപ്പോഷത്തെ മനസ്സാക്ഷി സൂക്ഷിപ്പുകാർ

എമ്പുരാൻ സിനിമ ബി ജെ പി യും ആർ എസ് എസ്സും എതിർക്കുമ്പോഴും 2019 ൽ മമ്മൂട്ടി എന്ന മഹാനടനെ കവച്ചു വച്ചു ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ പദ്മബൂഷൻ ബി ജെ പി സർക്കാർ തന്നത് വിസ്മരിച്ചുകൊണ്ട് ലാൽ ആ പടത്തിൽ അഭിനയിക്കുമോ

അതുപോലെ അഞ്ചു വർഷങ്ങൾക്കു മുൻപ് മോഹൻലാലും കൂട്ടുകാരും എന്ന് പേരിട്ട ഒരു ഷോ ദുബായിൽ മോഹൻലാൽ മുൻകൈ എടുത്തു നടത്തിയപ്പോൾ കേരളത്തിൽ നിന്നും ആകെ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് കുമ്മനം രാജശേഖരൻ ആയിരുന്നു. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കുമ്മനം തിരുവനന്തപുരത്തു മത്സരിക്കുമ്പോൾ മോഹൻലാൽ ഒരു മണിക്കൂറാണ് പൊരി വെയിലത്ത്‌ വോട്ടു ചെയ്യാൻ നിന്നത്

രണ്ടു വർഷങ്ങൾക്ക്‌ മുൻപാണ് എം ജി ശ്രീകുമാർ താൻ മോഹൻലാലിന്റെ സപ്പോർട്ടിലല്ല സിനിമയിലെ മുൻനിര ഗായകൻ ആയത് എന്ന് പ്രസ്താവന ഇറക്കി

പഴയ സൗഹൃദങ്ങളിൽ വിള്ളൽ ഉണ്ടായോ എന്നറിയില്ല ഇപ്പോഴത്തെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി സുരേഷ് കുമാർ ആണ്‌ എമ്പുരാൻ റീലീസ് ചെയ്യുന്നതിന് മുൻപ് തിയേറ്റർ സമരം പ്രഖ്യാപിച്ചത്

എമ്പുരാൻ റീലീസിന് ശേഷം വിവാദം ആയപ്പോൾ മോഹൻലാലിന്റെ പെട്ടി ചുമടുകാരൻ മേജർരവിക്കു മല്ലിക സുകുമാരൻ ചാനലുകളിലൂടെ മറുപടി കൊടുത്ത് കഴിഞ്ഞു രവിയുടെ പൊടി പോലും ഇപ്പോൾ കണ്ടുപിടിക്കാൻ ഇല്ല

മോഹൻലാൽ മാപ്പ് പറഞ്ഞു കഴിഞ്ഞു മുരളിഗോപിയുടെ പിന്നാലെ ഫേസ്ബുക്കിൽ അത് ഷെയർ ചെയ്യണം എന്നാവശ്യപ്പെടുമ്പോൾ മുരളിക്കു അറിയാം ഭരത് അവാർഡ് ലാലിനെക്കാൾ മുൻപ് ലഭിച്ചത് തന്റെ അച്ഛനാണെന്ന്.

 

Join WhatsApp News
Jayan varghese 2025-04-05 05:21:47
പ്രശസ്തിയുടെ കീറച്ചാക്കും തോളിലിട്ട് വിഭവങ്ങൾ ചോർത്തിക്കളഞ്ഞ വിഡ്ഢികളുടെ വേഷം കെട്ടി നിൽക്കുകയാണ് എമ്പുരാൻ സിനിമയുടെ തന്തപ്പടികൾ. അന്തിയോളം വെള്ളം ചുമന്നിട്ട് അന്തിക്ക് കുടമുടച്ചു കളഞ്ഞ വിവര ദോഷികൾ ! മറ്റാർക്കും കാണാൻ കഴിയാത്ത പുത്തൻ ലോകത്തിന്റെ മായക്കാഴ്ചകൾ - സ്വന്തം കരൾ കൊത്തിപ്പറിക്കാൻ കാലക്കഴുകന് വിട്ടു കൊടുത്ത് കൊണ്ടും - ജനങ്ങൾക്ക് അഗ്നിയുടെ അസുലഭ സൗഭാഗ്യം സമ്മാനിച്ച പ്രോമിറ്റിയൂസിന്റെ സന്തതി പാരമ്പരകളാണ് കലാകാരന്മാർ. കലാരൂപങ്ങൾ സംസ്‌കാരങ്ങളുടെ സൃഷ്ടാക്കളാവുന്നത് അതിനു പ്രസരിപ്പിക്കാൻ കഴിയുന്ന നന്മയുടെ സുഗന്ധം സമൂഹത്തിന്റെ നാസാരന്ധ്രങ്ങളിൽ ഒരു നിത്യ സാന്നിധ്യമായി അനുഭവിപ്പിക്കാൻ സാധിക്കുമ്പോളാണ് എന്നിരിക്കെ ഇവിടെ പ്രചരിപ്പിക്കുന്നത് പ്രശസ്തിയുടെ മധുരം പുരട്ടിയ മത തീവ്ര വാദത്തിന്റെ വിഷ ഗുളികകളാണ്. ലാലും പൃഥ്വിയും മുരളിയുമടങ്ങുന്ന ആ സാമൂഹ്യ പരിഷ്ക്കർത്താക്കളാണ് കാഫറിനെ വധിച്ചു ഖലീഫ നിയന്ത്രിക്കുന്ന ഒരു ലോകക്രമം വിഭാവനം ചെയ്യുന്നത് ? അതിനായി ക്രിസ്ത്യൻ / യഹൂദ വംശങ്ങളെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനിക്കുന്നത്, ലാലിന്റെ കഥാപാത്രം പരിശീലിപ്പിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദി ഇറാക്കിലെ ( പുരാതന മോസോപ്പൊട്ടാമിയ ) ക്രിസ്ത്യൻ പള്ളി തകർത്ത് തകരുന്ന കുരിശു കൊണ്ട് രൂപമാറ്റം വരുന്ന ലൂസിഫറിന്റെ അടയാളമായ ‘ എൽ ‘ സൃഷ്ടിക്കുന്നത്, ഹിന്ദു മതത്തെ അപമാനിക്കാൻ ( ചരിത്രത്തിൽ തെളിവുകൾ ഇല്ലാത്ത ) ശൂലം കൊണ്ട് കുത്തി ഗർഭിണിയുടെ വയറു പിളർന്നു കുഞ്ഞിനെ പുറത്തെടുക്കുന്നത് - മതി ഇനി പറയാനുള്ള ത്രാണിയില്ല ! മഹാനുഭാവനായ ലാലേ , അച്ഛന്റെ തണലിൽ നിൽക്കുന്ന മുരളീ, അച്ഛനമ്മമാരുടെയും അമ്മാവന്റെയും സൽപ്പേരുകളിൽ വിളങ്ങുന്ന പ്രഥി നിങ്ങളിൽ നിന്നൊക്കെ ഇത്രയ്ക്കു പ്രതീക്ഷിച്ചില്ലാഠോ ? ജയൻ വർഗീസ്.
Vayanakaaran 2025-04-05 19:28:18
പ്രശസ്തിയെ കീറച്ചാക്കായി കാണുന്നു പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരൻ ശ്രീ ജയൻ വർഗീസ്. അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ഒരു പ്രസ്താവന എഴുതാൻ പ്രേരിപ്പിച്ചത് ഇന്നത്തെ വ്യവസ്ഥിതിയുടെ മൂല്യച്യുതിയാണ്. എന്തും കാശു കൊടുത്തും പെണ്ണ് കൊടുത്തും നേടുമ്പോൾ അർഹതയുടെ ഗുണനിലവാരം കെട്ടുപോകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക