ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് ..... ഓർമ്മകളിൽ ഓടി എത്തുന്ന ക്ഷേത്ര०. ഞങ്ങളുടെ വള്ളുവനാട്ടുകാരുടേ മിനിശബരിമല. ചെർപ്പുളശ്ശേരിയു० കാവുവട്ടവു० ഒക്കേ ഏറ്റവു० പ്രിയപ്പെട്ടതുതന്നേ.
പണ്ടൊക്കേ തൃക്കടീരി, ആറ്റശ്ശേരി, മുന്നൂർക്കോട് ഗ്രാമപ്രദേശങ്ങളായിരുന്നു. ആറ്റാശ്ശേരിയിൽ മൈദുട്ടിയുടേ കട മാത്രമായിരുന്നു വീട്ടിലേ പലചരക്ക് സാധനങ്ങൾ മേടിക്കാനുള്ള ഏകവഴി. ഒരുപുതിയ ഉടുപ്പുവാങ്ങാനു० ചെരുപ്പുവാങ്ങാനു० ഒക്കേ ഞങ്ങൾ പോയിരുന്നത് ചെർപ്പുളശ്ശേരിയിലേക്ക് . എല്ലാമാസവു० കാളികാവിലു० അയ്യപ്പൻകാവിലു० അമ്മയു० തങ്കവലിയമ്മയു० കൂടിയാണ് തൊഴാൻ പോവുക. ഞാനു० വാശിപിടിച്ച് കൂടേ പോകു०. അയ്യപ്പൻ കാവിൽ വഴിപാട് കഴിപ്പിക്കുന്ന അടയുടേ സ്വാദ് ഇപ്പോഴും നാവിലുണ്ട്. വഴിപാടായി അട കഴിപ്പിക്കുന്നത് പതിവായിരുന്നു. അട വഴിപാടായി കഴിപ്പിച്ചു കഴിഞ്ഞാൽ ഉടൻ എനിക്കു കിട്ടണ०. വീട്ടിലെത്തി തരാ० എന്നൊന്നും പറഞ്ഞാൽ ഞാൻ കേൾക്കില്ല. വാശിപിടിച്ചു കരയു०. മറ്റുള്ളവരുടെ മുന്നിൽ നാണ० കെടാതിരിക്കാൻ അപ്പോൾ തന്നേ ഒന്നു തരു०. ഇനി വീട്ടിലെത്തി ചോദിക്കരുത് എന്ന താക്കീതു०. അപ്പോൾ തന്നേ അയ്യപ്പനെ നോക്കി ഞാൻ ഒന്നുകൂടി പ്രാർത്ഥിക്കു० വീട്ടിലെത്തി എനിക്ക് അട തരാൻ അമ്മക്ക് തോന്നിക്കണേ എന്ന്. കുട്ടിയായ ഞാനു० അയ്യപ്പനു० തമ്മിലുള്ള സ്നേഹത്തിന്റേ ഉടമ്പടിപ്രകാര० അമ്മ കുറച്ചെങ്കിലും തരാറുണ്ട്. അയ്യപ്പൻ കാവിൽ തൊഴുതുമടങ്ങി വരുമ്പോൾ നേരേ പോകുന്നത് ശിവശങ്കരൻ മാമയുടേ ഹോട്ടലിലേക്കാണ്. ഹോ അവിടേ പോവാൻ എനിക്ക് വല്യ ഇഷ്ടായിരുന്നു പരിപ്പുവട, സുഖിയൻ, ഉഴുന്നുവട ഇതൊക്കേ കാണുമ്പോൾ തന്നേ മനസ്സിൽ ലഡു പൊട്ടു०. ഇതൊക്കേ കാണുമ്പോൾ കൊതിമൂത്ത് ആക്രാന്ത० കാണിക്കരുതെന്ന് അമ്മ താക്കീതു തന്നിട്ടുണ്ടെങ്കിലു० മാളുവമ്മായിയുടേയു० ശിവശങ്കരൻമാമയുടേയു० സ്നഹത്തിനു മുന്നിൽ ഞാനെല്ലാ० മറക്കു० അമ്മാമയുടേ മകൾ ദേവിച്ചേച്ചിയുണ്ടെങ്കിൽ പിന്നേ പറയുകയു० വേണ്ട. കളിക്കാൻ ആളുമായി. വീട്ടിലേക്ക് മടങ്ങി പോകുമ്പോൾ സുഖിയനു० വടയുമൊക്കേ പൊതിഞ്ഞു തരു०. ഒരുപാടു തവണ ഞാനവരുടേ വീട്ടിൽ താമസിച്ചിട്ടുണ്ട്. ദേവിച്ചേച്ചിയു० മോഹനേട്ടനു० രാധയു० ജ്യോതിയു० ഒക്കേയായി അവിടേ അടിച്ചുപൊളിക്കു०. ചെർപ്പുളശ്ശേരി എന്നുകേട്ടാൽ ആദ്യ० ഓർമ്മവരുന്നതു० ശിവശങ്കരൻ മാമയുടേ കരുതലു० സ്നേഹവു० തന്നേ.
ചെർപ്പുളശ്ശേരിയിൽ വേറേയു० ഒരമ്മാവനുണ്ട്. ഗോപിമാമയു० അമ്മായിയു० .ഗോപിമാമയോട് അത്രഅടുപ്പമില്ലായിരുന്നു. മാഷിന്റേ ഗൌരവ० എപ്പോഴും മുഖത്തുണ്ടാകു०. എന്നാൽ എന്റേ അമ്മായി ടീച്ചറാണ്. പക്ഷേ കുട്ടികൾ എന്നുവച്ചാൽ ജീവനാണ്. അവരുടേ വീട്ടിലാണ് സ്കൂൾ അവധി കിട്ടുമ്പോൾ ഓടിപോകുന്നത്. അമ്മായിക്ക് രണ്ടു മക്കൾ. ജയന്തിചേച്ചിയു० സേതുവേട്ടനു०. ജയന്തിചേച്ചി കല്യാണം കഴിഞ്ഞു പോയിരുന്നു. സേതുവേട്ടന് നല്ലൊരു പൂന്തോട്ടമുണ്ട്. വിവിധതര० പൂക്കൾ. അമ്മായിയുടേ വീട്ടിൽ അടുക്കള ജോലിക്കു വന്നിരുന്നത് പാറുവാണ്. എന്നേകണ്ടാൽ അപ്പോൾ പാറു പറയു० നാളേ നൂൽപിട്ടു० സ്റ്റൂവു० ഉണ്ടാക്കാ० എന്ന്. എനിക്ക് ഏറ്റവു० ഇഷ്ടപ്പെടുന്ന എല്ലാ ഭക്ഷണവു० അമ്മായിയുടേ വീട്ടിൽ പോയി കഴിക്കാറുണ്ട്. അവിടേ വച്ചാണ് അമ്മായിയുടേ ചേച്ചിയുടേ മകൻ ഉണ്ണിയേട്ടന്റേ ഭാര്യ ശ്രീജേച്ചിയുമായി കൂട്ടാവുന്നത്. മഹാകവി അക്കിത്തത്തിന്റേ മകളാണ് ഏടത്തിയമ്മ. ഞാൻ അത്ഭുതത്തോടേ ചേച്ചി മഹാകവി എന്ന അച്ഛനേ കുറിച്ച് പറയുന്നത് കേട്ടിരിക്കു०. ഇന്ന് അമ്മായിയു० ഗോപിമാമയു० സേതുവേട്ടനു० ശിവശങ്കര മാമയു० ഒന്നു० ജീവിച്ചിരിപ്പില്ല. എങ്കിലും എന്റേ മനസ്സിലേ ഓർമ്മചെപ്പുകളിൽ അവരെല്ലാമുണ്ട്.
മധുരപതിനേഴ് എനിക്ക് തികഞ്ഞപ്പോഴേക്കു० അമ്മ അയ്യപ്പന് വഴിപാട് നേരാൻ തുടങ്ങി. അതിലൊരു വഴിപാടാണ് ഇവിടേവച്ചുതന്നേ എന്റേ കല്യാണ० നടത്താ० എന്ന്. ഒരു ജോലി കിട്ടി സ്വന്ത० കാലിൽ നിന്നിട്ടുവേണ० കല്യാണം എന്ന് അച്ഛൻ ഓർമ്മപ്പെടുത്തു० . മു०ബൈയിലേക്ക് അച്ഛന്റേയു० അമ്മയുടേയു० കൂടേ ജയന്തി ജനതയിൽ വണ്ടികയറുമ്പോൾ ഭാവിയേകുറിച്ച് ഓർത്ത് വേവലാതിയായിരുന്നു മനസ്സിൽ. നാസിക്കിൽ ചേച്ചിമാരേയു० കണ്ട് മു०ബൈയിലേക്ക് തിരിക്കുമ്പോൾ ചേച്ചിയു० അമ്മയു० മാറിമാറി ഉപദേശിച്ചു. മു०ബൈയാണ് സൂക്ഷിക്കണ० പലരു० വ്യാമോഹങ്ങൾ തരു०. ഞങ്ങളുടെ ഇഷ്ട० അതുനോക്കി മതി കല്യാണം. അതിനർത്ഥ० നീ ആരേയു० പ്രേമിക്കയൊന്നു० ചെയ്യരുത്, എന്ന്. അങ്ങനെ മു०ബൈയിലെത്തി. അച്ഛന്റേ അനിയന്മാരു० മരുമക്കളു० ഒക്കേയുണ്ട്. ഞങ്ങളുടെ വീട് വർളി ആദർശ്നഗറിലേ വിൽക്കുകയു० ചെയ്തു. അച്ഛൻ നാട്ടിൽ സെറ്റിലാവാൻ തീരുമാനിച്ചു. അപ്പോഴാണ് മുളു०ണ്ടിലേ പ്രിയ കൂട്ടുകാരൻ നായരങ്കിളു० ആന്റിയു० എന്നേ അവിടേ താമസിപ്പിച്ചാൽ മതി എന്ന് നിർബന്ധ० പിടിച്ചത്. സത്യഭാമാന്റിയു० അങ്കിളു० സ്വന്ത० മോളായി കണ്ടു. മുളൂണ്ടിലേ ദേവിദയാൽ റോഡിലേ സീതാറാ० കോപ്പറേറ്റീവ് സൊസൈറ്റിയിലേ അവരുടേ വീട്ടിലേക്ക് പറിച്ചു നട്ടു. അച്ഛനു० അമ്മയും നാട്ടിലേക്ക് മടങ്ങുമ്പോൾ കരയുന്ന എന്നേ നെഞ്ചിലേക്ക് ചേർക്കാൻ ആന്റിയുണ്ടായിരുന്നു. റെഡിഫൂഷൻ അഡ്വവർടൈസ്മെന്റിലേ ജോലി.മുളൂണ്ടിൽ നിന്നു० ബൈക്കുളവരേ ട്രൈയിൻ യാത്ര. അവിടേ വർളിനാക്കയിലേക്ക് ബസ്സിലുള്ള യാത്ര. വർളിയിലായിരുന്നു ഓഫീസ്. ആദ്യമൊക്കെ വല്ലാത്തൊരു പേടിയായിരുന്നു. മുബൈയിൽ ജനിച്ച് 5 വയസ്സിൽ നാട്ടിലേ ഗ്രാമീണതയിലേക്ക് പറിച്ചുനട്ടപ്പെട്ടവളായിരുന്നു ഞാൻ. മു०ബൈ യേ കുറിച്ച് വായിച്ചു० കേട്ടുമറിഞ്ഞ അറിവുകൾ. മു०ബൈയിലേ ചുവന്നതെരുവ്, ധാരാവിയിലേയു० ചെമ്പൂരിലേയു० ഗുണ്ടകൾ ഇതൊക്കെ മനസ്സിനേ അലട്ടിയിരുന്നു എങ്കിലും സൂര്യനസ്തമിക്കാത്ത നഗരത്തിൽ ജീവിക്കാൻ ഒരുപാടുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ട്രൈയിനിൽ വെച്ചു० ബസ്സിൽ വെച്ചു० പരിചയപ്പെട്ട കൂട്ടുകാരി രോഹിണി. മലയാളിയാണ്. ഞങ്ങൾ ഒരുമിച്ചാണ് പോകുന്നതു० വരുന്നതു०. ബസ്സിൽ വെച്ചാണ് ഒരുമലയാളിയേ രോഹിണി പരിചയപ്പെടുത്തിയത്. ഉല്ലാസ് നഗറിൽ സഹോദരിക്കൊപ്പമാണ് ഇയാൾ താമസ०. ഇവൾ അറിയുന്ന കുടു०ബ०. ഇയാൾ എന്നേ ഇടക്കിടേ നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിക്കു०. കാരണ० അമ്മയുടേ നെറുകയിൽ പിടിച്ചാണ് സത്യ० ചെയ്തത്. മനസ്സ് കൈവിട്ടു പോകാതിരിക്കാൻ ചെർപ്പുളശ്ശേരി അയ്യപ്പനേ കൂട്ടുപിടിക്കു०. രോഹിണി ഇല്ലാത്തൊരു ദിവസ० അയാൾ എന്നോട് ചോദിച്ചു വീട്ടിൽ വന്ന് കല്യാണം ആലോചിക്കട്ടേ എന്ന്. ആദ്യ० മനസ്സിലൊരു ലഡു പൊട്ടി. പക്ഷേ എന്റേ നാട്ടുകാരനല്ല. വേണ്ട ലഡുവിനേ ബസ്സിൽ വച്ചു തന്നേ മനസ്സിൽ നിന്നു० പുറത്തേക്കെറിഞ്ഞു. പിന്നീട് ബാങ്കിൽ ജോലികിട്ടി. അതിനിടയിൽ അച്ഛന്റേ മരണ० . എല്ലാ० വല്ലാതേ എന്നേ തളർത്തി. ഒരുകൊല്ലത്തിനുള്ളിൽ എന്റേ വിവാഹവു० നടന്നു. അമ്മയുടേ ആഗ്രഹ० പോലേ ചെറുപ്പുളശ്ശേരിയാണ് ഉദയേട്ടന്റേ വീട്. അയ്യപ്പൻ കാവിൽ വെച്ചു തന്നേ കല്യാണവു० നടന്നു. അന്ന് നേദിച്ച അട കഴിക്കുമ്പോൾ അമ്മയുടേയു० ചേച്ചിയുടേയു० മുഖത്തു० സ०തൃപ്തി. അയ്യപ്പന് അന്ന് കൂടുതൽ ചൈതന്യ०.
നാട്ടിലേക്ക് ഒരുദിവസം പോകണ० മഹാമാരി അടങ്ങിയിട്ടുവേണ० ചെർപ്പുളശ്ശേരിയിലു० അയ്യപ്പൻ കാവിലു० ഒക്കേ ഒന്നു കൂടി പോകുവാൻ. നിവേദിച്ച അട കഴിക്കണ०. അറിയില്ല ഇതൊക്കെ സാധിക്കുമോ എന്തോ 😍