ചൈന ഉൾപ്പെടെ പല രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാവാനുള്ള സാധ്യത ഉയർന്നതോടെ വെള്ളിയാഴ്ച്ച യുഎസ് സ്റ്റോക്കുകൾ വീഴ്ചയിൽ നിന്നു കരകയറി. വോൾ സ്ട്രീറ്റിൽ അരാജകത്വം സൃഷ്ടിച്ച വാരം അവസാനിക്കുമ്പോൾ പുതിയ ഭീഷണി ചൈന ചുമത്തിയ 125% താരിഫായിരുന്നു.
എന്നാൽ പ്രസിഡന്റ് ട്രംപ് അടിക്കടി തീരുവ കൂട്ടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഫലിതമാണെന്ന് വിശേഷിപ്പിച്ച ചൈന ഇനി തീരുവ കൂട്ടാൻ ഉദ്ദേശിക്കുന്നില്ല എന്നു പ്രഖ്യാപിക്ക കൂടി ചെയ്തപ്പോൾ വിപണിയിൽ തണുപ്പുണ്ടായി.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 619 പോയിന്റ് ഉയർന്നു: 1.6%. വ്യാഴാഴ്ച്ച 1,014.79 പോയിന്റ് വീണിരുന്നു. 2023 നവംബറിനു ശേഷം ഡൗ നേടിയ ഏറ്റവും വലിയ ഉയർച്ച ആയിരുന്നു ഈയാഴ്ച്ച: 5%.
വെള്ളിയാഴ്ച്ച എസ്&പി 500, നാസ്ഡാഖ് എന്നിവ യഥാക്രമം 1.8%, 2.1% എന്നിങ്ങനെ കൂടി.
ചൈന മൂന്നാം തിരിച്ചടി നടത്തിയ വെള്ളിയാഴ്ച്ച രാവിലെ കൂപ്പുകുത്തിയ സ്റ്റോക്കുകൾ ഉച്ചകഴിഞ്ഞു പിടിച്ചു കയറിയത് ചൈന വഴങ്ങുന്നു എന്ന സൂചന ട്രംപ് നൽകിയപ്പോഴാണ്.
US markets recover as week closes