Image
Image

ഡാളസിൽ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങൾ റാലി നടത്തി

പി പി ചെറിയാൻ Published on 31 March, 2025
ഡാളസിൽ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങൾ റാലി നടത്തി

ഡാളസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ഡൗണ്ടൗൺ ഡാളസിൽ ഞായറാഴ്ച നടന്ന മാർച്ചിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ദ ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസാണ്  (LULAC) റാലി സംഘടിപ്പിച്ചത്  

ഡൗണ്ടൗൺ ഡാളസിലെ 2215 റോസ് അവന്യൂവിലുള്ള കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പിൽ മെഗാ മാർച് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ചു. ഡൗണ്ടൗണിലെ തെരുവുകളിൽ ഒരു വലിയ പ്രതിഷേധം രൂപപ്പെട്ടു. മാർച്ചിനായി 15,000 പേർ എത്തിയതായി LULAC പ്രസിഡന്റ് ഡൊമിംഗോ ഗാർസിയ പറഞ്ഞു.

ഹ്യൂസ്റ്റണിലെ ഡെമോക്രറ്റിക് കോൺഗ്രസ് അംഗം ആൽ ഗ്രീൻ മാർച്ചിൽ പങ്കെടുത്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോൺഗ്രസിലെ പ്രസംഗം തടസ്സപ്പെടുത്തിയതിന് റിപ്പബ്ലിക്കന്മാർ ഗ്രീനിനെ അടുത്തിടെ വിമർശിച്ചിരുന്നു.

ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജെങ്കിൻസും പരിപാടിയിൽ പങ്കെടുത്തു. കുടിയേറ്റക്കാർ അവരുടെ അവകാശങ്ങൾ അറിയാനും അവരുടെ സമൂഹത്തിൽ നിന്നു പ്രാദേശിക ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും സഹായം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു.

"തകർന്ന ഇമിഗ്രേഷൻ സംവിധാനം പരിഹരിക്കാനും കഠിനാധ്വാനികളായ, നിയമം അനുസരിക്കുന്ന കുടിയേറ്റക്കാർക്ക് അമേരിക്കൻ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നിയമപരവും മാനുഷികവുമായ ഒരു പ്രക്രിയ സൃഷ്ടിക്കാനും ഞങ്ങളുടെ സർക്കാരിനോട് അപേക്ഷിക്കാൻ ഞങ്ങൾക്ക് അവകാശവും കടമയും ഉണ്ട്," മാർച്ച് സംഘാടകർ പറഞ്ഞു.

റാലിക്കു അഭിവാദ്യം അർപ്പിക്കുന്നതിനു  ഡൗണ്ടൗൺ ഡാളസിൽ റോഡിനിരുവശവും നിരവധി ആളുകൾ അണിനിരന്നിരുന്നു 

ഡാളസിൽ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങൾ റാലി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക