അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മനോജ് നായർക്കായി ഗോ ഫണ്ട് മി വഴി ഫണ്ട് സമാഹരിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെ.എ.ജി.ഡബ്ലിയു) ഫണ്ട് സമാഹരണത്തിൽ സഹകരിക്കാൻ അഭ്യർത്ഥിച്ചു
വാഷിംഗ്ടൺ മേഖലയിൽ വലിയ സൗഹൃദങ്ങളുള്ള മനോജ് ഇപ്പോൾ മസാച്യുസെറ്റ്സിലെ ഷാരോണിലുള്ള ട്രൂപ്പ് 95- സ്കൗട്ട് ലീഡറാണ്. കെ.എ.ജി.ഡബ്ലിയുവിൽ സജീവമായിരുന്ന മനോജിന്റെ ഭാര്യ പ്രിയ 2013 ൽ സംഘടനയുടെ എഡിറ്റോറിയൽ കമ്മിറ്റിയിലും ഉണ്ടായിരുന്നു.
മാർച്ച് 13-ന്, സ്കൂളിൽ നിന്ന് തിരിച്ചെത്തിയ മകൻ ഋഷഭ് ആണ് മനോജ് നിശ്ചലനായിരിക്കുന്നതായി കണ്ടെത്തിയത്. ഋഷഭ് പെട്ടെന്ന് 911-ൽ വിളിച്ചു, മനോജിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലച്ചോറിൽ കാര്യമായ രക്തസ്രാവം ഡോക്ടർമാർ കണ്ടെത്തിയതിനെത്തുടർന്ന് , മനോജിനെ എയർലിഫ്റ്റ് ചെയ്ത് ബോസ്റ്റൺ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. ബിഎംസി ന്യൂറോ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിലെ മെഡിക്കൽ സംഘം മനോജിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ അക്ഷീണം പരിശ്രമിക്കുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും പ്രാർത്ഥയ്‌നയോടെ കാത്തിരിക്കുന്നു.
ഇത് വരെ , മനോജ് ബോധം വീണ്ടെടുത്തിട്ടില്ല. ഹൃദയാഘാതം, ന്യുമോണിയ, അണുബാധ എന്നിവയും ബാധിച്ചു . എങ്കിലും ബന്ധുമിത്രാദികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.