Image
Image

സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർ പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 06 April, 2025
സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർ പിടിയിൽ

സ്‌കൂട്ടറിൽ പോകവേ ലോറി ഇടിച്ച് റോഡിലേക്കു വീണ യുവതി മറ്റൊരു വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. കർണ്ണാടക ഉടുപ്പി മധഗ സ്വദേശി മുഹമ്മദ് ഇബ്രാഹിം ആണ് പിടിയിലായത്. അപകടത്തിൽ ബീബി ബിഷാറയാണ് മരിച്ചത്. കോഴിക്കോട് ഇഖ്റ ആശുപത്രി ലബോറട്ടറി ജീവനക്കാരിയായിരുന്ന ബീബി ബിഷാറ സഹോദരൻ ഫജറുൽ ഇസ്‌ലാമിനൊപ്പം ആശുപത്രിയിലേക്കു ജോലിക്കു പോകവേയാണ് അപകടമുണ്ടായത്.

സ്‌കൂട്ടറിൽ ലോറി ഇടിച്ചതിനെ തുടർന്നു തെറിച്ചു വീണ ബിഷാറയുടെ ദേഹത്ത് തൊട്ടുപിന്നിൽ വന്ന മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. ലോറിയിലുള്ള മത്സ്യം കൃത്യ സമയത്ത് എത്തിക്കുന്നതിനാണ് വണ്ടി നിർത്താതെ പോയതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു വാഹനം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. 

 

 

 

English summery:

Young woman dies after being hit by a lorry while on a scooter; driver arrested.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക