2025 മെയ് 10 ന് നടക്കുന്ന കെ.സി.എസ് ചിക്കാഗോയുടെ യൂത്ത് ഫെസ്റ്റിവല്‍ കോഡിനേറ്ററായി ജയ കുളങ്ങര നിയമതയായി. ഏതാണ്ട് 600 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ഈ കലോത്സവം സംഘടിപ്പിക്കുന്നതിന് നല്ല അര്‍പ്പണ ബോധവും, ക്ഷമയും, ഓര്‍ഗനൈസേഷന്‍ സ്‌കില്‍സും ഉള്ള വ്യക്തിത്വങ്ങളെ തിരഞ്ഞു കൊണ്ടിരുന്നപ്പോള്‍, ആദ്യമേ തന്നെ മനസ്സിലേക്ക് ഉയര്‍ന്നു വന്ന പേരാണ് ജയയുടേത്. നല്ല ക്ഷമയും പക്വതയും നിഷ്പക്ഷവുമായ ജയയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ശ്രദ്ധയമാണ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കെ.സി.എസിന്റെ വിവിധ ബോര്‍ഡുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജയയുടെ പ്രവര്‍ത്തനപരിചയം 2025ലെ കെ.സി.എസ് യൂത്ത് ഫെസ്റ്റിവലിന് തിളക്കം കൂട്ടം എന്നുള്ളതിന് സംശയമില്ല. ജയക്ക് കെ.സി.എസ് ചിക്കാഗോയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഷാജി പള്ളിവീട്ടില്‍
കെ.സി.എസ് ജനറല്‍ സെക്രട്ടറി