Image
Image

വേറിട്ട ചലച്ചിത്രാനുഭവം: 'A Nice Indian Boy' വംശീയ അതിരുകൾക്കപ്പുറം പോകുന്ന ചിത്രം (പിപിഎം)

Published on 09 April, 2025
വേറിട്ട ചലച്ചിത്രാനുഭവം: 'A Nice Indian Boy' വംശീയ അതിരുകൾക്കപ്പുറം പോകുന്ന ചിത്രം (പിപിഎം)

കഴിഞ്ഞ വെള്ളിയാഴ്ച്ച തിയറ്ററുകളിൽ എത്തിയ 'A Nice Indian Boy' വേറിട്ട ചലച്ചിത്രാനുഭവം വാഗ്‌ദാനം ചെയ്യുന്നു. വംശീയ അതിരുകൾക്കപ്പുറം കടന്നുള്ള സ്വവർഗാനുരാഗത്തിന്റെ ആർദ്രമായ കഥയാണ് സംവിധായകൻ റോഷൻ സേഥി പറയുന്നത്.

ഉൾവലിഞ്ഞു നിൽക്കുന്ന ഡോക്ടർ നവീൻ ഗാവസ്‌കർ (കരൺ സോണി) ആണ് പ്രധാന കഥാപാത്രം. ഇന്ത്യക്കാരനായ ഗാവസ്‌കർ വെള്ളക്കാരനായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ജയ് കുറുൻഡ്കറുമായി (ജോനാഥൻ ഗ്രോഫ്) അടുക്കുന്നു.

ഇന്ത്യക്കാരായ മാതാപിതാക്കൾ ജയിനെ ദത്തെടുത്താണ്. ഇന്ത്യൻ സംസ്കാരം അറിഞ്ഞാണ് അയാൾ വളരുന്നത്. കഥ പുരോഗമിക്കുമ്പോൾ നവീന്റെ കുടുംബത്തിനു വെല്ലുവിളിയാവുന്ന തെറ്റിദ്ധാരണകളും വൈകാരിക ക്ഷോഭങ്ങളും ഉണ്ടാവുന്നു.

2002ൽ ഏറെ ജനപ്രീതി നേടിയ 'My Big Fat Greek Wedding' എന്ന ചിത്രത്തിന്റെ സ്വാധീനം ഈ പടത്തിലുണ്ടെന്നു കരൺ സോണി എൻ ബി സി ഏഷ്യൻ അമേരിക്കയോട് പറഞ്ഞു. പക്ഷെ രണ്ടും ഏറെ വ്യത്യസ്തമാണ്. ആഖ്യാന ശൈലിയിലുള്ള പുതുമയാണ് ഈ ചിത്രത്തിനു മുതൽക്കൂട്ടാവുന്നത്.

ജസ്റ്റിൻ ബൾഡോണിയുടെ വെഫെയ്‌റർ സ്റ്റുഡിയോസ് നിർമിച്ച ചിത്രം സുപരിചിതമായ പല വഴികളിലൂടെയും സഞ്ചരിക്കുന്നുണ്ട്. നവീനും ജെയും കണ്ടുമുട്ടുന്നത് ഹൈന്ദവ ക്ഷേത്രത്തിലാണ്. പിന്നീട് അവർക്കിടയിൽ ഉണ്ടാവുന്ന ഭിന്നതകൾ പ്രതീക്ഷിച്ച വഴി തന്നെ.

"എല്ലാവർക്കുമുള്ള ചിത്രമാണിത്," സേഥി പറഞ്ഞു. "എല്ലാവരും കാണണം."

സേഥി സൗത്ത് ഏഷ്യൻ സിനിമകളിൽ അപരിചിതനല്ല. '7 Days,' 'World’s Best' എന്നിവയാണ് അടുത്തകാലത്തെ സൗത്ത് ഏഷ്യൻ മുഖ്യകഥാപാത്രങ്ങളുള്ള ചിത്രങ്ങൾ.

സൗത്ത് ഏഷ്യൻ കുടുംബങ്ങളിൽ സംസാരിക്കാൻ മടിക്കുന്ന സ്വവർഗാനുരാഗ വിഷയം സേഥിക്കു ഏറെ സൂക്ഷ്മത ആവശ്യപ്പെട്ടിരിക്കാം എന്ന് നിരൂപകർ പറയുന്നു.

'A Nice Indian Boy' a nice experience 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക