മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ മാര്‍ഗംകളി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഇടവക ദിനത്തിനോടും കൂടാരയോഗ വാര്‍ഷികത്തിനോടും അനുബന്ധിച്ചാണ് ഇടവകാംഗങ്ങള്‍ മാര്‍ഗംകളി നടത്തുന്നത്.
ക്‌നാനായ തനത് കലാരൂപമായ മാര്‍ഗംകളി ഓസ്‌ട്രേലിയന്‍ മണ്ണിലും ഇതിനോടകംതന്നെ വേരുറപ്പിച്ച് കഴിഞ്ഞു. കംഗാരുക്കളുടെ നാട്ടിലെ ക്‌നാനായ തലമുറകളിലേക്ക് മാര്‍ഗംകളി പകര്‍ന്നു കൊടുക്കുക എന്ന ഉദേശ്യത്തോടെയാണ് കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചിരിക്കുന്നത്.
അജുമോന്‍ കുളത്തുംതല, അലക്‌സ് ആന്റ്ണി പ്ലാക്കൂട്ടത്തില്‍, സുനു ജോമോന്‍ കുളഞ്ഞിയില്‍, സില്‍വി ഫിലിപ്പ് കമ്പക്കാലുങ്കല്‍, ടിന്റു അനു പുത്തന്‍പുരയില്‍, അനിത ഷിനോയ് മഞ്ഞാങ്കല്‍, സെലിന്‍ മനോജ് വള്ളിത്തോട്ടം, സിസി സിബി പുലികുത്തിയേല്‍, വിന്‍സി ജോ ഉറവക്കുഴിയില്‍,
ജോമോള്‍ എബ്രഹാം ഒറ്റക്കാട്ടില്‍, ജെറ്റിമോള്‍ സിജോ മൈക്കുഴിയില്‍, ജിസ്മി ജെസ്റ്റിന്‍ തൂമ്പില്‍, സൈനു സിറില്‍ മൂലക്കാട്ട്, സീന ജോയ് ഉള്ളാട്ടില്‍, സൗമ്യ ഷിജോ പള്ളിക്കടവില്‍, സുജ സിജോ ചാലായില്‍, മെലിസ്സ ജോസഫ് ചക്കാലയില്‍, അനു തൊമ്മി മലയില്‍, ജോസ്മി ചിക്കു കുന്നത്ത്, ക്രിസ്റ്റി ബിജിമോന്‍ ചാരംകണ്ടത്തില്‍, നികിത ബോബി കണ്ടാരപ്പള്ളില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിക്കൊണ്ടാണ് മെഗാ മാര്‍ഗംകളി നടത്തപ്പെടുന്നത്.
ക്‌നാനായ പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മഹാ വിളംബരം നടക്കുന്ന സംഗമവേദിയായ ഈ മെഗാ മാര്‍ഗംകളിയില്‍ പങ്കെടുക്കുവാന്‍ എല്ലാ ഇടവകാംഗങ്ങളെയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍, ഇടവകദിനം കോര്‍ഡിനേറ്റര്‍മാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവര്‍ അറിയിച്ചു.