പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തം. ശനിയാഴ്ച മുർഷിദാബാദിൽ നടന്ന പുതിയ അക്രമത്തിൽ രണ്ട് പേരെ ജനക്കൂട്ടം വെട്ടിക്കൊന്നു. മറ്റൊരാൾക്ക് പരിക്കേറ്റു. ഇതുവരെ 110-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, വിവിധ സ്ഥലങ്ങളിൽ പോലീസ് റെയ്ഡുകൾ തുടരുകയാണ്.
അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു, അതേസമയം അക്രമത്തിൽ തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി പ്രതിഷേധ പ്രകടനങ്ങളും നടത്തി.
ശനിയാഴ്ച ജാഫ്രാബാദ് ഗ്രാമത്തിൽ അക്രമാസക്തരായ ജനക്കൂട്ടം അച്ഛനെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.