ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ന് മാറഞ്ചേരി സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സന്ദേശ ജാഥ സംഘടിപ്പിക്കുകയുണ്ടായി.
ലോകത്ത് വിശിഷ്യാ കേരളത്തിൽ ആരോഗ്യപരമായ കാര്യത്തിലുള്ള ശുഷ്കാന്തി കുറഞ്ഞു വരികയും ലഹരി, അനാരോഗ്യ പ്രവണത പ്രകടമാക്കുന്ന ഭക്ഷണശീലം, വ്യായാമ കുറവുകൾ മുതലായവ കൂടിക്കൊണ്ടിരിക്കുകയാണ്.
ആരോഗ്യമാണ് മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്ത് എന്ന് മനസ്സിലാക്കുന്നതിനും അതനുസരിച്ച് ജീവിതരീതി ക്രമീകരിക്കുന്നതിനും ബോധവൽക്കരണം നൽകുന്നതിന് വേണ്ടി ആരോഗ്യവകുപ്പിന്റെ കീഴിൽ കേരളത്തിൽ മുഴുവൻ ആരോഗ്യ സന്ദേശ റാലി സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് യുവജനങ്ങളും വയോജനങ്ങളും എല്ലാം ചേർന്നിട്ടുള്ള കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി.
വയോജന പാർക്കിന്റെ മുൻവശത്ത് നിന്ന് ആരംഭിച്ച റാലി മാറഞ്ചേരിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മാറഞ്ചേരി സെൻററിൽ സമാപിക്കുകയും സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കറ്റ് സിന്ധു, ഹെൽത്ത് ഇൻസ്പെക്ടർ ബിനു, ഏഴാം വാർഡ് മെമ്പർ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലീനാ മുഹമ്മദാലി, എടി അലി തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യ ബോധവൽക്കരണത്തെ കുറിച്ചുള്ള കവിത രുദ്രൻ വാരിയത്ത് ആലപിച്ചു മാറഞ്ചേരി വയോജന പാർക്കിലെ ഒരുപാട് മെമ്പർമാർ ആരോഗ്യ സന്ദേശ റാലിയിൽ പങ്കെടുക്കുകയുണ്ടായി.