Image

ട്രംപിന്റെ താരിഫ് 'ദുർവിനിയോഗം' പിഴച്ച കാൽവയ്‌പ്പെന്ന് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് (പിപിഎം)

Published on 13 April, 2025
ട്രംപിന്റെ താരിഫ് 'ദുർവിനിയോഗം' പിഴച്ച കാൽവയ്‌പ്പെന്ന് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് (പിപിഎം)

താരിഫുകൾ ദുരുപയോഗം ചെയ്യുന്നത് തെറ്റായ കാൽവയ്പാണെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ആദ്യഭരണത്തിൽ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് അഭിപ്രായപ്പെട്ടു.

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ നടപടികൾ പ്രശ്നമുണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു.

ഇറക്കുമതി തീരുവ ഉപയോക്താവിന്റെ മേൽ അടിച്ചേൽപിക്കുന്ന നികുതിയാണെന്നും അതിനെ താൻ പിന്തുണയ്ക്കില്ലെന്നും ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് പറഞ്ഞു.

ഗവൺമെന്റ് നയങ്ങൾ ഉപയോഗിച്ച് മറ്റു രാജ്യങ്ങളെ താരിഫ് കുറയ്ക്കാൻ പ്രേരിപ്പിക്കുന്നത് വിജയമാവും എന്നദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ താരിഫ് ദീർഘകാലം നിലവിൽ ഇരുന്നാൽ വിലക്കയറ്റം ഉറപ്പാണ്, തൊഴിൽ നഷ്ടം ഉണ്ടാവും, സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യാം.

കെന്റക്കി റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളും ട്രംപിന്റെ നയത്തെ വിമർശിച്ചിരുന്നു. 'ദേശീയ അടിയന്തരാവസ്ഥ' ഉണ്ടെന്ന ഭാവത്തിൽ താരിഫ് ചുമത്തുന്നത് ന്യായീകരിക്കാൻ കഴിയില്ല.  

താരിഫിന്റെ കാര്യത്തിലും വിദേശ വ്യാപാരത്തിലും കോൺഗ്രസ് ഭരണഘടനാപരമായ അധികാരം ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

Pence calls abuse of tariffs 'misstep'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക