Image
Image

ചിക്കാഗോയില്‍ അന്തരിച്ച ജോണ്‍ വര്‍ഗീസിന്റെ സംസ്‌കാരം മാര്‍ച്ച് 22 ശനിയാഴ്ച

കുര്യന്‍ ഫിലിപ്പ് Published on 14 March, 2025
ചിക്കാഗോയില്‍ അന്തരിച്ച ജോണ്‍ വര്‍ഗീസിന്റെ സംസ്‌കാരം മാര്‍ച്ച് 22 ശനിയാഴ്ച

ചിക്കാഗോ: അന്തരിച്ച ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സഭാംഗമായ ബ്രദര്‍ ജോണ്‍ വര്‍ഗീസിന്റെ ് (കുഞ്ഞുമോന്‍ 84) സംസ്‌കാരം മാര്‍ച്ച് 22 ശനിയാഴ്ച.

മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് 21 വെള്ളിയാഴ്ച 5 മണിക്ക് Willow Creek Community Church Northshore ( 2200 Shermar Road, Glenview) ചര്‍ച്ചില്‍ ആരംഭിക്കും. ശവസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് അവിടെ ആരംഭിച്ച് ഉച്ചയോടെ റിഡ്ജ് വുഡ് സെമിതേരിയില്‍ സമാപിക്കും.

പരേതരായ പാസ്റ്റര്‍ വി ജെ വര്‍ഗീസിന്റെയും (മൊട്ടക്കല്‍ പാപ്പച്ചന്‍)  ശോശാമ്മ വര്‍ഗീസിന്റെയും മകനാണ് പരേതന്‍. ബേബീസ് വര്‍ഗ്ഗീസ് ആണ് ഭാര്യ. പോള്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ജിലു ജോര്‍ജ് എന്നിവര്‍ മക്കളും ജിന്‍സി വര്‍ഗ്ഗീസ്, സാബു ജോര്‍ജ് എന്നിവര്‍ മരുമക്കളുമാണ്. സോണിയ, സൈറ, മാത്യു, തിയോ,ഗ്രേസ് എന്നിവരാണ് കൊച്ചുമക്കള്‍. ഏലിയാമ്മ ചാക്കോ, ഉമ്മന്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ജേക്കബ് വര്‍ഗീസ്, ഡോക്ടര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ്, ടൈറ്റസ് വര്‍ഗീസ്, പാസ്റ്റര്‍ എബ്രഹാം വര്‍ഗീസ്, പരേതരായ എം വി സാമുവേല്‍, ശോശാമ്മ വര്‍ക്കി, മറിയാമ്മ ഈശോ എന്നിവര്‍ സഹോദരങ്ങളാണ്.

എറണാകുളം ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ സീനിയര്‍ മാനേജരായി  സേവനമനുഷ്ഠിച്ച പരേതന്‍ എറണാകുളം ഐപിസി ഹെബ്റോന്‍ സഭാഗം ആയിരുന്നു. 1985 ല്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം ചിക്കാഗോ റഷ് നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റല്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘകാലം  ജോലി ചെയ്തു. ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍  ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ജോയിന്‍ കണ്‍വീനറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വാര്‍ത്ത : കുര്യന്‍ ഫിലിപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക