ഡാളസ്: തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ് പ്രവാസി മലയാളികളില്‍ നിന്നും
ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു. റാന്നി മക്കപ്പുഴ മലമേല്‍ എം.എസ് ദിനേശ്
കുമാര്‍ (41) ആണ് ചികിത്സ സഹായം കാത്തു കഴിയുന്നത്. ഐസ്‌ക്രീം വിറ്റു ഉപജീവനം
കഴിഞ്ഞിരുന്ന ഈ യുവാവിനു എഴാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന 2
മക്കളുണ്ട്. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്റെറില്‍ ചികിത്സയില്‍
കഴിയുന്ന ദിനേശ് കുമാറിന് അടിയന്തര ശാസ്‌തക്രീയക്കുവേണ്ടി 4 ലക്ഷം രൂപ ചെലവു
വേണ്ടി വരും. മക്കപ്പുഴയിലെ ഗ്രാമവാസികള്‍ 1.5 ലക്ഷം രൂപ ഈ യുവാവിനു വേണ്ടി
ശേഖരിച്ചു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ചികിത്സ ആവശ്യത്തിനു വേണ്ടി സാമ്പത്തീക സഹായം
അഭ്യര്‍ത്ഥിക്കുന്നു.
സഹായം മണ്ണാരകുളഞ്ഞിയിലെ ഫെടെരല്‍ ബാങ്ക് ശാഖയിലുള്ള
245010009287 കോഡ് FDRL 0001245 എന്ന അക്കൗന്റില്‍ അയക്കണമെന്ന്
അപേക്ഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല