Image

ഗള്‍ഫിലെ സൗണ്ട് & ലൈറ്റ് മേഖലയില്‍ പ്രമുഖന്‍ ഹരി നായര്‍ അന്തരിച്ചു

Published on 22 March, 2025
 ഗള്‍ഫിലെ സൗണ്ട് & ലൈറ്റ് മേഖലയില്‍ പ്രമുഖന്‍ ഹരി നായര്‍ അന്തരിച്ചു

ജോഹ: ഗള്‍ഫ് മേഖലയിലെ ഇവന്റ് രംഗത്ത് സൗണ്ട് & ലൈറ്റ് മേഖലയിലെ പ്രമുഖനായ മലയാളി ഹരി നായര്‍ അന്തരിച്ചു. 49 വയസ്സുണ്ട്. പാലക്കാട് കല്ലടി സ്വദേശിയായ ഹരി നായര്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഐസിയുവിലായിരുന്നു. കരള്‍ സംബന്ധമായ അസുഖമായിരുന്നെന്ന് പറയപ്പെടുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മീഡിയ ക്രാഫ്റ്റ് എന്ന സൗണ്ട് & ലൈറ്റ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജര്‍ ആയിരുന്നു ഹരി നായര്‍. പിന്നീട് ഖത്തറിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് സ്വന്തമായി ലൈറ്റ് & സൗണ്ട് പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചു. നിരവധി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നതില്‍ ലൈറ്റ് & സൗണ്ട് രംഗത്ത് കനത്ത സംഭാവനകള്‍ ഹരി നായര്‍ നല്‍കി. വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്ക് സൗണ്ട് & ലൈറ്റിന്റെ ഡയറക്ഷന്‍ നിര്‍വഹിക്കാനുള്ള അവസരവും ഹരി നായര്‍ക്ക് ലഭിച്ചു.


Hari Nair, a prominent figure in the Gulf's sound & light sector, passes away
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക