Image

ബാലുശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 12 April, 2025
ബാലുശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. ഉണ്ണികുളം സ്വദേശി സത്യൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.50ന് ബാലുശ്ശേരി ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു അപകടം.

താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വീരമണി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ് സത്യനെസത്യനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

 

 

English summery:

The pedestrian who was injured after being hit by a private bus in Balussery has died.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക