വാഷിംഗ്ടൺ, ഡി.സി: പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അധികാരമേറ്റതിൻറെ ആഘോഷങ്ങൾ തലസ്ഥാനത്തെങ്ങും അരങ്ങേറിയപ്പോൾ കൺവൻഷൻ സെന്ററിലെ ലിബർട്ടി ബാളിൽ ഫോമാ നേതാവ് കൂടിയായ വിൻസൻ പാലത്തിങ്കലും പത്നി ആശയും പങ്കെടുത്തു.
ഫ്ലോറിഡയിലെ വസതിക്കടുത്തുള്ള ചില അയൽക്കാരെയും കൂട്ടാൻ വിൻസൻ മറന്നില്ല.
പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ വേദിയിലെത്തിയെങ്കിലും സെക്യൂരിറ്റി പ്രശ്നങ്ങൾ കൊണ്ടാവാം അവർ ഹാളിൽ ജനങ്ങളുമായി ഇടപഴകാൻ എത്തിയില്ല.
ഇന്ത്യാക്കാർ കുറവായിരുന്ന ആഘോഷത്തിൽ ജസ്റ്റീസ് ഡിപ്പാർട്മെന്റിന്റെ സിവിൽ റൈറ്റ്സ് വിഭാഗം നയിക്കാൻ പ്രസിഡന്റ് നോമിനേറ്റ് ചെയ്ത് കാലിഫോർണിയ അറ്റോർണി ഹർമീത് ധില്ലൻ ശ്രദ്ധിക്കപ്പെട്ടു.
ദീർഘകാലമായി പ്രസിഡന്റ് ട്രംപിനെ ശക്തമായി പിന്തുണക്കുന്ന വിൻസനു ആഘോഷത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു .