Image

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച ഡി.എൽ. കാരാഡ് തോറ്റു; പിബി പാനലിന് അംഗീകാരം

Published on 06 April, 2025
സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച ഡി.എൽ. കാരാഡ് തോറ്റു; പിബി പാനലിന് അംഗീകാരം

മധുര: അടിസ്ഥാനവർഗത്തിന്‍റെ പ്രാതിനിധ്യം ഉന്നയിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്കു മത്സരിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധി ഡി.എൽ. കാരാഡ് പരാജയപ്പെട്ടു. 31 വോട്ടുകളാണ് കാരാഡ് നേടിയത്. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. ജോൺ ബ്രിട്ടാസ് ഉൾപ്പെടെ 4 പേരെ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാക്കി. പൊളിറ്റ് ബ്യൂറോ പാനലും അംഗീകരിക്കപ്പെട്ടു.

84 പേരുടെ കേന്ദ്ര കമ്മിറ്റി പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചതിനു പിന്നാലെ യുപിയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും എതിര്‍പ്പുയര്‍ന്നു.തുടര്‍ന്ന് ഡിഎല്‍ കാരാഡ് മാത്രം മത്സരരംഗത്തേക്ക് എത്തുകയായിരുന്നു.പാർട്ടി കോൺഗ്രസിൽ മത്സരം സി പി എമ്മിൽ കേട്ടുകേൾവിയില്ലാത്തതാണ്.

മഹാരാഷ്ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലിൽ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് താൻ മത്സരിച്ചതെന്നും കാരാഡ് പ്രതികരിച്ചു. മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ ജനാധിപത്യ രീതി ഉറപ്പാക്കുകയാണ് മത്സര ലക്ഷ്യമെന്നും കാരാഡ് മത്സര ശേഷം പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക