ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതത്തിന് രോഗപ്രതിരോധം പ്രധാനമാണെന്ന് നമുക്കറിയാം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതിലൂടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നമ്മുടെ പൂർവ്വികർ പകർന്നുതന്ന അറിവിന്റെ കലവറയാണ് ആയുർവേദം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് വേരൂന്നിയ 5000 വർഷം പഴക്കമുള്ള ആയുർവേദത്തെക്കുറിച്ച് മലയാളികൾക്ക് ആമുഖത്തിന്റെ ആവശ്യമില്ല. ജനിച്ചുവീഴുന്ന കുഞ്ഞിന് ഉരമരുന്ന് നൽകുന്നതിൽ തുടങ്ങി വളർച്ചയുടെ ഓരോ ഘട്ടത്തിലും നമ്മൾ ഓരോരുത്തരും ആയുർവേദത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ചിട്ടുണ്ട്. കാതങ്ങൾ അകലെ ജീവിക്കുമ്പോഴും, പനിയോ ജലദോഷമോ വന്നാൽ 'ചുക്കുകാപ്പി' ഉൾപ്പെടെയുള്ള മുത്തശ്ശിവൈദ്യത്തിലൂടെ ശമനം കണ്ടെത്തുന്നത് പാരമ്പര്യത്തിന് നാം കല്പിക്കുന്ന മൂല്യം കൊണ്ടാകാം.
സന്തോഷകരവും സുസ്ഥിരവും സന്തുലിതവുമായ ജീവിതശൈലി പിന്തുടരുന്നതിന് ആയുർവേദവും യോഗയും ഹോളിസ്റ്റിക് മെഡിസിനും അലോപ്പതിയും എല്ലാം ചേർന്നൊരു സംയോജിത പരിചരണം ഇക്കാലഘട്ടത്തിൽ എന്തുകൊണ്ടും പ്രസക്തമാണ്. പുരാതന ജ്ഞാനം ആധുനിക സാങ്കേതികവിദ്യയുമായി ലയിപ്പിച്ചുകൊണ്ട് ശാന്തീഗ്രാം വെൽനസ് ഓൺലൈൻ തുടക്കംകുറിക്കുന്നത് ആരോഗ്യരംഗത്ത് അത്തരത്തിൽ വിപ്ലവകരമായ ഒരു മാറ്റത്തിലേക്കാണ്.
"ആരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് തിരക്കേറിയ ഈ ജീവിതത്തിൽ ആളുകൾ ഏറ്റവും അശ്രദ്ധരാകുന്നത്. തെറ്റായ ജീവിതശൈലി, മാനസിക സംഘര്‍ഷങ്ങള്‍, അനിയന്ത്രിതമായിട്ടുളള ഭക്ഷണരീതികൾ ഇവയൊക്കെയും നമ്മെ കാര്യമായി ബാധിക്കുന്നുണ്ട്. രോഗം പിടിമുറുക്കുമ്പോൾ മാത്രമാണ് പലരും സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. സുഖകരമായ ജീവിതം ഓരോ വ്യക്തിയുടെയും അവകാശമാണ്. രോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നമ്മൾ പാലിക്കേണ്ടതായ ചില ചിട്ടകളുണ്ട്. ആളുകളിൽ അങ്ങനൊരു അവബോധം സൃഷ്ടിക്കുക എന്നതാണ് ശാന്തിഗ്രാമിന്റെ പ്രാഥമിക ലക്‌ഷ്യം. ആയുർവേദം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ദീർഘായുസ്സിന്റെ ശാസ്ത്രം എന്നാണ്. ഐഎഫ്എഎച്ചിന്റെ ഹെൽത്‌കെയർ വിഷനറി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഞങ്ങളുടെ ബ്രാൻഡ് നെയിമിൽ ആളുകൾക്കുള്ള വിശ്വാസമാണ് പുതിയ ഉദ്യമത്തിനിറങ്ങാൻ ധൈര്യം പകർന്നത്.
"സാങ്കേതികവിദ്യ പാരമ്പര്യവുമായി ഒത്തുചേരുന്ന ശാന്തിഗ്രാം വെൽനെസ് ഓൺലൈനിന്റെ ഔദ്യോഗിക ലോഞ്ചിങ്ങിന് ശേഷം അതിന്റെ സാരഥിയായ ഗോപിനാഥൻ നായർ പറഞ്ഞു. ശാന്തിഗ്രാമിന്റെ ചീഫ് കൺസൾട്ടന്റായ അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോ.അംബിക നായർ പരിചരിച്ചവരിൽ, ഇന്ത്യയുടെ മുൻ പ്രസിഡന്റ് കെ.ആർ.നാരായണൻ ഉൾപ്പെടെ പ്രമുഖരെ നീണ്ട നിരയുണ്ട്.ഇവരുടെ മകൻ ഡോ.അനുരാഗ് നായർ ശാന്തിഗ്രാമിന് മറ്റൊരു മാനം നൽകുകയാണ്. എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ആയുർവേദത്തിലേക്ക് കൈകോർത്തത്.ആഗോളതലത്തിൽ ശാസ്ത്രജ്ഞർ, സാങ്കേതികവിദഗ്ധർ, ഡോക്ടർമാർ എന്നിവരുൾപ്പെടുന്ന ഇരുപതോളം ടീമംഗങ്ങളുമായി ഗവേഷണത്തിൽ ഏർപ്പെട്ടശേഷമാണ് 24 * 7 പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം എന്ന ആശയത്തിലേക്കും അതിന്റെ പൂർത്തീകരണത്തിലേക്കും എത്തിച്ചേർന്നത്.
ശാന്തിഗ്രാം വെൽനസ് ഓൺലൈൻ എന്ന പുതിയ സംരംഭത്തിന് ന്യൂജേഴ്‌സി സെനറ്റർ വിൻ ഗോപാൽ, അംബാസഡർ രാജാമണി,പത്മശ്രീ വൈദ്യ രാജേഷ് കൊട്ടെച്ച (ആയുഷ് സെക്രട്ടറി, ഗവൺമെന്റ് ഓഫ് ഇന്ത്യ) ,കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എൻ.കെ. പ്രേമചന്ദ്രൻ(എം.പി),സംഗീത സംവിധായകൻ രമേശ് നാരായണൻ, പിന്നണി ഗായകൻ എം.ജി.ശ്രീകുമാർ, സന്ദീപ് മർവ (എഎഎഫ്ടി യൂണിവേഴ്സിറ്റി ചാൻസലർ), ശ്രീധർ മേനോൻ (റിട്ടയേർഡ് ഡെപ്യൂട്ടി പ്രസിഡന്റ്, അമേരിക്കൻ എക്സ്പ്രസ് ബാങ്ക്) എന്നിങ്ങനെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചിട്ടുണ്ട്.
ലോകത്തിന്റെ ഏതൊരു കോണിലിരുന്നുകൊണ്ടും ഡോക്ടറെ കൺസൾട് ചെയ്യാനാകും എന്നതാണ് ശാന്തിഗ്രാം വെൽനെസ് ഓൺലൈനിന്റെ പ്രത്യേകത. ഹെൽത്ത് ടിപ്സ്, ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ എല്ലാം വീഡിയോ കോളിലൂടെ ലഭ്യമാകും. മൊബൈൽ നമ്പറും ഇമെയിലും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ഒരു അക്കൗണ്ട് ഉണ്ടാക്കുകയേ വേണ്ടൂ.
നിങ്ങളുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ നിങ്ങളെ പ്രാപ്തരാക്കുന്നതിനും സ്വയം വിലയിരുത്തൽ നടത്തുന്നതിനുമായി ഒരു ചോദ്യാവലി പൂരിപ്പിക്കുന്നതാണ് ആദ്യപടി. രോഗലക്ഷണങ്ങൾ മാത്രമല്ല, നിങ്ങളുടെ ആന്തരിക താളങ്ങൾ ഉൾപ്പെടെ മനസ്സിന്റെയും ശരീരത്തിന്റെയും ഒരു ബ്ലൂപ്രിന്റ് തന്നെ ലഭിക്കും. വാത, പിത്ത, കഫ എന്നിങ്ങനെ ഒരാളുടെ ശരീരത്തിന്റെ ഘടന മനസ്സിലാക്കിക്കഴിഞ്ഞാൽ, ഒരു സർട്ടിഫൈഡ് ശാന്തിഗ്രാം വെൽനെസ് കൺസൾട്ടന്റ് നിങ്ങളുടെ സേവനത്തിനെത്തും. ദിനചര്യകൾ മുതൽ ഭക്ഷണ സപ്ലിമെന്റുകൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിങ്ങനെ ശരീരത്തിന് അനുസൃതമായ ജീവിതശൈലി രൂപപ്പെടുത്താൻ കൺസൾട്ടന്റ് നിങ്ങളെ സഹായിക്കും.
കൃത്യമായി ട്രാക്ക് ചെയ്തുകൊണ്ട് നിങ്ങൾ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന് എല്ലാവിധ പിന്തുണയും ശാന്തിഗ്രാം വെൽനെസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിനായി വെൽനസ് കൺസൾട്ടന്റുമായി ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തുകഴിഞ്ഞാൽ, ലോകത്തെവിടെ ആയിരുന്നാലും വീഡിയോ കോളിലൂടെ ഡോക്ടറുടെ സേവനം ലഭിക്കും. ഡോക്ടറെ നേരിൽ കണ്ട് ചികിത്സ തേടുമ്പോഴുള്ള അതേ സംതൃപ്തി രോഗികൾക്ക് ലഭ്യമാകാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ശാന്തിഗ്രാമിലുണ്ട്.
അമേരിക്കയിലെയും കാനഡയിലെയുമൊക്കെ തിരക്കേറിയ ജോലിക്കിടയിൽ പ്രസവരക്ഷ പോലുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ കഴിയാത്തത് ഈ തലമുറയിലെ അമ്മമാർ നേരിടുന്ന വലിയൊരു പ്രശ്നമാണ്. കേരളത്തിൽ പോയി തിരിച്ചെത്തുന്ന ഭാരിച്ച വിമാനനിരക്കും മറ്റു ചിലവുകളും കണക്കാക്കി ബോധപൂർവ്വം അതൊഴിവാക്കാൻ അവർ നിർബന്ധിതരാകുന്നു. എന്നാൽ, ഗർഭധാരണം മുതൽ അമ്മ ഒപ്പമില്ലാത്തതിന്റെ കുറവ് പരിഹരിക്കുന്ന തരത്തിൽ സ്നേഹവായ്പോടെ പരിചരിക്കുന്ന ടീം ശാന്തീഗ്രാമിനുണ്ട്. ഏത് സംശയങ്ങൾക്കും ഏത് സമയത്തും അവരെ ബന്ധപ്പെടാം. പ്രസവശേഷം നാട്ടിലേതിന് സമാനമോ അതിനേക്കാൾ മെച്ചപ്പെട്ടതോ ആയ ആയുർവേദ പരിചരണവും ഇവിടെ സുസജ്‌ജമാണ്.
ശാന്തിഗ്രാമിന്റെ എല്ലാ ഉൽപ്പന്നങ്ങളും ആർസെനിക്, ലെഡ്, കാഡ്മിയം എന്നിവയിൽ നിന്ന് മുക്തമാണ്. കാർസിനോജൻ പരിശോധന ഉൾപ്പെടെ എല്ലാ ടെസ്റ്റുകൾക്കും ശേഷമാണ് ഇവ എത്തുന്നത് എന്നതുകൊണ്ട് പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആവലാതി വേണ്ട. വിപണിയിലെ ഏറ്റവും വൃത്തിയുള്ള ഉൽപ്പന്നം എന്ന് തന്നെ ഇവയെ വിശേഷിപ്പിക്കാം. കേരളത്തിലെ പുനലൂർ കേന്ദ്രീകരിച്ചാണ് മരുന്ന് നിർമ്മാണം നടക്കുന്നത്. ഇവ കണ്ടെയ്നറിലാക്കി അമേരിക്കയിലെത്തിക്കും. അരിഷ്ടങ്ങൾ, കഷായങ്ങൾ, തൈലങ്ങൾ എന്നിങ്ങനെ എല്ലാവിധ ക്ലാസിക്കൽ ആയുർവേദ ഉല്പന്നങ്ങളും ലഭ്യമാണ്. ഹെർബൽ സപ്ലിമെന്റായി ഇവ ഉപയോഗിക്കാം. സസ്യാഹാരം കഴിക്കുന്നവർക്കേ ആയുർവേദം ഫലവത്താകൂ എന്നതുൾപ്പെടെയുള്ള മിഥ്യാധാരണകൾ മാറ്റുകയാണ് ശാന്തീഗ്രാമിന്റെ മറ്റൊരു ലക്ഷ്യം.
എഫ്ഡിഎ അനുസൃതവും ജിഎംപി സർട്ടിഫൈഡുമായി തയ്യാറാകുന്ന മരുന്നുകളുടെ ആധികാരിക സത്ത സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഡോ.അംബിക നായർ ഉറപ്പുനൽകുന്നു. "പ്രതിസന്ധികളെ തളരാതെ നേരിട്ടുകൊണ്ടാണ് ക്ലാസിക്കൽ ആയുർവേദ കേന്ദ്രങ്ങളിൽ നിന്ന് ആഗോള ആയുർവേദ ബ്രാൻഡായ ശാന്തിഗ്രാം ഇതുവരെ രണ്ടു ലക്ഷത്തിലധികം ആളുകൾക്കു ആരോഗ്യം വീണ്ടെടുത്തു. 12 ലക്ഷത്തിലധികം പേർക്ക് തെറാപ്പികൾ നൽകി. ആയുർവേദം, ഔഷധസസ്യങ്ങൾ, പഞ്ചകർമ്മ എന്നിവയിൽ 30 വർഷത്തിലേറെ പരിചയമുള്ള ഡോ.അംബിക നായരുടെ വാക്കുകളിൽ സംതൃപ്തിയുടെ തിളക്കം.
1998-ൽ ഇന്ത്യയിലാണ് ശാന്തിഗ്രാം ആരംഭം കുറിച്ചത്. 2006 ൽ യുകെ- യിൽ ആയുർവേദ സെന്റർ തുടങ്ങി. 2007 ൽ യുഎസിലേക്ക് ചുവടുമാറ്റി. ഒരു ഡസൻ ആളുകൾക്ക് വർക്ക് പെർമിറ്റ് ലഭ്യമാക്കിക്കൊണ്ട് ആയുർവേദത്തിന്റെ ചരിത്രത്തിൽ ആദ്യമായാകാം അമേരിക്ക പോലൊരു രാജ്യത്ത് ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നത്. ആയുർവേദ ഡോക്ടർമാർക്ക് വിസ ലഭിക്കുന്നതൊന്നും അന്ന് കേട്ടുകേൾവിയുള്ള കാര്യമല്ല. എണ്ണത്തോണികൾ അടക്കം നാട്ടിലെ പരമ്പരാഗത സംവിധാനങ്ങൾ അമേരിക്കയിൽ എത്തിക്കാനും ഏറെ ബുദ്ധിമുട്ടി. കേരളത്തിലെ അതേരീതിയിൽ പഞ്ചകർമ്മയുടെ സേവനങ്ങൾ ലഭിക്കുന്നു എന്നുള്ളത് ശാന്തിഗ്രാം സെന്ററുകളുടെ സവിശേഷതയാണ്. എം.ഡി യും എം.എസും ഉള്ള ധാരാളം ആയുർവേദ ഡോക്ടർമാർ ടീമിലുണ്ട്. ഡോക്ടറുടെ അടുത്ത് പോകുമ്പോൾ ഉള്ള അതേ സംതൃപ്തി രോഗിക്ക് ലഭ്യമാകണം എന്നതിന് ടീം ഊന്നൽ നൽകിയിട്ടുണ്ടെന്ന് ശാന്തിഗ്രാം സിഎഫ്ഒ ക്രിസ് കൾപ്പ്, സിടിഒ ഡോ.റിയ പ്രസാദ് എന്നിവർ വ്യക്തമാക്കി.
"ആധുനിക വൈദ്യശാസ്ത്ര രീതികൾക്കൊരു ബദൽ എന്ന നിലയിലല്ല, പൂരകം എന്ന നിലയിലാണ് ആയുർവേദത്തിന്റെ പ്രസക്തി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രായം എഴുപതുകളിലേക്കും എൺപതുകളിലേക്കും എത്തുമ്പോഴും നമ്മുടെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിന് ആയുർവേദം ദിനചര്യയുടെ ഭാഗമാക്കുന്നത് ഏറെ ഗുണം ചെയ്യും. രണ്ടു വ്യത്യസ്ത ലോകങ്ങൾക്കിടയിൽ ഒരു പാലം തീർക്കാനാണ് ശാന്തിഗ്രാം വെൽനെസ് ശ്രമിക്കുന്നത്. ഒന്ന് ശരി ഒന്ന് തെറ്റ് എന്ന് മാറ്റി നിർത്താനാകില്ല. മരുന്ന് എന്നുപറയുന്നത് മനുഷ്യജീവിതം വച്ചുള്ള കാര്യമാണ്.
അവിടെ ചെറിയ പിഴവുപോലും ഉണ്ടാകാൻ പാടില്ലെന്ന് നിർബന്ധമുണ്ട്. എല്ലാം കസ്റ്റമൈസ് ചെയ്ത് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഈ യുഗത്തിൽ ഏറ്റവും വിലപ്പെട്ട ആരോഗ്യം സംബന്ധിച്ചും അത്തരമൊരു സമീപനം വേണമല്ലോ.നമ്മുടെ മുഴുവൻ ആരോഗ്യവും ഒരു മൂന്നാം കക്ഷിക്ക് വിട്ടുകൊടുത്തിരിക്കുന്ന സമ്പ്രദായത്തോട് എനിക്ക് യോജിപ്പില്ല. സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് ശാന്തീഗ്രാമിലെ സേവനങ്ങൾ എന്നതും എടുത്തുപറയാം. നിങ്ങൾ നൽകുന്ന വിവരങ്ങൾ നിങ്ങളുടെ അനുമതിയില്ലാതെ മറ്റൊരാൾ അറിയില്ലെന്ന് ഞങ്ങൾ ഉറപ്പുതരും." ഡോ.അനുരാഗ് നായർ വിശദീകരിച്ചു.
ജെനിക്‌സ് ടെക്‌നോളജിയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളായി ശാന്തിഗ്രാം വെൽനെസിന് സാങ്കേതികമായ എല്ലാ പിന്തുണയും നൽകുന്നത്. രാജീവ് ഖന്ന, സഞ്ജയ് മൽഹോത്ര, ബിനോത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജെനിക്സിന്റെ പ്രവർത്തനം. കോർ ഏരിയ സ്പെഷ്യലിസ്റ്റുകൾ ഒത്തുചേർന്നിരിക്കുന്നു എന്നതുകൊണ്ട് നിക്ഷേപകർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.
ആയുർവേദം, ഹോളിസ്റ്റിക് മെഡിസിൻ, യോഗ എന്നിവ സംയോജിപ്പിച്ച് അതിന്റെ ഗുണങ്ങളിൽ വിശ്വാസവും അതിനെക്കുറിച്ച് അറിവുമുള്ളവരെ കോർത്തിണക്കിക്കൊണ്ട് ശാന്തീഗ്രാമിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് ഡോ.അനുരാഗ് നായർ അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക് :
www.ayurveda.tech
Official Launch of Santhigram Wellness Online | Global Ayurveda Platform Goes Live