വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് സുവിശേഷ പ്രവർത്തകയെ കൊല്ലത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസാണ് അഞ്ചൽ പോലീസിൻ്റെ പിടിയിലായത്.
മണ്ണൂർ സ്വദേശികളായ മൂന്നുപേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. കോതമംഗലത്തുള്ള ഒരു റിക്രൂട്ടിംഗ് ഏജൻസിയുടെ പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഈ കേസിൽ നേരത്തെ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റർ തോമസ് രാജൻ അറസ്റ്റിലായിരുന്നു. നിലവിൽ ഈ കേസിൽ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.
English summery:
Gospel worker arrested for swindling crores by promising nursing jobs abroad.