ഒളിംപിക്സിൽ 3,000 മെഡൽ നേടിയ ആദ്യ രാജ്യമായി യുഎസ്.
ചൊവാഴ്ചയാണ് പാരീസ് ഒളിംപിക്സിൽ ഈ ചരിത്രം കുറിച്ചത്. വനിതകളുടെ 100 മീറ്റർ ബാക്കസ്ട്രോക്ക് ഫൈനലിൽ ആയിരുന്നു അത്. മത്സരത്തിൽ റീഗൻ സ്മിത്ത് വെള്ളിയും കാതറൈൻ ബെർക്കോഫ് വെങ്കലവും നേടി.
ബെർകോഫിന്റെ മെഡൽ യുഎസിന്റെ 3,000 തികച്ചെന്നു യുഎസ് ഒളിംപിക് കമ്മിറ്റി പറഞ്ഞു.
മറ്റൊരു രാജ്യവും 1,000 കടന്നിട്ടില്ലെന്നു ഇ എസ് പി എൻ പറഞ്ഞു. ചൊവാഴ്ച കിട്ടിയ മെഡലുകൾ നീന്തലിൽ മാത്രം യുഎസിന് 600 തികച്ചു. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ ഇരട്ടി.
US tops Olympic medals with 3,000