Image
Image

ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന, നിവർന്നു നിൽക്കാനാവാത്ത അവസ്ഥയിലാണ് വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട്

പി പി ചെറിയാൻ Published on 12 April, 2025
ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന, നിവർന്നു നിൽക്കാനാവാത്ത അവസ്ഥയിലാണ് വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട്

മെസ്‌ക്വിറ്റ് :ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട് പറഞ്ഞു. മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റര് എ യുടെ  ആഭിമുഖ്യത്തിൽ വലിയ നോമ്പ് നോടനുബന്ധിച്ച് നാല്പതാം വെള്ളിയാഴ്ച  ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ സംഘടിപ്പിച്ച  സന്ധ്യാനമസ്കാരത്തിനിടയിൽ "ക്രിസ്തുവിനോടൊപ്പം" എന്ന വിഷയത്തെ ആധാരമാക്കി  വചനശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു ഫാർമേഴ്സ് മാർത്തോമ ചർച്ച് അസിസ്റ്റൻറ് വികാരി റവ:അബ്രാഹാം തോമസ് പാണ്ടനാട്.

ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടെത്തുമ്പോൾ ജീവിതത്തിൻറെ പൂർത്തീകരണം സംഭവിക്കുന്നു പരീക്ഷകൾ സഹിച്ച് ക്രിസ്തുവിനോടുകൂടെ നാം സഞ്ചരിക്കുമ്പോൾ ക്രിസ്തു എപ്രകാരം തന്റെ  പരീക്ഷയെ അതിജീവിച്ചു വോ അതുപോലെ നമ്മുടെ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പരീക്ഷകളെ അതിജീവിക്കുവാൻ ക്രിസ്തു നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന  വിശ്വാസം നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കണം. ലോകത്തിൻറെ സമ്പന്നതയെ തെരഞ്ഞെടുത്ത ലോത്തിന്റെയും അതേസമയം  മരുഭൂമിയും മൊട്ടക്കുന്നുകളും തിരെഞ്ഞെടുത്ത എബ്രഹാമിന്റെയും  ജീവിതത്തിലുണ്ടായ അനുഭവം നമ്മുടെ മുൻപിൽ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു  ലോത്ത്  വന്നു താമസിച്ച നഗരമായ "സോദോം-ഗൊമോറാ" അനുഭവം നമ്മുടെ  ജീവിതത്തിൽ  ഉണ്ടാകുവാൻ നാം അനുവദിക്കരുത് അച്ചൻ ഉദ്ബോധിപ്പിച്ചു.

യുവജനസഖ്യം  വൈസ് പ്രസിഡണ്ട് റവ ഷൈജു സിജോയ് അധ്യക്ഷത വഹിച്ചു. സെന്റർ വൈസ് പ്രസിഡന്റ് ജൊഹാഷ്‌ ജോസഫ് ,സ്വാഗതവും സെക്രട്ടറി സിബി മാത്യു നന്ദിയും പറഞ്ഞു. റിപ്‌സൺ തോമസ്,ആഷ്‌ലി സുഷിൽ ,ടോയ്, അലക്സാണ്ടർ,എന്നിവർ വിവിധ ശുശ്രുഷകൾക്കു നേത്ര്വത്വം നൽകി. 
 

Join WhatsApp News
Jayan varghese 2025-04-12 16:36:10
വചന ശുസ്രൂഷ അച്ചായന്മാർക്ക് എത്രയാണ് ദിവസക്കൂലി ? ആടിന്റെ കുഞ്ഞിന് വേണ്ടിയാണ് അതിന്റെ പാൽ. അല്ലാതെ അതിനെ മേയ്ക്കന്നവന് വേണ്ടിയല്ല. ഒരാടും പറയുന്നില്ല എന്നെയൊന്നു മേയ്ക്കണമേയെന്ന്. നിങ്ങൾ കൂട്ടിലാക്കിയത് കൊണ്ടാണ് അത് ഭക്ഷണത്തിനു വേണ്ടി കരയുന്നത്. ചുമ്മാ അഴിച്ചു വിട്ടേക്കൂ അത് സ്വതന്ത്രമായി സന്തോഷത്തോടെ ജീവിച്ചു കൊള്ളും ?
റെജീസ് നെടുങ്ങാടപ്പള്ളി 2025-04-13 04:54:03
ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. 1) ദൈവം എന്തിനാണ് മനുഷ്യരെ ഉണ്ടാക്കിയത്? എന്തിനാണ് പ്രപഞ്ചം ഉണ്ടാക്കിയത്? 2) രണ്ടാമതും യേശു വരുമോ? ആദ്യത്തെ വരവ് അത്ര ശരിയാകാഞ്ഞാറ്ജ് കൊണ്ടാണോ രണ്ടാമത് വരേണ്ടി വരുന്നത്? അതോ suppli എഴുതനാണോ വരുന്നത്?. 3) ഇപ്പോൾ ഈ യേശു എവിടെയാണ് താമസിക്കുന്നത്? ഫോൺ നമ്പർ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ, e-mail address എങ്കിലും ഉണ്ടോ? പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളേറ്റും തെറ്റിച്ച് അദ്ദേഹം ഉയിർത്ത് എഴുന്നേറ്റോ? അദ്ദേഹത്തിന്റെ അച്ഛൻ ആരായിരുന്നു.? മനുഷ്യൻ എങ്ങനെയാണു ദൈവത്തെ കണ്ട് പിടിച്ചത്, എന്തിനു വേണ്ടി ആയിരുന്നു? എന്തു കാരണതലാണ് കൊതുകിനെ ദൈവം ഉണ്ടാക്കിയത്? പരസ്പരം കടിച്ചു കീറി ആഹാരമാക്കാൻ എന്തിനു ദൈവം ജന്തുക്കളെ ഉണ്ടാക്കി? വളരെ ദുർബലമായ ഈ മനുഷ്യ ശരീരം ദൈവം തന്നെ ഉണ്ടാക്കിയതാണോ? ഗോവിന്ദച്ചാമി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ യേശുവിനു info കിട്ടിയിരുന്നോ? നരകം എന്തിനാണ് ദൈവം സൃഷ്ടിച്ചത്? സ്വർഗ്ഗത്തിന് parking lot ഉണ്ടോ? കോവിഡ് വരുന്ന കാര്യം യേശുവിനു മുന്നറിവ് ഉണ്ടായിരുന്നോ? ആർക്കു വേണമെങ്കിലും ഉത്തരങ്ങൾ പറയാം.
Nainaan Mathullah 2025-04-13 23:28:21
Looks like Mr. Jayan has some complaints against some priests that he use it against all priests. There are many here that appreciate the services of priests. About Regis Nedunghadappally’s questions, some of the questions only God can answer. Answers to most of the questions are in the Bible. Best thing to do is to read Bible daily, and meditate on it, and attend a church that teach the Bible. Another option is to study the Bible by joining a Bible College program, or read few Bible commentaries. Jesus said, Seek, and you will find. Some of the questions, answers come from life experience only. Your mind will not accept the answer another person gives.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക