Image

ന്യൂസിലന്‍ഡില്‍ മാന്ദ്യം; പലിശനിരക്ക് 14 വര്‍ഷത്തെ ഉയര്‍ന്ന തലത്തില്‍

Published on 20 June, 2023
 ന്യൂസിലന്‍ഡില്‍ മാന്ദ്യം; പലിശനിരക്ക് 14 വര്‍ഷത്തെ ഉയര്‍ന്ന തലത്തില്‍

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് സാന്പത്തിക മാന്ദ്യത്തില്‍. റിസര്‍വ് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ് പലിശനിരക്ക് 14 വര്‍ഷത്തെ ഉയര്‍ന്ന തലത്തിലേക്കു വര്‍ധിപ്പിച്ചതോടെയാണു രാജ്യം ഔദ്യോഗികമായി മാന്ദ്യത്തിലായത്.
ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ന്യൂസിലന്‍ഡിന്റെ ജിഡിപി 0.1 ശതമാനമാണ്. മുന്പുള്ള പാദത്തില്‍ ഇത് 0.7 ശതമാനമായിരുന്നു.

2021 ഒക്ടോബറിനുശേഷം ന്യൂസിലന്‍ഡ് കേന്ദ്ര ബാങ്ക് പലിനനിരക്ക് വര്‍ധിപ്പിക്കുകയാണ്. കോവിഡ് മഹാമാരിക്കുശേഷം പലിശനിരക്ക് വര്‍ധിപ്പിക്കാനാരംഭിച്ച രാജ്യങ്ങളിലൊന്നുകൂടിയാണു ന്യൂസിലന്‍ഡ്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക