യുഎസ് എയ്‌ഡ് പൊളിച്ചടുക്കി പൂട്ടാൻ സഹായിച്ച പ്രസിഡന്റ് ട്രംപിന്റെ സഹായി സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ നിന്നു പെട്ടെന്നു രാജി വച്ചു. ട്രംപ് രണ്ടാം തവണ പ്രസിഡന്റായ ശേഷം ഓഫിസ് ഓഫ് ഫോറിൻ അസിസ്റ്റൻസ് ഡയറക്റ്ററായി നിയമിച്ച പീറ്റ് മാറോക്കൊ മൂന്നു മാസത്തിനുള്ളിലാണ് പിരിഞ്ഞത്.
യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ് അതിനുള്ളിൽ അടച്ചു പൂട്ടാൻ അദ്ദേഹം വേണ്ടതെല്ലാം ചെയ്തിരുന്നു. ഏജൻസിയുടെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ സ്ഥാനം കൂടി വഹിച്ചിരുന്നു. എന്നാൽ പുകച്ചു പുറത്തു ചാടിച്ചു എന്നാണ് റിപ്പോർട്ട്.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയുമായി ഏറ്റു മുട്ടിയ മാറോക്കൊയോട് കഴിഞ്ഞയാഴ്ച്ച വൈറ്റ് ഹൗസിൽ ഒരു യോഗത്തിനിടെ ഏജൻസി ബാഡ്ജും ലാപ്ടോപ്പും തിരിച്ചേല്പിക്കാൻ ആവശ്യപ്പെട്ടുവത്രേ.
ട്രംപ് അധികാരമേറ്റ ശേഷം യുഎസ് എയ്‌ഡിന്റെ വിദേശ ഫണ്ടിംഗ് 83% വെട്ടിയിരുന്നു. അതേക്കുറിച്ചാണത്രേ കലഹമുണ്ടായത്.
യുഎസ് മറീൻ ആയിരുന്ന മാറോക്കൊ ട്രംപിന്റെ ആദ്യ ഭരണത്തിലും സജീവമായിരുന്നു.
Official who helped demolish USAID quits