ദോഹ : വടകര, മടപ്പള്ളിയിലെയും പരിസര പ്രദേശത്തിലെയും ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഖത്തര്‍ മുന്‍സിപാലിറ്റി & പരിസ്ഥിതി മന്ത്രലയത്തിന്റെ അനുമതിയോടെ ദോഹ, മമൂറ അല്‍ കുലൈഫത്ത് ഫാമിലി പാര്‍ക്കില്‍ നടത്തിയ ഇഫ്താര്‍ മീറ്റില്‍ മാഫ് ഖത്തര്‍ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
മാഫ് ഖത്തര്‍ ലേഡീസ് വിംഗ് അംഗങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്ന നോമ്പ് തുറ വിഭവങ്ങള്‍ ഇഫ്താറിന് മാറ്റ് കൂട്ടി . മാഫ് ഖത്തര്‍ ജനറല്‍ സെക്രെട്ടറി ശിവന്‍ വള്ളിക്കാട് സ്വാഗതം പറഞ്ഞ ഇഫ്താര്‍ മീറ്റില്‍ പ്രസിഡന്റ് ശംസുദ്ധീന്‍ കൈനാട്ടി അധ്യക്ഷത വഹിച്ചു. മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ മുസ്തഫ ഹാജി ഇഫ്താര്‍ സന്ദേശം നല്‍കി. പ്രശാന്ത് ഒഞ്ചിയം, റയീസ് മടപ്പള്ളി, യോജിഷ് കെ ടി കെ, ഷമീര്‍ മടപ്പള്ളി എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയില്‍ നൗഫല്‍ ചോറോട് നന്ദി പറഞ്ഞു. മാഫ് ഖത്തര്‍ അംഗങ്ങളും സഹ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും ലേഡീസ് വിംഗ് ഭാരവാഹികളും ഇഫ്താര്‍ മീറ്റിന് നേതൃത്വം നല്‍കി.