Image

പൊതുജനാരോഗ്യത്തിന് ഭീഷണി; അഞ്ചാംപനി കേസുകളും വ്യാപനവും വർധിക്കുന്നു

രഞ്ജിനി രാമചന്ദ്രൻ Published on 12 April, 2025
പൊതുജനാരോഗ്യത്തിന് ഭീഷണി; അഞ്ചാംപനി കേസുകളും വ്യാപനവും വർധിക്കുന്നു

2025 ഏപ്രിൽ 10 വരെ, 25 സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലുമായി 712 സ്ഥിരീകരിക്കപ്പെട്ട അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അലാസ്ക, അർക്കൻസാസ്, കാലിഫോർണിയ, കൊളറാഡോ, ഫ്ലോറിഡ, ജോർജിയ, ഹവായ്, ഇൻഡ്യാന, കാൻസാസ്, കെന്റക്കി, മേരിലാൻഡ്, മിഷിഗൺ, മിനസോട്ട, ന്യൂജേഴ്സി, ന്യൂ മെക്സിക്കോ, ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക് സ്റ്റേറ്റ്, ഒഹായോ, ഒക്ലഹോമ, പെൻസിൽവാനിയ, റോഡ് ഐലൻഡ്, ടെന്നസി, ടെക്സാസ്, വെർമോണ്ട്, വാഷിംഗ്ടൺ എന്നിവ ഉൾപ്പെടുന്നു. 2024 ൽ മൊത്തം 285 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ നിന്ന് ഈ വർഷത്തെ വർദ്ധനവ് വ്യക്തമാണ്.


പെട്ടെന്നുള്ള വ്യാപനം :

അഞ്ചാംപനി  എന്നത് ഒരു വൈറസ് മൂലമുണ്ടാകുന്നതും വളരെ വേഗത്തിൽ പകരുന്നതുമായ രോഗമാണ്. ഇതിനെ റൂബിയോള  എന്നും വിളിക്കാറുണ്ട്. വാക്സിനേഷനിലൂടെ ഈ രോഗം വരുന്നത് തടയാൻ സാധിക്കും.

2025 ൽ ഇതുവരെ 7 കേസുകൾ  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരീകരിക്കപ്പെട്ട കേസുകളിൽ 93% (660/712) വും പെട്ടെന്നുള്ള വ്യാപനവുമായി ബന്ധപ്പെട്ടതാണ്. 2024 ൽ 16 കേസുകളാണ്  റിപ്പോർട്ട് ചെയ്യപ്പെട്ടത്, അന്ന് 69% കേസുകളും (198/285 )  പെട്ടന്നുള്ള രോഗ വ്യാപനവുമായി  ബന്ധപ്പെട്ടതായിരുന്നു.


വാക്സിനേഷന്റെ പ്രാധാന്യം:

അഞ്ചാംപനി 2000-ൽ അമേരിക്കയിൽ നിന്ന് ഔദ്യോഗികമായി നിർമ്മാർജ്ജനം ചെയ്തതാണ്. പുതിയ കേസുകൾ സാധാരണയായി വിദേശത്ത് നിന്ന് രോഗം ബാധിച്ചെത്തുന്നവരിലൂടെയാണ് ഉണ്ടാകുന്നത്. എംഎംആർ  (MMR ) വാക്സിൻ (അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല) വളരെ സുരക്ഷിതവും ഫലപ്രദവുമാണ്. ഒരു സമൂഹത്തിൽ 95% ത്തിലധികം ആളുകൾ വാക്സിൻ എടുക്കുമ്പോൾ, സാമൂഹിക പ്രതിരോധശേഷി  വഴി മറ്റുള്ളവരും സംരക്ഷിക്കപ്പെടുന്നു.

എന്നിരുന്നാലും, യുഎസിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ വാക്സിനേഷൻ നിരക്ക് 2019-2020 ൽ 95.2% ആയിരുന്നത് 2023-2024 ൽ 92.7% ആയി കുറഞ്ഞു. ഇത് ഏകദേശം 280,000 കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്നു. വാക്സിനേഷൻ നിരക്ക് കുറയുന്നതിനനുസരിച്ച്, വാക്സിൻ എടുക്കാത്തവരുടെ കൂട്ടായ്മകളിൽ അഞ്ചാംപനി പടരാനുള്ള സാധ്യത വർദ്ധിക്കുന്നു. ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത് അമേരിക്കയിൽ അഞ്ചാംപനി കേസുകളും പെട്ടന്നുള്ള രോഗ വ്യാപനവും  വർദ്ധിച്ചു വരികയാണെന്നും, വാക്സിനേഷന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കേണ്ടതുണ്ടെന്നുമാണ്.

അഞ്ചാംപനി എങ്ങനെ പകരുന്നു?

അഞ്ചാംപനി രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ പകരാം. രോഗി ചുമക്കുമ്പോളോ തുമ്മുമ്പോളോ പുറത്തുവരുന്ന രോഗാണുക്കൾ ശ്വസിക്കുന്നതിലൂടെ പകരാം. രോഗാണുക്കൾ ഏതെങ്കിലും പ്രതലത്തിൽ പറ്റിപ്പിടിച്ചിരുന്നാൽ, അത് സ്പർശിച്ച ശേഷം കൈ വൃത്തിയാക്കാതെ മൂക്കിലോ വായിലോ തൊട്ടാൽ രോഗം പകരാം. രോഗി പോയതിന് ശേഷം ഏകദേശം രണ്ട് മണിക്കൂർ വരെ അന്തരീക്ഷത്തിൽ ഈ വൈറസ് സജീവമായിരിക്കും.

അഞ്ചാംപനിയുടെ ലക്ഷണങ്ങൾ:

രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം 7 മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഉയർന്ന പനി (104°F (40°C) വരെ)
ചുമ,ഒലിപ്പ്ക,ണ്ണിൽ ചുവപ്പ്, നീറ്റൽ, തൊണ്ടവേദന, ചെറിയ വെളുത്ത കുത്തുകൾ വായിൽ ചുവന്ന തടിപ്പ്, സാധാരണയായി മുഖത്ത് തുടങ്ങി പിന്നീട് ശരീരത്തിലേക്ക് വ്യാപിക്കുന്നു

അഞ്ചാംപനിയുടെ അപകടങ്ങൾ:

ചില ആളുകളിൽ അഞ്ചാംപനി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്: ചെവിയിലെ അണുബാധ, ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിന് വീക്കം, വയറിളക്കം, ഛർദ്ദി, ഗർഭിണികൾക്ക് ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് സാധ്യത
അഞ്ചാംപനി വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം MMR വാക്സിൻ എടുക്കുക എന്നതാണ്. ഇത് വളരെ സുരക്ഷിതവും ഫലപ്രദവുമാണ്.

 

 

 

English summery:

A threat to public health; measles cases and spread are increasing.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക