Image
Image

റംസാന്റെ സാഹോദര്യസന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം ജുബൈല്‍ ഇഫ്താര്‍ സംഗമം

Published on 29 March, 2025
റംസാന്റെ സാഹോദര്യസന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം ജുബൈല്‍ ഇഫ്താര്‍ സംഗമം

ജുബൈല്‍ : റംസാന്‍ പരത്തുന്ന മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായി, പ്രവാസി സ്‌നേഹകൂട്ടായ്മ തീര്‍ത്ത് നവയുഗം സാംസ്‌ക്കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ജുബൈല്‍ കോര്‍ണിഷില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ കുടുംബങ്ങളും, തൊഴിലാളികളുമടക്കം നിരവധി പ്രവാസികള്‍ പങ്കെടുത്തു.

ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ എം.ജി മനോജ്, ഷിബു എസ് ഡി, പുഷ്പകുമാര്‍,  കെ ആര്‍ സുരേഷ്, ദിനദേവ്, ടി കെ നൗഷാദ്, രാധാകൃഷണന്‍, വിഷ്ണു, ബെന്‍സി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
റംസാന്റെ സാഹോദര്യസന്ദേശവുമായി പ്രവാസി സ്‌നേഹകൂട്ടായ്മയൊരുക്കി നവയുഗം ജുബൈല്‍ ഇഫ്താര്‍ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക