ടോക്യോ: ജപ്പാനിൽ രോഗിയുമായി സഞ്ചരിച്ച മെഡിക്കൽ ട്രാൻസ്പോർട്ട് ഹെലികോപ്ടർ ഞായറാഴ്ച കടലിൽ തകർന്നു വീണു. ആറുപേർ സഞ്ചരിച്ച ഹെലികോപ്ടറിലെ മൂന്നുപേർ അപകടത്തിൽ മരിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
നാഗസാക്കിയിൽ നിന്ന് ഫുകുവോക്കയിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് അപകടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.