Image

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

ജോര്‍ജ് തുമ്പയില്‍ Published on 28 January, 2019
ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ന്യൂയോര്‍ക്ക് കലഹാരി റിസോര്‍ട്ട് ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 17 മുതല്‍ 20 വരെ നടക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം ഞായറാഴ്ച്ച കോണ്‍ഫറന്‍സ് ടീം മൂന്ന് ഇടവകകള്‍ സന്ദര്‍ശിച്ചു. ലോംഗ് ഐലണ്ട് ലെവിറ്റ് ടൗണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ എത്തിയ പ്രതിനിധി സംഘത്തെ വി. കുര്‍ബാനയ്ക്കുശേഷം അസിസ്റ്റന്റ് വികാരി ഫാ. ഏബ്രഹാം ജോര്‍ജ് സ്വാഗതം ചെയ്തു. വികാരി വെരി. റവ. ഡോ. മത്തായി യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ സന്നിഹിതനായിരുന്നു. കോണ്‍ഫറന്‍സ് സെക്രട്ടറി ജോബി ജോണ്‍ കോണ്‍ഫറന്‍സിന്റെ പൊതുവായ നടത്തിപ്പിനെക്കുറിച്ചും കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യു വര്‍ഗീസ് റജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ചും ഫിനാന്‍സ്, ചെയര്‍ പേഴ്‌സണ്‍ തോമസ് വര്‍ഗീസ് സുവനീര്‍ പരസ്യങ്ങളെക്കുറിച്ചും സ്‌പോണ്‍സര്‍ഷിപ്പ് സാധ്യതകളെക്കുറിച്ചും സംസാരിച്ചു. സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ റോസ്‌മേരി യോഹന്നാന്‍ മേരി വര്‍ഗീസ് എന്നിവരും പങ്കെടുത്തു. രണ്ട് ഗ്രാന്റ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയും 15 സുവനീര്‍ പരസ്യങ്ങള്‍ ലഭിച്ചതായും ട്രഷറാര്‍ മാത്യു വര്‍ഗീസ് അറിയിച്ചു.

പെന്‍സില്‍വനിയ, ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ എത്തിയ പ്രതിനിധി സംഘത്തെ വികാരി ഫാ. അബു പീറ്റര്‍ വി. കുര്‍ബാനയ്ക്കുശേഷം സ്വാഗതം ചെയ്തു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോസഫ് ഏബ്രഹാം, സുവനീര്‍ ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, സുവനീര്‍ കോ ഓര്‍ഡിനേറ്റര്‍ ദീപ്തി മാത്യു എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിവിധ തലങ്ങളെ ആസ്പദമാക്കി സംസാരിച്ചു. സ്റ്റാറ്റന്‍ ഐലണ്ട് ഏരിയാ കോ ഓര്‍ഡിനേറ്റര്‍ ബിജു തോമസും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. 

ഫിലഡല്‍ഫിയ ഡെവറോക്‌സ് അവന്യുവിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ എത്തിയ പ്രതിനിധി സംഘത്തെ വി. കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഡോ. സാമുവല്‍ കെ. മാത്യു സ്വാഗതം ചെയ്തു. ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് രാജന്‍ പടിയറ, ജിനു പീറ്റര്‍, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള വിവരണം നല്‍കി. റജിസ്‌ട്രേഷന്‍ ഫോം നല്‍കിയും, സുവനീര്‍ പരസ്യങ്ങള്‍ നല്‍കിയും ഇടവകാംഗങ്ങള്‍ സഹകരിച്ചതായി ജേക്കബ് ജോസഫ് അറിയിച്ചു.

കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ വിപുലമായ അടുത്ത യോഗം മാര്‍ച്ച് 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ന്യൂജഴ്‌സിയിലെ ക്ലിഫ് ടണിലുള്ള സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ വച്ച് നടക്കുമെന്ന് സെക്രട്ടറി ജോബി ജോണ്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: www.fyconf.org.

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു
ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക