Image

എം.ഒ. രഘുനാഥ്: എമിരറേറ്റ്സ് ലൈബ്രേറിയൻ അവാർഡ് കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യകാരനായ ലൈബ്രേറിയൻ

Published on 11 February, 2024
എം.ഒ. രഘുനാഥ്: എമിരറേറ്റ്സ് ലൈബ്രേറിയൻ അവാർഡ് കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യകാരനായ ലൈബ്രേറിയൻ

എമിറേറ്റ്സ് എയർലൈൻസ് ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ ലൈബ്രേറിയൻ ഓഫ് ദി ഇയർ അവാർഡ് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തനകനുമായ എം.ഒ. രഘുനാഥിന്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രൊഫഷണലാണ് രഘുനാഥ്. എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ ദുബായിലെ എക്‌സിക്യൂട്ടീവ് കൗൺസിലുമായി സഹകരിച്ച് സ്കൂൾ ലൈബ്രറികളുടെ നൂതനവും വ്യത്യസ്തത നിറഞ്ഞ ഇടപെടലുകളും ലൈബ്രേറിയന്റെ പ്രതിബദ്ധതയും പരിഗണിച്ച് നൽകുന്ന പുരസ്കാരമാണ് "ലൈബ്രേറിയൻ ഓഫ് ദി ഇയർ. "

വേറിട്ടതും നവീനവുമായ അക്കാദമിക് ഇടപെടലുകൾ, വായനയെ പരിപോഷിപ്പിക്കുന്ന നടപടികൾ, അത്യാധുനിക സാങ്കേതിക വിദ്യയുടെ മാതൃകാപരമായ വിനിയോഗം, അറബിക് ഉൾപ്പെടെയുള്ള ഭാഷകളിൽ വിദ്യാർഥികൾക്ക് ഒരുക്കിനൽകുന്ന സാധ്യതകൾ തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങളെ മുൻ നിർത്തി, യു.എ.ഇ. യിലെ നൂറുകണക്കിന് സ്ഥാപനങ്ങളിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടവരിൽ നടത്തിയ സൂക്ഷ്മപരിശോധനയ്ക്കുശേഷം അവസാന റൗണ്ടിൽ എത്തിയ  ഏഴുപേരെ വിദഗ്ധ ജഡ്ജിങ് പാനൽ സന്ദർശിച്ച്, നേരിട്ട് വിലയിരുത്തിയശേഷമാണ് പുരസ്കാര നേതാവിനെ നിശ്ചയിക്കുന്നത്.  ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ലൈബ്രറി പ്രൊഫഷണലാണ് എം.ഒ. രഘുനാഥ്.

മലയാളിയായ എം ഒ രഘുനാഥ് യു.എ.ഇ. യിലെ സാംസ്കാരിക കൂട്ടായ്മകളിലെ നിറഞ്ഞ സാന്നിധ്യമാണ്. സാഹിത്യത്തിലും തന്റേതായ ഇടപെടലുകൾ നടത്തുന്ന വ്യക്തിയാണ്. ആറു വൻകരകളിൽ നിന്നായി പതിനെട്ടു രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ദേശാന്തര മലയാള കഥകൾ എന്ന സമാഹാരമുൾപ്പെടെ അഞ്ചോളം പുസ്തകങ്ങൾ രഘുനാഥിന്റേതായിട്ടുണ്ട്. മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ വിദഗ്ധസമിതി അംഗമാണ് എം. ഒ. രഘുനാഥ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക