Image

ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

ജീമോന്‍ ജോര്‍ജ് Published on 06 December, 2018
ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്
ഫിലഡല്‍ഫിയ: ചരിത്രസ്മരണകളുറങ്ങുന്ന സഹോദരീയ നഗരത്തിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് പെന്‍സില്‍വേനിയായുടെ ആഭിമുഖ്യത്തില്‍ 32-മത് സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം 2.30 മുതല്‍(George Washington high school, 10175 Bustleton Ave Philadelphila, PA, 19116) ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്.

അമേരിക്കന്‍ ഐക്യനാടുകളില്‍ കുടിയേറിയ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി  ഒരുമിച്ചാഘോഷിക്കുവാനും കൊണ്ടാടുവാനും അതിലും ഉപരി ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ട് ആദ്യകാല കുടിയേറ്റക്കാര്‍ തുടങ്ങിവച്ച ക്രിസ്തുമസ് പുതുവത്സരാഘോഷം പിന്‍തലമുറകള്‍ ഏറ്റെടുത്ത് നടത്തിവരുന്നത് തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളുടെ പൈതൃകങ്ങളും ഉയര്‍ത്തി പിടിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ വമ്പിച്ച സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് മലങ്കര കാത്തലിക് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത ഫിലിപ്പോസ് മോര്‍ സ്‌റ്റേഫാനോസ് തിരുമേനിയാണ്.
സഹോദരീയ നഗരത്തിന്റെ മുഖ്യഭരണാധികാരി ജിം കെന്നി(മേയര്‍ ഫിലഡല്‍ഫിയ) ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഉത്തമ സുഹൃത്തും ബ്രയന്‍ ഫിറ്റ്‌സ് പാട്രിക്(യു.എസ്.) കോണ്‍ഗ്രസ് തുടങ്ങിയവരും ഇതര സാമൂഹിക നേതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യവും സമ്മേളനവേദിയില്‍ ഉണ്ടായിരിക്കുന്നതാണ്.

എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ നേതൃത്വത്തിലുള്ള സംയുക്ത ക്രിസ്തുമസ് ആഘോഷത്തിനോടനുബന്ധിച്ച് ഫിലഡല്‍ഫിയ സിറ്റിയില്‍ നിന്നും അന്നേ ദിവസം എക്യൂമെനിക്കല്‍ ദിനം ആയി പ്രഖ്യാപിച്ചിട്ടുള്ള അറിയിപ്പും ഔദ്യോഗികമായിട്ട് അറിയിക്കുന്നതായിരിക്കും.

എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മുത്തുകുടകള്‍ വാദ്യമേളം, കൊടികള്‍, രൂപങ്ങള്‍ ക്രിസ്തുമസ് പാപ്പ തുടങ്ങിയവയുടെ അകമ്പടികളോടെ കേരളീയ ക്രിസ്തീയ പരമ്പരാഗതരീതിയില്‍ മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരവും  വര്‍ണ്ണശബളവുമായ ഘോഷയാത്രക്കുശേഷം എക്യൂമെനിക്കല്‍ ഫെലോഷിപ്പിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് നടത്തുന്ന ആരാധനായോഗവും ക്രിസ്തുമസ് ടീമില്‍ പ്രകാശം പരത്തിക്കൊണ്ട് മുഖ്യാതിഥി ക്രിസ്തുമസ് ആഘോഷത്തിന്റെ  ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നതും തുടര്‍ന്ന് ക്രിസ്തുമസ് ദൂത് നല്‍കുന്നതുമാണ്.
ഐക്യകേരളം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ഭീകരവും ഭയാനകവുമായ പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ മുന്‍നിര്‍ത്തി ഈ വര്‍ഷം നടത്തുന്ന ധനശേഖരണത്തിന്റെ ചാരിറ്റി റഫിള്‍ ടിക്കറ്റ് വിജയികളെ വേദിയില്‍ വച്ചു തന്നെ തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതും കൂടാതെ വ്യത്യസ്തവും ആകര്‍ഷകവുമായി കമനീയ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന സ്മരണികയുടെ പ്രകാശന കര്‍മ്മവും തദവസരത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നതായിരിക്കും. എക്യൂമെനിക്കല്‍ ഫെലോഷിപ്പിലുള്ള ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിദ്ധ്യമാര്‍ന്ന ക്രിസ്തീയ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നതും ഫിലഡല്‍ഫിയായിലുള്ള വിവിധ നൃത്തവിദ്യാലയങ്ങള്‍ ക്രിസ്തുവേദിയില്‍ അരങ്ങേറുന്നതും ഫില്‍ഡല്‍ഫിയായിലുള്ള  വിവിധ നൃത്തവിദ്യാലയങ്ങള്‍ ക്രിസ്തുദേവന്റെ തിരുപിറവി സംഗീതനൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നതുമാണ്. സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേക ആകര്‍ഷകമായ എക്യൂമെനിക്കല്‍  കരോള്‍ ഗായകസംഘം സാബു പാമ്പാടി(ക്വയര്‍ കോഡിനേറ്റര്‍)യുടെ നേതൃത്തത്തില്‍ അണിയറയില്‍ തയ്യാായി വരുന്നതായും ക്രിസ്തീയ പാരമ്പര്യതയുടെ സംഗീതനൃത്തരൂപമായ മാര്‍ഗ്ഗംകളി സാന്ദ്രാപോളിന്റെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിലെ തന്നെ വനിതകള്‍ അവതരിപ്പിക്കുന്നതുമാണെന്ന് അറിയിക്കുകയുണ്ടായി.

എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ബഹുജനപങ്കാളിത്തത്തോടും വോളിബോള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്, ക്വയര്‍ ഫെസ്റ്റ്-2018 തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയുണ്ടായി. വേള്‍ഡ്് പ്രയര്‍ മാര്‍ച്ച് 2-ാം തീയതി ശനിയാഴ്ച നടത്തുന്നതായിരിക്കും.

റവ.ഫാ.സജി മുക്കൂട്ട് (ചെയര്‍മാന്‍)റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശേരില്‍(കോ-ചെയര്‍മാന്‍), റവ.ഫാ.റെനി ഏബ്രഹാം(റിലിജിയസ് ആക്ടിവിറ്റീസ്) അനില്‍ ബാബു(സെക്രട്ടറി), ഷാലു പൂന്നൂസ് (ട്രഷറാര്‍), ബിനു ജോസഫ് (ജോ.സെക്രട്ടറി), തോമസ് ചാണ്ടി ( ജോ.ട്രഷറാര്‍), ജീമോന്‍ ജോര്‍ജ്(പി.ആര്‍.ഓ), ബോബി ഇട്ടി(ചാരിറ്റി), ജോര്‍ജ് എം.മാത്യു(സുവനീര്‍), ഷൈലാ രാജന്‍(പ്രോഗ്രാം), ജയാ നൈനാന്‍(വിമന്‍സ് ഫോറം), ഗ്ലാഡവിന്‍ മാത്യു(യൂത്ത്), രാജു ഗീവറുഗീസ്(പ്രൊസിഷന്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ പ്രത്യേക പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

ഈ സംയുക്ത ക്രിസ്തുമസ് ആഘോഷം മലയാളത്തിലെ പ്രമുഖ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നതുമായിരിക്കും. സംയുക്ത ക്രിസ്തുമസ് ആഘോഷ വേദിയിലേക്ക് എല്ലാവരെയും കുടുംബസമേതം കര്‍ത്തൃനാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക.

www. philadelphiaecumenical.org


ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക