ഒരു തൊഴുത്ത്
പലതായി വിഭജിക്ക പ്പെടുന്നു
ഇടയനില്ലാ കുഞ്ഞാടുകളുടെ
അനിശ്ചിതത്വം
അന്നാസ് കയ്യാഫാസ് -
മാരുടെ പുതു ജന്മം
കായേനും ഹാബേലും വീണ്ടും
ബലിതർ ക്കത്തിൽ
കൈ, കഴുകുവാൻ
എനിക്ക് മനസ്സില്ല (പുതിയപീലാത്തോസ്)
അവർ കാൽ കഴുകൽ അഭിനയിച്ച്
ഇപ്പോഴും കാലു വാരി ക്കൊണ്ടേ യിരിക്കുന്നു.
(ശേഷം ഭാഗങ്ങൾ സ്ക്രീനിൽ)