ബഹിരാകാശത്തു മാസങ്ങൾ കുടുങ്ങിയ സുനിത വില്യംസിനും ബുച് വിൽമോറിനും നാസ ശമ്പളത്തിനു പുറമെ നല്ലൊരു തുക നൽകും. ഒരാഴ്ചത്തെ ബഹിരാകാശ ദൗത്യത്തിനു ബോയിങ്ങിന്റെ സ്റ്റാർലൈനറിൽ പോയി 286 ദിവസത്തേക്ക് കുടുങ്ങിയ അവർക്കു നഷ്ടപരിഹാരം പോലെയാണ് ഈ തുക.
മുൻ ബഹിരാകാശ സഞ്ചാരി കാടി കോൾമാൻ പറയുന്നതു ഓരോ ബഹിരാകാശ യാത്രയിലും യാത്രികന്റെ പ്രതിദിന അലവൻസ് ഇപ്പോൾ $178 ആണെന്നാണ്.
വഴിച്ചെലവ് എന്നു പറയുന്നതു പോലുള്ള ചെലവുകൾക്കും പണം കിട്ടും. 2010ൽ 159 ദിവസത്തെ ദൗത്യത്തിനു പോയ കോൾമാനു ആ വകയിൽ $636 കിട്ടി. വില്യംസിനും വിൽമോറിനും ശമ്പളത്തിനു പുറമെ $1,148 വീതം ലഭിക്കാമെന്നു കോൾമാൻ പറയുന്നു.
ഇരുവർക്കും പ്രതിവർഷ അടിസ്ഥാന ശമ്പളം $125,000 മുതൽ $163,000 വരെ ഉണ്ടാവും എന്നാണ് ജിഎസ്-15 റാങ്കിങ് അനുസരിച്ചുള്ള സൂചന.
Astronauts expected to get handsome payout