കാനാട്ട് ത്രേസ്യ ആന്റണി (99) പാലാ

Published on 29 January, 2024
കാനാട്ട് ത്രേസ്യ ആന്റണി (99) പാലാ

ന്യൂയോർക്ക്: അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗ ങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ടിന്റെ മാതാവ് കോട്ടയം പാലാ മുത്തോലി കാനാട്ട് ത്രേസ്യ ആന്റണി (99) അന്തരിച്ചു.

സംസ്‌കാരം ഫെബ്രുവരി 1 വ്യാഴാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിൽ വച്ച് നടത്തപ്പെടുന്ന ശുശ്രുഷയ്ക്കും തുടർന്ന് പാലാ മുത്തോലി സെന്റ് ജോർജ് ദേവാലയത്തിൽ വച്ചും നടത്തപ്പെടുന്ന ശുശ്രുഷയ്ക്കും ശേഷം മുത്തോലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ത്രേസ്യാ ആന്റണിയുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റിക്കു വേണ്ടിയും, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾക്കു വേണ്ടിയും അനുശോചനം അറിയിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക